Search
  • Follow NativePlanet
Share
» » കണ്ണൂരുകാരുടെ മൂന്നാർ, നട്ടുച്ചയ്ക്കത്തെ ചൂട് പോലും ഏശില്ല, മൺസൂൺ ട്രെക്കിങ്ങിന് പൈതൽമല

കണ്ണൂരുകാരുടെ മൂന്നാർ, നട്ടുച്ചയ്ക്കത്തെ ചൂട് പോലും ഏശില്ല, മൺസൂൺ ട്രെക്കിങ്ങിന് പൈതൽമല

പൈതൽ മല അഥവാ വൈതൽ മല... ഒരു 'ചില്‍' ചെയ്യണമെന്ന് തോന്നുന്നുമ്പോൾ കണ്ണൂരുകാര്‍ക്ക് മൂന്നാറിലോ കുടകിലോ ഗവിയിലെ ഒന്നും പോകേണ്ട... നേരേ ഇങ്ങ് വന്നാൽ മതി. മൂന്നാറിനൊപ്പം എന്നുപറയാൻ പറ്റില്ലെങ്കിലും കാഴ്ചകളുടെയും തണുപ്പിന്‍റെയും ഭംഗിയുടെും കാര്യത്തിൽ ഒട്ടും പിന്നിലല്ല പൈതൽമല. കണ്ണൂരിലെ ഏറ്റവും പേരുകേട്ട ഹിൽസ്റ്റേഷനുകളിലൊന്നായ പൈതൽമല ഏതുകാലത്തും കയറാൻ കൊള്ളുന്ന ഇടമാണെങ്കിലും മഴക്കാലത്തെ പൈതൽമലയുടെ ഭംഗി വേറേയൊന്നാണ്.

സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൈതൽമല കാണാൻ കണ്ണൂരുകാർ മാത്രമല്ല, അങ്ങ് തിരുവനന്തപുരത്തു നിന്നു വരെ സഞ്ചാരികൾ എത്താറുണ്ട്. പെട്ടന്നു മഞ്ഞുമൂടുന്ന അന്തരീക്ഷവും പച്ചപ്പു നിറഞ്ഞ ദൂരക്കാഴ്ചകളും തണുത്ത കാറ്റും എന്നിങ്ങനെ ഇവിടെ വന്നനുഭവിക്കേണ്ട കുറച്ച് സംഗതികളുണ്ട് . കണ്ണൂരിലെ ഒറ്റദിവസത്തെ യാത്രയിൽ ഉൾപ്പെടുത്താൻ പറ്റിയ സ്ഥലം കൂടിയാണ് പൈതൽമല.

എന്തുകൊണ്ട് കണ്ണൂരിന്‍റെ മൂന്നാർ

സഞ്ചാരികളാണ് സ്നേഹത്തോടെ പൈതൽമലയെ കണ്ണൂരിന്‍റെ മൂന്നാർ എന്നു വിളിക്കുന്നത്. മൂന്നാറിൽ കാണുന്നതുപോലെ പച്ചപ്പു പുതച്ചു കിടക്കുന്ന മലനിരകളെ മൂടിനിൽക്കുന്ന കോടമഞ്ഞ്, തണുപ്പുള്ള കാറ്റ് തുടങ്ങിയവയാണ് സാദൃശ്യം തോന്നിപ്പിക്കുന്നത്. തൊട്ടടുത്തുള്ള കാഴ്ചകളെ പോലും മറയ്ക്കുന്ന വിധത്തിൽ മഞ്ഞുമൂടുന്ന സമയവും പൈതൽമലയ്ക്കുണ്ട്. നടന്നു കയറിയെത്തുന്ന മനോഹര കാഴ്ചകളാണ് പൈതൽമലയുടെ ദീവൻ. ആ നടത്തത്തിൽ ക്ഷീണം തോന്നുമെങ്കിലും ചുറ്റിലെ കാഴ്ചകളും കാത്തിരിക്കുന്ന ദൃശ്യങ്ങളും മടുപ്പിക്കാതെ നിങ്ങളെ മുന്നോട്ട് നയിക്കും.

രണ്ട് മണിക്കൂര്‍ നടത്തം

രണ്ട് മണിക്കൂർ നടത്തമാണ് പൈതൽമല കയറാൻ വേണ്ടത്. ഇതിനായി എത്തേണ്ടത് പൊട്ടൻപ്ലാവ് എന്ന സ്ഥലത്താണ്. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നും പൊട്ടൻപ്ലാവിലേക്ക് ബസുണ്ട്. ഇവിടുന്ന് ഏകദേശം ആറ് കിലോമീറ്റർ ദൂരം ജീപ്പിന് വേണം വരാൻ. ഇവിടുത്തെ പ്രവേശന കവാടത്തിൽ നിന്ന് ടിക്കറ്റ് എടുത്ത് യാത്ര തുടങ്ങാം. നേരത്തെ സൂചിപ്പിച്ചതുപോലെ വെറും രണ്ട് മണിക്കൂറാണ് നടത്തമെങ്കിലും അതൊന്ന് തീർന്നു കിട്ടാൻ ഇത്തിരി പാടാണ്.

കൂറ്റന്‌ മരങ്ങളും അതിനിടയിലെ ചെറിയ കുറ്റിക്കാടുകളും നടപ്പാതയുടെ ഇരുവശവും കാണാം, വന്മരങ്ങളുടെ വലിയ വേരുകൾ വഴിയിലൂടെ കടന്നുപോകും. കയറ്റവും പുൽമേടും പാറകളുള്ള വഴികളും ഒക്കെയായി നടത്തം തുടർന്നാൽ പൈതൽമലയുടെ താഴ്വാരത്തിലെത്താം. ചിലപ്പോൾ അടുത്തുള്ള കാഴ്ച പോലും കാണാന്‍ കഴിയാത്ത വിധത്തില് കോടമഞ്ഞ് വന്നുമൂടിയേക്കാം. ഇവിടുത്തെ വാച്ച് ടവറിൽ കയറിയാൽ ചുറ്റുമുള്ള പ്രദേശങ്ങളുടെ മനോഹരമായ കാഴ്ച കാണാം
കുടകിലെ കാടുകളുടെ അകലക്കാഴ്ചയാണ് പൈതൽ മല നല്കുന്ന മറ്റൊരു ഭംഗി.

പൈതല്‍മല മൺസൂൺ ട്രെക്കിങ്

വര്‍ഷത്തിൽ എപ്പോൾ വേണമെങ്കിലും പൈതൽമല സന്ദർശിക്കാം. എന്നാൽ മഴക്കാലത്ത് ഒരു മൺസൂൺ ട്രെക്കിങ് പ്ലാൻ ചെയ്തു വന്നാൽ അത് ഒന്നൊന്നര അനുഭവമായിരിക്കും. മരക്കൂട്ടങ്ങൾക്കിടയിലൂടെ പെയ്യുന്ന മഴയും പച്ചയുടെ ഗാഢമായ നിറങ്ങളും തണുപ്പും കോമഞ്ഞും ആസ്വദിച്ച് കുന്നു കയറാം. ഇടയ്ക്കിടെ പെയ്യുന്ന മഴ തന്നെയാണ് ഈ യാത്രയുടെ പ്രത്യേകത. കാടിനുള്ളിലൂടെ നടക്കുമ്പോൾ പെയ്യുന്ന മഴ അറിയില്ലെങ്കിലും തുറസായ പുൽമേട്ടിലൂടെ പോകുമ്പോൾ പെയ്യുന്ന മഴ ശരീരത്തില് പതിക്കുന്നത് അറിയാൻ കഴിയും.

തളിപ്പറമ്പിൽ നിന്ന് 44 കിമി അകലെയാണ് പൈതൽമല. കണ്ണൂരിൽ നിന്നും കാസർകോഡ് നിന്നും വരുന്നവർക്ക് ഇതുവഴി വരാം,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+