Search
  • Follow NativePlanet
Share
» » കണ്ണൂരുകാരുടെ കുടക്.. കോടമഞ്ഞിൽ ശരിക്കും മൂന്നാർ പോലും തോൽക്കും! കാണാം പൈതൽ മല

കണ്ണൂരുകാരുടെ കുടക്.. കോടമഞ്ഞിൽ ശരിക്കും മൂന്നാർ പോലും തോൽക്കും! കാണാം പൈതൽ മല

സഞ്ചാരികൾക്കു മുന്നിൽ ഒത്തിരി കാഴ്ചകൾ ഒളിപ്പിച്ച നാടാണ് കണ്ണൂർ. കടല്‍ത്തീരങ്ങളും വെള്ളച്ചാട്ടങ്ങളും മലമേടുകളും മാത്രം നോക്കിയാൽ അറിയാം എത്ര എളുപ്പത്തിലൊന്നും കണ്ടുതീർക്കുക സാധ്യമല്ലെന്ന്. കണ്ണൂര്‍ കാണാൻ വരുമ്പോൾ സഞ്ചാരികളുടെ പട്ടികയിലെ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു പേരാണ് പൈതൽ മല. ഇത്രയധികം കാണുവാൻ ഇവിടെയെന്താണുള്ളത് എന്നല്ലേ..

കണ്ണൂരിൽ ഏറ്റവും മികച്ച ട്രെക്കിങ് പോയിന്‍റും മലകളിലൊന്നും ആണ് പൈതൽ മല. കണ്ണൂരുകാരുടെ മൂന്നാര്‍ എന്നും മലബാറിന്‍റെ കുടക് എന്നുമൊക്കെ സഞ്ചാരികൾ മനസ്സറിഞ്ഞു വിളിക്കുന്ന ഇടം. എന്തുകൊണ്ട് മലമുകളിലെ പ്രദേശത്തിന് ഇങ്ങനെയൊരു പേര് എന്നറിയുവാൻ ഒരു തവണ ഇങ്ങോട്ട് വരണം. വേനലിലും മഴയിലും മഞ്ഞുകാലത്തും ഈ നാടിന് ഓരോ കാഴ്ചകളാണ്.

മൂന്നാർ യാത്രയില്‌ സീസൺ ഏതായാലും അതിരാവിലെ കോടമഞ്ഞും വൈകിട്ട് തണുപ്പും ഉറപ്പാണ്. അതുപോലെ തന്നെയാണ് പൈതൽ മലയും. തണുപ്പും മഞ്ഞും ഇല്ലത്ത ഒരു ദിവസം ഇവിടെ ഇല്ലെന്നു തന്നെ പറയാം. ട്രെക്കിങ്ങിന് ഏറ്റവും പറ്റിയ സീസണ്‍ മഴക്കാലം ആണെങ്കിലും എല്ലാ സമയത്തും ഇവിടെ ആൾക്കാരെത്തും. ഇത്തിരി വെയിലുകൊണ്ട് നടക്കേണ്ടി വന്നാലും മരങ്ങളും കാടും കടന്നു പോകുന്ന യാത്ര അത്രയും രസമുള്ളതുകൊണ്ടാണ് ആളുകൾ ഇവിടേക്ക് വരുന്നത്.

സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൈതൽമലയ്ക്ക് വൈതൽ മല എന്നും പേരുണ്ട്. കണ്ണൂർ ജില്ലയിൽ സഞ്ചാരികൾക്ക് എത്തിപ്പെടാവുന്ന ഏറ്റവും ഉയരം കൂടിയ മലകളിലൊന്നും കൂടിയാണിത്. തണുത്ത കാറ്റും കോടമഞ്ഞും മരങ്ങളുടെ ഭംഗിയും കുളിരുള്ള അന്തരീക്ഷവും ഈ യാത്രയിൽ നിങ്ങൾക്ക് അനുഭവിക്കാം. നടത്തം ഏകദേശം ആറ് കിലോമീറ്ററ്‍ ദൂരമുണ്ട്. ഇവിടം മുഴുവൻ കാണണമെന്നുണ്ടെങ്കിൽ ഇത്രയും ദൂരം കയറിയിറങ്ങണം.

എത്ര രാവിലെ തുടങ്ങാമോ അത്രയും രാവിലെ തന്നെ മലകയറ്റം ആരംഭിക്കാം. പ്രവേശന കവാടത്തിൽ ടിക്കറ്റ് കൗണ്ടർ കാണാം. ടിക്കറ്റ് എടുത്തു യാത്ര തുടങ്ങും. ആദ്യം മരങ്ങൾ നിൽക്കുന്ന ഒരു കാട്ടിലേക്കാണ് കയറുന്നത്. നടത്തം മുന്നോട്ടു പോകുംതോറും മരങ്ങളുടെ എണ്ണവും വലുപ്പവും കൂടുന്നത് കാണാം. പച്ചപ്പും കാടിന്‍റെ കാഴ്ചകളും ആസ്വദിച്ചുള്ള നടത്തത്തിൽ പുൽമേടുകളും തുറസായ പ്രദേശങ്ങളുമെല്ലാം കടന്നുപോകും.

പൈതൽമല കയറി എത്തേണ്ടത് ഇവിടുത്തെ വാച്ച് ടവറിലാണ്. നടത്തം ഇനി പുൽമേട് താണ്ടിയാണ്. വാച്ച് ടവറിൽ കയറിയാൽ കുടകും ഏഴിമലയും വയനാട് മലകളും പയ്യാമ്പലം ലൈറ്റ്ഹൗസ് വരെ കാണാമത്രെ. സ്ഥിരം വീശുന്ന കാശും കോടമഞ്ഞും ഉള്ളപ്പോൾ നടന്നു കയറുന്ന ക്ഷീണം അറിയുകയേയില്ല.

പൈതൽമലയിലേക്ക് കയറണമെങ്കിൽ ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞല്ലോ. രണ്ട് ഭാഗങ്ങളിലായി രണ്ട് ടിക്കറ്റ് കൗണ്ടറുകളുണ്ട്. മഞ്ഞപ്പുല്ല്, പൊട്ടംപ്ലാവ് എന്നിങ്ങനെ രണ്ടിടങ്ങളിലാണ് പ്രവേശന കവാടമുള്ളത്.. ഏതുവഴി കയറിയാലും വാച്ച് ടവറിൽ എത്താം. കണ്ണൂരിൽ നിന്ന് 58 കിമി ദൂരത്തിലാണ് പൈതൽ മലയുള്ളത്. വിലെ ഒമ്പതു മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് ഇവിടേക്ക് പ്രവേശനം.

കണ്ണൂർ, കാസർകോഡ് ഭാഗത്തു നിന്നു വരുന്നവർക്ക് തളിപ്പറമ്പ്, നടുവില്‍, കുടിയാന്മല വഴി വഞ്ചിയാംകവലയിലെത്തിയാൽ അവിടുന്ന് രണ്ട് കിമി ദൂരമേയുള്ളൂ പൈതൽമലയുടെ പ്രവേശന കവാടത്തിലെത്തുവാന്‍. കോഴിക്കോട്, തലശ്ശേരി ഭാഗത്തു നിന്നുള്ളവർക്ക് ചാലോട്, ശ്രീകണ്ഠാപുരം, നടുവില്‍, കുടിയാന്മല വഴി പൈതൽമലയില്‍ വരാം. കുടിയാന്മല വരെ എപ്പോഴും ബസ് സർവീസുകളുണ്ടെങ്കിലും തുടർന്ന് നിശ്ചിത സമയങ്ങളിൽ മാത്രമേ പൈതല്‍മല ഭാഗത്തേയ്ക്ക് ബസുകളുള്ളൂ എന്ന കാര്യം ശ്രദ്ധിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: kannur hills trekking
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+