പാലാ-ചെറുപുഴ സൂപ്പർ ഫാസ്റ്റ് ബസ്.. കോട്ടയം ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ പാലായിൽ നിന്നും മലബാറിലെ പ്രധാന കുടിയേറ്റ നഗരങ്ങളിലൊന്നായ കണ്ണൂർ ജില്ലയിലെ ചെറുപുഴയിലേക്ക് സർവീസ് നടത്തുന്നു. കണ്ണൂർ- കാസര്‍കോഡ് ജില്ലകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ചെറുപുഴയിലേക്കുള്ള സര്‍വീസ് കാസർകോഡ് ജില്ലക്കാർക്കും പ്രയോജനപ്പെടുത്തുവാൻ പറ്റിയ ഒന്നാണ്.
പാലായിൽ നിന്നാരംഭിച്ച തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, ചങ്കുവെട്ടി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പൂവം , ആലക്കോട് വഴി ചെറുപുഴയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ്. രാവിലെ പാലായിൽ നിന്ന് കയറിൽ വൈകിട്ട് ചെറുപുഴയിലും തിരികെ ചെറുപുഴയിൽ നിന്ന് വൈകിട്ട് പാലായിലും എത്തുന്ന വിധത്തിലാണ് സർവീസ്. ഇതാ പാലാ-ചെറുപുഴ സൂപ്പർ ഫാസ്റ്റ് ബസിന്‍റെ സമയം, നിരക്ക്, സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ വായിക്കാം.

പാലാ ചെറുപുഴ സൂപ്പർ ഫാസ്റ്റ് ബസ്
എല്ലാ ദിവസവും രാവിലെ 4.20ന് പാലായിൽ നിന്നാരംഭിച്ച് വൈകിട്ട് 4.15ന് ചെറുപുഴയിൽ എത്തുന്ന വിധത്തിലാണ് യാത്ര. 11 മണിക്കൂർ 55 മിനിറ്റാണ് യാത്രാ സമയം. 479 രൂപയാണ് ടിക്കറ്റ് നിരക്ക്. പാലാ - തൊടുപുഴ - മൂവാറ്റുപുഴ - പെരുമ്പാവൂർ - അങ്കമാലി - ചാലക്കുടി - പുതുക്കാട് - തൃശൂർ - കുന്നംകുളം - ചങ്ങരംകുളം - എടപ്പാൾ - കുറ്റിപ്പുറം - വളാഞ്ചേരി - കോട്ടക്കൽ - കോഴിക്കോട് സർവകലാശാല - കോഴിക്കോട് - കൊയിലാണ്ടി - വടകര - തലശ്ശേരി - കണ്ണൂർ - തളിപ്പറമ്പ് - പൂവം - ആലക്കോട്- ചെറുപുഴ എന്നിവയാണ് സ്റ്റോപ്പുകൾ.
പാലാ ചെറുപുഴ സൂപ്പർ ഫാസ്റ്റ് ബസ് സമയം
04:20AM പാലാ
05:20AM തൊടുപുഴ
06:00AM മൂവാറ്റുപുഴ
07:00AM അങ്കമാലി
08:05AM തൃശൂർ
09:35AM എടപ്പാൾ
09:50AM കുറ്റിപ്പുറം
10:00AM വളാഞ്ചേരി
10:30AM ചങ്കുവെട്ടി
11:05AM യൂണിവേഴ്സിറ്റി
11:30AM കോഴിക്കോട്
12:25PM കൊയിലാണ്ടി
01:05PM വടകര
01:45PM തലശ്ശേരി
02:30PM കണ്ണൂർ
03:05PM തളിപ്പറമ്പ്
04:15PM ചെറുപുഴ,
ചെറുപുഴ - പാലാ സൂപ്പർ ഫാസ്റ്റ് ബസ്
ചെറുപുഴയിൽ നിന്നും രാവിലെ 6.30ന് ആരംഭിക്കുന്ന സർവീസ് വൈകിട്ട് 6.35 ന് പാലായിൽ എത്തും. 12 മണിക്കൂർ 5 മിനിറ്റാണ് യാത്രാ സമയം. 479 രൂപയാണ് ടിക്കറ്റ് നിരക്ക്. ചെറുപുഴ - ആലക്കോട് - പൂവം - തളിപ്പറമ്പ് - കണ്ണൂർ - തലശ്ശേരി - വടകര - കൊയിലാണ്ടി - കോഴിക്കോട് - കോഴിക്കോട് സർവ്വകലാശാല - കോട്ടക്കൽ - വളാഞ്ചേരി - കുറ്റിപ്പുറം - എടപ്പാൾ - ചങ്ങരംകുളം - കുന്നംകുളം - തൃശൂർ - പുതുക്കാട് - ചാലക്കുടി - അങ്കമാലി - പെരുമ്പാവൂർ - മുവാറ്റുപുഴ - പാലാ എന്നിവയാണ് സ്റ്റോപ്പുകൾ.
ചെറുപുഴ - പാലാ സൂപ്പർ ഫാസ്റ്റ് ബസ് സമയം
06:30AM ചെറുപുഴ
07:00AM ആലക്കോട്
07:25AM പൂവം
07:35AM തളിപ്പറമ്പ്
08:10AM കണ്ണൂർ
08:50AM തലശ്ശേരി
09:25AM വടകര
10:00AM കൊയിലാണ്ടി
10:50AM കോഴിക്കോട്
11:20AM യൂണിവേഴ്സിറ്റി
12:01PM ചങ്കുവെട്ടി
12:35PM വളാഞ്ചേരി
12:45PM കുറ്റിപ്പുറം
01:00PM എടപ്പാൾ
01:10PM ചങ്ങരംകുളം
02:30PM തൃശൂർ
03:50PM അങ്കമാലി
05:00PM മൂവാറ്റുപുഴ
05:40PM തൊടുപുഴ
06:35PM പാലാ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












