Search
  • Follow NativePlanet
Share
» »സരസ്വതി ദേവിയുടെ സാന്നിധ്യമുള്ള ദക്ഷിണ മൂകാംബിക, പനച്ചിക്കാട് നവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി

സരസ്വതി ദേവിയുടെ സാന്നിധ്യമുള്ള ദക്ഷിണ മൂകാംബിക, പനച്ചിക്കാട് നവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി

കോട്ടയംകാരുടെ‌ നവരാത്രി ആഘോഷങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരിടത്താണ്. ദക്ഷിണ മൂകാംബിക എന്ന പനച്ചിക്കാട് മഹാവിഷ്ണു - സരസ്വതീ ക്ഷേത്രത്തിൽ. നവരാത്രി ദിവസങ്ങള്‍ എവിടെയും എന്നപോലെ പനച്ചിക്കാടും ഭക്തിയുടെയും ആഘോഷത്തിന്‍റെയും സമയമാണ്. ആയിരക്കണക്കിന് വിശ്വാസികൾ അണമുറിയാതെ ഒഴുകിയെത്തുന്ന സമയമാണ് ഇവിടുത്തെ നവരാത്രി ആഘോഷം.

അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുവാൻ കുഞ്ഞുങ്ങളും തങ്ങളും കലയും കഴിവുകളും ദേവിക്ക് മുന്നിൽ അവതരിപ്പിച്ച് ശുഭകരമായ, അനുഗ്രഹം നിറഞ്ഞ നാളെകൾക്കായി എത്തിച്ചേരുന്നവരും നിറഞ്ഞ ദിവസങ്ങൾ. കൊല്ലൂർ മൂകാംബിക വരെ പോകാൻ കഴിയാത്തവർക്ക് മൂകാംബികയെ ഇവിടെ വന്നാൽ കാണാമത്രെ. പതിവുപോലെ പനച്ചിക്കാട് മഹാവിഷ്ണു - സരസ്വതീ ക്ഷേത്രത്തിൽ. ഈ വർഷവും നവരാത്രി ആഘോഷങ്ങൾ ഗംഭീരമായ തയ്യാറെടുപ്പിലാണ്.

Panachikkadu Temple Navaratri

PC: Manojk

പനച്ചിക്കാട് നവരാത്രി ആഘോഷം

പനച്ചിക്കാട് ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് ഒക്ടോബർ 14 ശനിയാഴ്ച ആരംഭമാകും. ഓരോ ദിവസവും കച്ചേരിയും നൃത്തവും ദേശീയ സംഗീത നൃത്തോത്സവവും സംഗീതസദസും നൃത്തനൃത്യങ്ങളും ഉൾപ്പെടെ വലിയ പരിപാടിയാണ് ഈ കൊല്ലവും ഉണ്ടാവുക. വിജയദശമി ദിനമായ 24 വരെയാണ് നവരാത്രി ആഘോഷങ്ങള്‌ നീണ്ടുനിൽക്കുക.

14 ശനിയാഴ്ച- രാവിലെ 9.00 മണിക്ക് നവരാത്രി കലോപാസന
15ന് വൈകിട്ട് 6.00ന് ദേശീയ സംഗീത നൃത്തോത്സവം
15 മുതൽ 21 വരെ രാത്രി 7.00 മണിക്ക് ദേശീയ സംഗീത നൃത്തോത്സവം
15ന് ചെന്നൈ ഡി ബി അശ്വിന്‍റെ സംഗീതസദസ്. 16ന് നടി ശാലു മേനോന്റെ ഭരതനാട്യം.
17ന് ചെന്നൈ സർക്കിൾ ഗുരുചരണിന്റെ സംഗീതസദസ്.
18ന് ശ്രീലക്ഷ്മി ഗോവർദ്ധന്റെ കുച്ചിപ്പുടി.
19ന് യു പി രാജു, യു ജയവിഘ്നേശ്വർ എന്നിവരുടെ മാൻഡലിൻ കച്ചേരി.
20ന് വൈ ജി ശ്രീലതയുടെ വീണക്കച്ചേരി എന്നിവയാണ് പ്രധാന പരിപാടികൾ.

panachikkad-temple

PC: Manojk

21 ന് സാരസ്വതം സ്കോളർഷിപ്പ് വിതരണം, 6.30ന് സംഗീത സരസ്വതി പുരസ്കാരം, 21ന് രാത്രി ഒമ്പതുമുതൽ കഥകളി.
22ന് ദുർഗ്ഗാഷ്ടമി ദിനത്തിൽ വൈകുന്നേരം 6.00ന് 6.30സരസ്വതി നടയിൽ വെള്ളി അങ്കി സമർപ്പണം , ദീപാരാധന, ഗ്രന്ഥമെഴുന്നള്ളിപ്പ്, പൂജവെയ്പ്പ് എന്നീ ക്രമത്തിൽ ചടങ്ങുകൾ നടക്കും.
23ന് രാവിലെ 7.00 മുതൽ സംഗീത സദസ്സ്, വൈകുന്നേരം 7.30ന് സംഗീതജ്ഞൻ ആയാംകുടി മണിയ്ക്ക് സ്വീകരണം എന്നിവയും
24ന് വിജയ ദശമി ദിനത്തിൽ പുലർച്ചെ 4.00 മണിക്ക് പൂജ എടുത്ത ശേഷം വിദ്യാരംഭത്തിന് തുടക്കമാകും.

പനച്ചിക്കാട് ക്ഷേത്രം

പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണെങ്കിലും സരസ്വതി ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണിത്. മൂകാംബികാ സാന്നിധ്യമുള്ള ഇവിടം ദക്ഷിണ മൂകാംബിക എന്ന പേരിലും അറിയപ്പെടുന്നു. പ്രതിഷ്ഠ പൂർണ്ണമായും മറഞ്ഞിരിക്കുന്ന ക്ഷേത്രത്തിൽ പ്രതിഷ്ഠ ശരിക്കും ഒരു കുഴിയുടെ ഉള്ളിലാണ്. കുഴിക്കുള്ളിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പ്രതിഷ്ഠയ്ക്കു ചുറ്റും ഒരു പ്രത്യേക തരം കാട്ടുവള്ളി പടർന്ന് കിടക്കുന്നു. അതിനാൽ ഒരു തരത്തിലും ഇവിടുത്തെ ദേവിയെ പ്രതിഷ്ഠ കാണാൻ സാധിക്കില്ല. സരസ്വതി ലത എന്നാണ് ഈ വെള്ളിപ്പടർപ്പിനെ പറയുന്നത്. മറ്റൊരിടത്തും ഇത് കാണാനും സാധിക്കില്ലത്രെ.

കൊല്ലൂർ മൂകാംബികയിൽ നിന്നും വന്ന സരസ്വതി ദേവിയാണ് ഇവിടെയുള്ളതെന്ന വിശ്വാസത്തിലാണ് തെക്കിന്‍റെ മൂകാംബിക എന്ന് ഇവിടം അറിയപ്പെടുന്നത്. പല കാരണങ്ങളാൽ കൊല്ലൂരിൽ പോകാൻ കഴിയാത്തവർ ഇവിടെ വന്ന് ദക്ഷിണ മൂകാംബികയെ തൊഴുത് ആഗ്രഹസാഫല്യം നടത്തിവരുന്നു. ഇവിടുത്തെ വിദ്യാരംഭ ചടങ്ങുകൾക്ക് ആയിരക്കണക്കിന് കുട്ടികൾ എത്താറുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+