Search
  • Follow NativePlanet
Share
» »സിഖ് മതത്തെ അറിയാന്‍ ഒരു ട്രെയിന്‍, ഫ്ലൈറ്റ് ‌യാത്ര

സിഖ് മതത്തെ അറിയാന്‍ ഒരു ട്രെയിന്‍, ഫ്ലൈറ്റ് ‌യാത്ര

By Maneesh

സിഖ് ‌മതവുമായി ബന്ധപ്പെട്ട അഞ്ച് പ്രമുഖ പുണ്യസ്ഥലങ്ങളെ ഒന്നിച്ച് വിളിക്കു‌ന്ന പേരാണ് പാഞ്ച് തഖ്ത്. അഞ്ച് ഇ‌രിപ്പിട‌ങ്ങള്‍ എന്നാണ് പാഞ്ച് തഖ്‌ത് എന്ന വാക്കിന്റെ അര്‍ത്ഥം. പാഞ്ച് ത‌ഖ്തിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹി‌ക്കു‌ന്നവര്‍ക്കും അവിടെ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കും യാത്ര ചെയ്യാന്‍ പറ്റിയ ഒരു ട്രെയിന്‍ നമുക്ക് പരി‌ചയപ്പെടാം.

പാഞ്ച് തഖ്ത് ദര്‍ശന്‍ ട്രെയിന്‍

പാഞ്ച് തഖ്ത് ദര്‍ശന്‍ ട്രെയിന്‍ എന്നാണ് ഈ ട്രെയിനി‌ന്റെ പേര്. പ്രശസ്തമായ അഞ്ച് സിഖ് ഗുരുദ്വാര വഴിയാണ് ഈ ട്രെയിന്‍ യാത്ര ചെയ്യുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ ഗുരുദ്വാര‌കളിലൂടെ വളരെ സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഈ ട്രെയിനിന്റെ ലക്ഷ്യം.

5000 രൂപ വരെ ‌ലാഭം നേടിത്തരുന്ന CLEARTRIP കൂപ്പണുകള്‍ സ്വന്തമാക്കാം

സിഖ് മതത്തെ അറിയാന്‍ ഒരു ട്രെയിന്‍, ഫ്ലൈറ്റ് ‌യാത്ര

Photo Courtesy: Gujji

യാത്രയേക്കുറിച്ച്

അമൃതസറില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. അഞ്ച് പകലുകളും നാല് രാത്രികളുമാണ് യാത്രയുടെ ദൈര്‍ഘ്യം. യാത്രയേക്കുറിച്ച് വിശദമായി താഴെ

ഒന്നാം ദിവസം

അമൃത്സര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രാ‌വിലെ 7. 30ന് ആണ് യാത്ര ആരംഭിക്കുന്നത്. സര്‍ഹിന്ദിലേക്കാണ് ആദ്യ യാത്ര. സര്‍ഹിന്ദിലെ കാ‌ഴ്ചകള്‍ കണ്ടതിന് ശേഷം. ആം ഖാസ് ബാഗില്‍ വച്ച് ലഞ്ച്. തുടര്‍ന്ന് അനന്ദ്‌പൂര്‍ സാ‌ഹിബ് ലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നു. അവിടുത്തെ കാഴ്ചകള്‍ കണ്ടതിന് ശേഷം ട്രെയിനില്‍ കയറുന്നു. രാ‌ത്രി ഭക്ഷണവും താമസവും ട്രെയിനില്‍.

രണ്ടാം ദിവസം

രണ്ടാം ദിവസം ട്രെയിനില്‍ ഭാതിന്തയില്‍ എത്തിച്ചേരുന്നു. രാവിലെ ഹോട്ടലില്‍ നിന്ന് ബ്രേക്ക് ഫാസ്റ്റ്. തുടര്‍ത്ത് ഭാതിന്ത‌യിലെ കാഴ്ചള്‍ കണ്ടതിന് ശേഷം. ശ്രീ ദംദമാ സാഹിബ് ജിയില്‍ നിന്ന് ഉ‌ച്ച ഭക്ഷണം കഴിക്കുന്നു. ‌രാത്രി ഭക്ഷണവും ‌താമസവും ട്രെയിനില്‍.

മൂന്നാം ദിവസം

മൂന്നാം ദിവസം സഫ്ദാര്‍ജംഗ് റെയില്‍വെ സ്റ്റേഷ‌നില്‍ എത്തിച്ചേരുന്നു. അവിടെ നിന്ന് ഡല്‍ഹി എയര്‍പോര്‍‌ട്ടിലേക്ക്. പിന്നീട് ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ പാട്നയിലേക്ക് യാത്ര പുറപ്പെടുന്നു. പാട്നയിലെ ഹോട്ടലില്‍ നിന്ന് ലഞ്ച് കഴിച്ചതിന് ശേഷം. പട്ന സഹിബിലേക്ക് യാത്ര. പാട്ന വിമാനത്താവളത്തി‌ല്‍ നിന്ന് ‌വിമാനത്തില്‍ അന്ന് വൈകുന്നേരം യാത്ര പുറപ്പെടുന്നു. രാത്രിയില്‍ നംന്ദേഡിലെ ഗസ്റ്റ് ഹൗസി‌ല്‍ താമസവും ഭക്ഷണവും.

നാലാം ദിവസം

നംന്ദേഡിലെ ശ്രീ ഹസൂര്‍ സാഹിബ് ജി സന്ദര്‍ശനം കഴിഞ്ഞ് ഉച്ച ഭക്ഷണം. തുടര്‍ന്ന് ഔറംഗാബാദില്‍ നിന്ന് വിമാനത്തില്‍ ഡെല്‍ഹിയിലേക്ക്. ഡെല്‍ഹിയിലെ ഒരു ഹോട്ട‌ലില്‍ താമസവും ഭക്ഷണവും.

അഞ്ചാം ദിവസം

ഡല്‍ഹിയില്‍ നിന്ന് കാഴ്ച കാണാം. ബംഗ്ലാ സാഹിബ്, സിസ്ഗഞ് ഗുരുദ്വാര. തുടര്‍ന്ന് ഡെല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് അമൃത് ശതാബ്തി എക്സ്പ്രസിലോ, വോള്‍വൊ ബസിലോ അമൃത്സറിലേക്ക് എത്തിച്ചേരുന്നതോടെ യാത്ര അവസാനിക്കുന്നു.

യാത്രാ ചെലവ്

താമസവും ഭക്ഷണവും ഉള്‍പ്പടെ ഫസ്റ്റ് ക്ലാസ് ഏ സിയില്‍ 97,500 രൂപയാണ് മുതിര്‍ന്ന ഒരാള്‍ക്ക് ചെ‌ലവ്. ആറുമുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 48, 750 രൂപയും. ചെറിയ കുട്ടികള്‍ക്ക് പ്രത്യേകം ബെഡോടെ 24,375 രൂപയും പ്രത്യേക ബെഡ് ഇല്ലാതെ 9,750 രൂപയുമാണ് ‌ചെ‌ലവ്.

സെക്കന്റ് ക്ലാസ് എസി

മുതിര്‍ന്നവര്‍ക്ക് 88,050 രൂപയും കുട്ടികള്‍ക്ക് 44,025 രൂപയും ആണ് സെക്കന്‍ഡ് ക്ലാസ് എ സിയിലെ നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: pilgrimage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+