വിശ്വാസികൾക്ക് അനുഗ്രഹവും ഐശ്വര്യവും നല്കുന്ന ദിവസങ്ങളാണ് ഏകാദശി. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുവാനും പ്രത്യേക പ്രാർത്ഥനകളും പൂജകളും കഴിക്കുവാനും ആളുകൾ സമയം കണ്ടെത്തുന്നു. പല ഏകാദശികളുണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ട ഒന്നാണ് പരമ ഏകാദശി. മഹാവിഷ്ണുവിനായി സമർപ്പിച്ചിരിക്കുന്ന ഈ ദിവസത്തിൽ വിഷ്ണു ക്ഷേത്രം സന്ദർശിക്കുന്നതും പൂജകള്‍ അനുഷ്ഠിക്കുന്നതും വിശിഷ്ടമാണ്.
മൂന്നു വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന പരമ ഏകാദശി ഈ ശനിയാഴ്ചയാണ് സംഭവിക്കുന്നത്. ഓഗസ്റ്റ് 12 ശനിയാഴ്ച ദിവസം പരമ ഏകാദശി വ്രതമെടുത്ത് പ്രാർത്ഥിച്ചാൽ ഭഗവാൻ സന്തുഷ്ടനാകുമെന്നും ചോദിക്കുന്ന ആഗ്രഹങ്ങളും ആവശ്യങ്ങളുമെല്ലാം സാധിച്ചു തരുമെന്നുമാണ് വിശ്വാസം. ക്ഷേത്രദർശനത്തോടൊപ്പം തന്നെ ദാനധർമ്മം നടത്താനും വ്രതം നോൽക്കാനും ശ്രദ്ധിക്കണം.

പരമ ഏകാദശി 2023 സമയം
ശ്രാവണ അധിവർഷത്തിൽ മാത്രം സംഭവിക്കുന്ന പരമ ഏകാദശി ഈ വർഷം ഓഗസ്റ്റ് 12നാണ്. ശ്രാവണമാസത്തിലെ രണ്ടാമത്തെ ഏകാദശി എന്ന ഇത് അധിക മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്നു. രാവിലെ 07.28 മുതല്‍ 09.07 വരെയാണ് പരമ ഏകാദശി ആരാധന നടത്തേണ്ടത്. അതേസമയം ഏകാദശി വ്രതം മുറിക്കേണ്ടത് പിറ്റേന്ന് ഓഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 05.49 മുതല്‍ 08.19 വരെയാണ്.
പരമ ഏകാദശി വ്രതമെടുത്താൽ
കൃത്യമായ പരമ ഏകാദശി വ്രതമെടുക്കുന്നതി വിശ്വാസികൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സാക്ഷാൽ കുബേരൻ പോലും ഈ ഒരുതവണ ഈ വ്രതമെടുത്ത് പ്രാർത്ഥിച്ചിട്ടുണ്ടത്രെ. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉൾപ്പെടെയുള്ള ദോഷങ്ങൾ മാറാനും ദുരിതങ്ങളിൽ നിന്നു കരകയറുവാനും സമ്പത്തും ഐശ്വര്യവും ലഭിക്കുവാനും ഈ പരമ ഏകാദശി വ്രതം സഹായിക്കും.

1.ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കും ജനപ്രീതിയുമേറിയ ക്ഷേത്രത്തിൽ ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. ചതുർബാഹുവായ മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഉണ്ണിക്കണ്ണനായ ഗുരുവായൂരപ്പനെ കാണാനും തൊഴുത് പ്രാർത്ഥിക്കാനുമാണ് വിശ്വാസികൾ ഇവിടെ വരുന്നത്. ഇവിടുത്തെ ഓരോ പൂജകൾക്കും
ഓരോ വ്യത്യസ്ത ഫലങ്ങളാണുള്ളത്.
2. തൃക്കുലശേഖരപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
കേരളത്തിലെ ആദ്യത്തെ ശ്രീകൃഷ്ണ ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രമാണ് കൊടുങ്ങല്ലൂരിനടുത്തുള്ള തൃക്കുലശേഖരപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. പന്ത്രണ്ട് ഉപദേവകമാര്‍ക്കൊപ്പം വിഷ്ണുവിനെ ചതുർബാഹു രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ മറ്റൊടിടത്തും കാണാത്ത ഒരു പ്രത്യേകതയുമുണ്ട്. നന്ദ ഗോപർ, വസുദേവർ,മോഹിനി എന്നിവരെ ഇവിടെ ഉപദേവതകളായാണ് ആരാധിക്കുന്നത്. തൃക്കളേടത്ത് അമ്പലംഎന്നും ടികെഎസ് പുരം അമ്പലം എന്നും ഇതിനു പേരുണ്ട്.

3. തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം
ശ്രീകൃഷ്ണനും അർജുനനും ചേർന്ന് മഹാവിഷ്ണുവിനെ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് എറണാകുളത്തെ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം എന്നാണ് വിശ്വാസം. സന്താനഗോപാല മൂർത്തിയായി വിഷ്ണവിനെ ഇവിടെ ആരാധിക്കുന്നു. അനന്തനാഗത്തിന്റെ മുകളിൽ വിഷ്ണു ഇരിക്കുന്ന രൂപത്തിലാണ് ഇവിടുത്തെ ആരാധന. കുട്ടികളില്ലാത്തവർക്ക് സന്താനഭാഗ്യത്തിനായും കുട്ടികളുടെ ആരോഗ്യത്തിനും ഉന്നതിക്കുമായും വിശ്വസികൾ ഇവിടെ വരുന്നു.
4. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം
വയനാട് ജില്ലയില്‍ മാനന്തവാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. സഹ്യമല ക്ഷേത്രം എന്നറിയപ്പെടുന്ന ഇവിടെ വിഷ്ണുവിനെയാണ് ആരാധിക്കുന്നത്. ഇത് കൂടാതെ സമീപത്തൊരു ഗുഹയില് ശിവപ്രതിഷ്ഠയും ശിവലിംഗവും കാണാം. മുപ്പത് കരിങ്കൽ തൂണുകളാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിലെ ആകർഷണം. ബലി തർപ്പണത്തിന് ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം.

5. തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം
കേരളത്തിലെ ഏറ്റവും വലിയ വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ട തിരുവല്ലയിലെ ശ്രീവല്ലഭമഹാക്ഷേത്രം. 108 വൈഷ്ണവ ദേവാലയങ്ങളിലൊന്നായ ഇവിടെ . മഹാവിഷ്ണുവിനെയും ഒപ്പം സുദർശനമൂർത്തിയേയും ആരാധിക്കുന്നു. ആദ്യം ഇവിടെ സുദർശന മൂർത്തിയായിരുന്നുവെന്നും പിന്നീടാണ് മഹാവിഷ്ണു വന്നതെന്നും വിശ്വസിക്കപ്പെടുന്നു. ഇവിടെ ശ്രീകോവിലിൽ ഭഗവാനെ ആരാധിക്കാനായി എല്ലാ ദിവസവും ദുർവാസാവ് മഹർഷി എത്തുമെന്നാണ് വിശ്വാസം. ശ്രീവല്ലഭസ്വാമിയെന്നാണ് വിഷ്ണുവിനെ വിളിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












