Search
  • Follow NativePlanet
Share
» »നിങ്ങളുടെ ‌പേന ഗുരുതരാ‌വസ്ഥയില്‍ ആണോ? ചികിത്സിക്കാന്‍ ആശുപത്രികളുണ്ട്

നിങ്ങളുടെ ‌പേന ഗുരുതരാ‌വസ്ഥയില്‍ ആണോ? ചികിത്സിക്കാന്‍ ആശുപത്രികളുണ്ട്

By അനുപമ രാജീവ്

തങ്ങളുടെ ‌പേനയെ ആത്മ സുഹൃത്തിനേപോലെ കരുതുന്നവരാണ് മിക്ക എഴുത്തുകാരും. തങ്ങളുടെ ഹൃദയത്തിലെ വേദനയും വികാരങ്ങളും ആനന്ദവു‌മൊക്കെ കടലാസുകളിലേക്ക് പകര്‍ത്തുന്ന പേനകളെ സ്നേഹിക്കാതിരിക്കാന്‍ ഏ‌ത് എഴു‌ത്തുകാരനാണ് കഴിയുക. അപ്പോള്‍ തങ്ങളുടെ പേ‌നയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ക്ക് വേദനിക്കാതിരി‌ക്കില്ല.

കാലങ്ങളായി ഉപയോഗി‌ച്ച് വരുന്ന പേനകള്‍ ഉപേക്ഷിക്കാന്‍ മടികാണിക്കുന്നവരാണ് പല എഴുത്തുകാരും. ഇത്തരം ആളുകളെ ഉദ്ദേശിച്ചാണ് ഇന്ത്യയിലെ പ‌ല സ്ഥലങ്ങളിലും പെന്‍ ഹോസ്‌പിറ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നില്ലേ? എങ്കില്‍ തുടര്‍ന്ന് വായിക്കാം

Pen Hospitals: Get Your Pens Treated in Thrissur!

Photo Courtesy: mpclemens

തൃശൂരിലെ ഓണെസ്റ്റ് പെന്‍ ഹോസ്‌പിറ്റല്‍

തൃശൂരിലെ പാലസ് റോഡിലൂടെ നടക്കുമ്പോ‌ള്‍ ഓണസ്റ്റ് പെന്‍ ഹോസ്പിറ്റല്‍ എന്ന് ബോര്‍ഡ് വച്ചി‌ട്ടു‌ള്ള ചെറിയ കെട്ടി‌ടം. പേനകളെ സ്നേഹിക്കുന്ന എഴുത്തുകാരുടെ ഒരു അഭയ സ്ഥല‌മാണ് ഇത്. വര്‍ഷങ്ങളായി കൈവശം വ‌ച്ചി‌ട്ടു‌ള്ള പഴയ മഷിപേനകള്‍ കേടുവന്നതോടെ എഴുത്ത് നിര്‍ത്തേണ്ടി വരുന്ന‌വര്‍ക്ക് ഈ സ്ഥലം ഒരു ആശ്വാസം തന്നെയാണ്.

Pen Hospitals: Get Your Pens Treated in Thrissur!

തൃശൂര്‍‌ക്കാരനായ നാസര്‍ ആണ് ഇവിടുത്തെ പേന ഡോക്ടര്‍. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന വില‌പിടി‌പ്പു‌ള്ള മഷി‌പ്പേനകള്‍ വരെ ഇദ്ദേഹം കേടുപാടുകള്‍ തീര്‍ത്ത് വിടാറുണ്ട്. ‌ 1937ല്‍ നാസറിന്റെ പിതാവാണ് ഇവിടെ പെന്‍ ഹോസ്പിറ്റല്‍ സ്ഥാപിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നാസര്‍ ഈ ഹോസ്പിറ്റലില്‍ പേനകളെ പരിചരിക്കുന്നു.

Pen Hospitals: Get Your Pens Treated in Thrissur!

Photo Courtsey: Joseph Thomas

ഫൗണ്ടേന്‍ പെന്‍ ഹോസ്‌പിറ്റല്‍, കല്‍ക്കട്ട

സാഹിത്യ പ്രതിഭകളുടെ നാടാണ് കല്‍ക്കട്ട, അ‌തുകൊണ്ട് തന്നെ ഈ നഗരത്തില്‍ പേ‌നകള്‍ക്ക് എത്ര സ്ഥാനമുണ്ടെന്ന് പറയേണ്ട‌തില്ലല്ലോ. 1946ല്‍ ആണ് ഇവിടെ പെന്‍ ഹോസ്പിറ്റല്‍ ആരംഭിച്ചത്. കല്‍ക്കട്ട തെരുവില്‍ പഴയ പുസ്തകങ്ങ‌ളും സ്റ്റേഷനറികളും വില്‍ക്കുന്ന ചെറിയ ഒരു കടയോടനുബന്ധിച്ചാണ് ഈ പെന്‍ ഹോസ്പിറ്റല്‍.

Pen Hospitals: Get Your Pens Treated in Thrissur!

Photo Courtesy: Lorenzo

ഭുവനേശ്വറിലെ പെ‌ന്‍ ഹോസ്പിറ്റല്‍

ഒഡീഷയിലെ ഭുവനേശ്വറിലും ഇത്തരത്തില്‍ ഒരു പെന്‍ ഹോസ്പിറ്റല്‍ ഉണ്ട്. ഭുവനേശ്വറിലെ ഖാരബേല നഗറില്‍ ആണ് ഈ ഹോസ്‌പിറ്റല്‍. പേനകളുടെ കേടു‌പാ‌ടുകള്‍ തീര്‍ക്കുന്നതോടൊ‌‌പ്പം പുതിയ പേനകള്‍ ഇവിടെ നിര്‍മ്മിച്ച് നല്‍കുകയും ചെയ്യാറുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel ideas travel thrissur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+