Search
  • Follow NativePlanet
Share
» » ആ'ശ്വാസം' തേടി പോകാം, മികച്ച വായു നിലവാരമുള്ള ഇന്ത്യയിലെ സ്ഥലങ്ങൾ

ആ'ശ്വാസം' തേടി പോകാം, മികച്ച വായു നിലവാരമുള്ള ഇന്ത്യയിലെ സ്ഥലങ്ങൾ

ഡൽഹിയിലെ വായു നിലവാരം ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധത്തിൽ ശ്വാസം മുട്ടി നിൽക്കുകയാണ് തലസ്ഥാന നഗരം. ശുദ്ധമായ വായു ശ്വസിക്കാനില്ലാത്തിടത്തോളം ദുരിതത്തിലൂടെ കടന്നു പോകുന്ന തലസ്ഥാനത്ത് നിലവിലെ വായു നിലവാരം 504 ആണ്. ശുദ്ധവായു തേടി എവിടേക്ക് പോകണമെന്നറിയാത്ത അവസ്ഥയാണ് ഇവിടെ ജീവിക്കുന്നവർക്ക്.

വായുഗുണ നിലവാര സൂചിക 400 ന് മുകളിലേക്ക് പോകുന്നത് വളരെ ഗുരുതരമായ സാഹചര്യമായാണ് വിലയിരുത്തുന്നത്. പൂജ്യത്തിനും 50 നും ഇടയിലാണെങ്കില്‍ വായു നിലവാര സൂചിക 'മികച്ചത്' 51 -100 നും ഇടയില്‍ 'തൃപ്തികരം', 101- 200 നും ഇടയില്‍ ' ഇടത്തരം', 201 -300 നും ഇടയില്‍ 'മോശം', 301- 400 നും ഇടയില്‍ 'വളരെ മോശം', 401- 500 നുമിടയില്‍ 'ഗുരുതരം' എന്നിങ്ങനെയാണ് കണക്ക്. അതേ സമയം എന്താണ് വായുമലിനീകരണം എന്നറിയാത്ത ചില നാടുകളും ഇവിടെയുണ്ട്.

Places In India With Top Air Quality Index-

PC:Boudhayan Bardhan/Unsplash

ശുദ്ധവായു മാത്രം ശ്വസിച്ച് ജീവിക്കുവാൻ ഭാഗ്യമുള്ള നഗരങ്ങൾ എന്നും ആ നാടിന് അനുഗ്രഹമാണ്. അത്തരത്തിൽ ഒരുപാട് നഗരങ്ങൾ ഇന്ത്യയിലുണ്ട്. ആശ്വാസത്തോടെ ശ്വാസമെടുക്കാൻ പറ്റിയ ഈ നഗരങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ...

1. കൊടൈക്കനാൽ-29

എയർ ക്വാളിറ്റി ഇൻഡക്സ് 29 ഉള്ള കൊടൈക്കനാൽ ഏറ്റവും ശുദ്ധമായ വായു ഉള്ള ഇടങ്ങളിലൊന്നാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായ കൊടൈക്കനാൽ അതിന്‍റെ പച്ചപ്പിനും തടാകങ്ങൾക്കും തണുപ്പിനും പാർക്കുകൾക്കും ഒപ്പം വെള്ളച്ചാട്ടങ്ങൾക്കുമാണ് പ്രസിദ്ധമായിരിക്കുന്നത്. തണുപ്പും മഞ്ഞും നിറഞ്ഞ കാലാവസ്ഥയും കോടമഞ്ഞും എല്ലാം ചേരുന്ന ഒരു അന്തരീക്ഷമാണ് ഇവിടെയുള്ളത്.

Kodaikanal

മണാലി- 31

എയർ ക്വാളിറ്റി ഇൻഡക്സ് 31 ഉള്ള മണാലി എന്നും മലയാളികളുടെ പ്രിയപ്പെട്ട യാത്രാ സങ്കേതമാണ്. ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന മണാലി ഡൽഹിയിൽ നിന്നും പൊതുവേ എളുപ്പത്തില്‌ പോകാൻ സാധിക്കുന്ന ഇടം കൂടിയാണ്. മഞ്ഞു നിറഞ്ഞ പർവ്വത നിരകൾ, തോട്ടങ്ങ, ട്രെക്കിങ്, എന്നിങ്ങവെ കണ്ടറിയാന്‍ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. മ്യൂസിയം, ക്ഷേത്രങ്ങള്‍,വെള്ളച്ചാട്ടങ്ങൾ, വ്യൂ പോയിന്‍റുകൾ,മാർക്കറ്റുകൾ, ആശ്രമങ്ങൾ തുടങ്ങിയവ ഇവിടെ കാണേണ്ടതാണ്.
ഡെൽഹിയിൽ നിന്നും മണാലിയിലേക്ക് 564 കിലോമീറ്റർ ദൂരമുണ്ട്.

മധുര- 42

നമ്മുടെ അടുത്തെങ്ങും വായു നിലവാരമുള്ള ഒരിടമില്ലേ എന്നല്ലേ ചിന്തിക്കുന്നത്? പേടിക്കേണ്ട.. നമ്മുടെ തൊട്ടടുത്തുള്ള ഒരിടവും പട്ടികയിലുണ്ട്. തമിഴ്നാട്ടിലെ മധുരെയുടെ വായു നിലവാരം 42 ആണെന്നാണ് കണക്കുകൾ പറയുന്നത്. മധുരയിലെത്തിയാൽ മികച്ച വായു ശ്വസിക്കാം എന്നതു മാത്രമല്ലെ, പ്രസിദ്ധമായ മീനാക്ഷി അമ്മൻ ക്ഷേത്രവും ഇവിടുത്തെ തനി നാടൻ രുചികളും അറിയാം എന്നതും ഈ മധുര യാത്രയുടെ പ്രത്യേകതയാണ്. ഇവിടുത്തെ ചരിത്രക്കാഴ്ചകളും വിടാതെ കാണണം.

ഷിംല- 53

എയർ ക്വാളിറ്റി ഇൻഡക്സ് 53 ഉള്ള ഷിംലയും സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. മഞ്ഞുപൊതിഞ്ഞ പർവ്വത നിരകളും പച്ചപ്പും ഒക്കെയുള്ള ഇവിടം മലനിരകളുടെ റാണി കൂടിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം ആയിരുന്ന ഇവിടം ഇന്നും വിദേശികളുടെയും ആഭ്യന്തര സഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥാനമാണ്. കോളനിസമയത്തെ കെട്ടിടങ്ങൾ, മാർക്കറ്റുകൾ, റെയില്‍പാത എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെ കാണാനുണ്ട്.

കൊഹിമ- 54

എയർ ക്വാളിറ്റി ഇൻഡക്സ് 54 ഇന്ത്യയിൽ ആശ്വാസത്തോടെ ശ്വസിക്കാന് പറ്റിയ സ്ഥലമാണ്. നാഗാലാൻഡിന്‍റെ തലസ്ഥാനമായ കൊഹിമ വടക്കു കിഴക്കൻ ഇന്ത്യയിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ്. പ്രകൃതിമനോഹാരിത തന്നെയാണ് ഇവിടുത്തെ പ്രത്യേകത. ഒരുപാട് ചരിത്രകഥകളും സംഭവങ്ങളും ഉള്ള ഇവിടം രണ്ടാം ലോക മഹായുദ്ധക്കാലത്ത് നിരവധി രക്തച്ചൊരിച്ചലുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: manali kodaikanal travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+