Search
  • Follow NativePlanet
Share
» »ഇന്നച്ചനും ചാലക്കുടിയും പിന്നെ മണിയും

ഇന്നച്ചനും ചാലക്കുടിയും പിന്നെ മണിയും

By Maneesh

ചാലക്കുടി ചന്തയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ കുറവായിരിക്കും. കലാഭവന്‍ മണിയുടെ പ്രശസ്തമായ 'ചാലക്കുടിച്ചന്തയ്ക്ക് പോകുമ്പോള്‍' എന്ന പാട്ട് ഒരു കാലത്ത് കേരളം ഏറ്റുപാടിയ പാട്ടാണ്. ചാലക്കുടി എന്ന സ്ഥലം ഇത്ര പ്രശസ്തമാക്കിയതിന്റെ ക്രെഡിറ്റ് കലഭവന്‍മണിക്ക് കൊടുക്കുന്നതില്‍ തെറ്റില്ല. ചാലക്കുടി എന്ന തന്റെ ജന്മദേശത്തെ മണി അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു.

കേരളത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കവാടമാണ് ചാലക്കുടി. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും മുതൽ സുന്ദരമായ വെള്ളച്ചാട്ടങ്ങൾക്കും പേരുകേട്ടതാണ് ചാലക്കുടി. പ്രശസ്തമായ ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ചാലക്കുടിയ്ക്ക് അടുത്താണ്. മണ്ണാറശാല കഴിഞ്ഞാൽ പ്രശസ്തമായ സർപ്പാരാധന കേന്ദ്രമായ പാമ്പ്മേക്കാട്ടുമനയും, വേളങ്കണ്ണി കഴിഞ്ഞാൽ ഇന്ത്യയിലേ എറ്റവും പ്രശസ്തമായ മരിയൻതീർത്ഥാടന കേന്ദ്രമായ കൊരട്ടിമുത്തി പള്ളിയുമൊക്കെ സ്ഥിതി ചെയ്യുന്നത് ചാ‌ലക്കുടിയിലാണ്.

നമുക്ക് ചാലക്കുടിയെക്കുറിച്ച് കൂടുതൽ മനസിലാക്കാം

ചാലക്കുടി

ചാലക്കുടി

തൃശൂർ ജില്ലയിലാണ് ചാലക്കുടി സ്ഥിതി ചെയ്യുന്നത്. കൊടുങ്ങല്ലൂർ, തൃശൂർ, അങ്കമാലി എന്നീ നഗരങ്ങളാണ് ചാലക്കുടിക്ക് സമീപത്തുള്ളത്. ആതിരപ്പള്ളി വെള്ളച്ചാട്ടമാണ് ചാലക്കുടിയെ സഞ്ചാരികൾക്കിടയിൽ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയത്. ചാലക്കുടിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ആതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Challiyan

ചാലക്കുടി ചന്ത

ചാലക്കുടി ചന്ത

കലഭവൻ മണിയുടെ പാട്ടിലൂടെയാണ് ചാലക്കുടി ചന്ത പ്രശസ്തമായത്. ചൊവ്വ വെള്ളി ദിവസങ്ങളിലാണ് ചന്ത നടക്കാറുള്ളത്. ചാലക്കുടി നോർത്ത് ജംഗ്ഷനിലാണ് ഈ ചന്ത സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Challiyan

ചാലക്കുടിപ്പുഴ

ചാലക്കുടിപ്പുഴ

ചാലക്കുടിക്ക് സുന്ദരമായ മുഖം നൽകിക്കൊണ്ടാണ് ചാലക്കുടി പുഴ ഒഴുകുന്നത് ഏകദേശം 144 കിലോമീറ്റർ ആണ് ഈ പുഴയുടെ നീളം. ചാലക്കുടിപ്പുഴയിലെ ജലം ഉപയോഗിച്ചാണ് ഷോളയാർ, പെരിങ്ങക്കുത്ത് ജല വൈദ്യുത പദ്ധതികൾ പ്രവർത്തിക്കുന്നത്. അതിരപ്പള്ളി, ഷോളായർ ചോർപ്പ വെ‌ള്ളച്ചാട്ടങ്ങൾ ചാലക്കുടിപ്പുഴയിലാണ്. കേരളത്തിലെ വെ‌ള്ളച്ചാട്ടങ്ങളെക്കുറിച്ച് വായിക്കാം

Photo Courtesy: Challiyan
കണ്ണാമ്പുഴ ഭഗവതി ക്ഷേത്രം

കണ്ണാമ്പുഴ ഭഗവതി ക്ഷേത്രം

ചാലക്കുടിയിലെ പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ചാലക്കുടിപ്പുഴയുടെ തീരത്താണ്. കേരളത്തിലെ പ്രശസ്തമായ ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ച് വായിക്കാം

Photo Courtesy: Challiyan
നെടുങ്കോട്ട

നെടുങ്കോട്ട

നെടുംകോട്ട ചൈനയിലെ വൻമതിലിനോട് ഉപമിക്കാവുന്ന നെടുനീളൻ കോട്ടയാണ് ഇത്. എറണാകുളം തൃശൂർ ജില്ലകളിലായാണ് ഈ കോട്ട സ്ഥിതി ചെയ്തിരുന്നത്. ഈ കോട്ട ഇപ്പോൾ നശിച്ച് പോയെങ്കിലും ചിലസ്ഥലങ്ങളിൽ ഇതിന്റെ അവശിഷ്ടങ്ങൾ കാണാം. ചാലക്കുടിയിലെ പാലമുറി എന്ന സ്ഥലത്ത് ഈ കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. തൃശൂരിൽ നിന്ന് 31 കിലോമീറ്ററും. എറണാകുളത്ത് നിന്ന് 45 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. കേരളത്തിലെ കോട്ടകളെക്കുറിച്ച് വായിക്കാം

Photo Courtesy: Challiyan

സെന്റ് മേരീസ് ഫോറോനപ്പള്ളി

സെന്റ് മേരീസ് ഫോറോനപ്പള്ളി

ചാലക്കുടിയിലെ പ്രശസ്തമായ ക്രിസ്ത്യൻ ദേവാലയമാണ് ഈ പള്ളി. ഈ പള്ളിക്ക് സമീപം നിർമ്മിച്ച ഹോളി ലാ‌ൻഡ് ആണ് ഇവിടെ സഞ്ചാരികളെ ആകർഷിപ്പിക്കുന്നത്. കേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഈ പള്ളിയിലെ അമ്പു പെരുന്നാൾ പ്രശസ്തമാണ്.

Photo Courtesy: Challiyan

ഹോളിലാൻഡ്

ഹോളിലാൻഡ്

വിശുദ്ധ നാടുകളുടെ ഒരു റിപ്ലിക്കയാണ് ഹോളിലാൻഡ് റിപ്ലിക്ക. ചാലക്കുടി സെന്റെ മേരീസ് ഫൊറോന പള്ളിയുടെ സമീപത്താണ് ഈ റിപ്ലിക്ക നിർമ്മിച്ചിരിക്കുന്നത്. 2003ൽ ആണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. 2006ൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി.

Photo Courtesy: Challiyan

ഹോളിലാൻഡ്

ഹോളിലാൻഡ്

ബൈബിളിലെ പുതിയ നിയമത്തിലേയും പഴയ നിയമത്തിലേയും കഥകളാണ് ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്. യേശൂവിന്റെ ജനനവും പീഡാസഹനവും മരണവും ഉദ്ധാനവുമൊക്കെ ഇവിടെ ആവിഷ്കരിച്ചിട്ടുണ്ട്.

Photo Courtesy: Challiyan

കൊരട്ടിമുത്തിപ്പള്ളി

കൊരട്ടിമുത്തിപ്പള്ളി

പ്രശസ്തമായ കൊരട്ടിമുത്തിപ്പള്ളി സ്ഥിതി ചെയ്യുന്നത് ചാലക്കുടിപ്പട്ടണത്തിൽ നിന്ന് ആറുകിലോമീറ്റർ അകലെയായിട്ടാണ്. 1381ൽ ആണ് ഈ പള്ളി സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. പൂവൻകുല നേർച്ച, മുട്ടിലിഴയൽ നേർച്ച എന്നിവയാണ് ഇവിടുത്തെ പ്രധാന നേർച്ചകൾ. ഇന്ത്യയിൽ വേളങ്കണ്ണിപ്പള്ളിക്ക് ശേഷം ഏറ്റവും പ്രാധാന്യമുള്ള മരിയൻ ദേവാലയമാണ് ഇത്.

Photo Courtesy: Manojk

കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രം

കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രം

കാവടി മഹോത്സവത്തിന് പേരുകേട്ട ക്ഷേത്രമാണ് കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രം. എല്ലാവർഷവും മലയാള മാസം മകരം അഞ്ചിനാണ് ഇവിടെ ഉത്സവം നടക്കുന്നത്.

Photo Courtesy: Challiyan

പാമ്പുമേക്കാട്ട് മന

പാമ്പുമേക്കാട്ട് മന

ചാലക്കുടിക്ക് 11 കിലോമീറ്റർ അകലെയുള്ള വടമ എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ പാമ്പുമേക്കാട്ട് മന സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രശസ്തമായ സർപ്പാരാധന കേന്ദ്രമാണ് ഈ മന. തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ഈ മന സ്ഥിതി ചെയ്യുന്നത്. മനയുടെ കൂടുതൽ വിശേഷങ്ങൾ അടുത്ത പേജിൽ

Photo Courtesy: Aruna

മേക്കാട്ട് മനയിൽ പാമ്പു വന്ന കഥ

മേക്കാട്ട് മനയിൽ പാമ്പു വന്ന കഥ

മുമ്പ് മേക്കാട് മന എന്നായിരുന്നു ഈ മന അറിയപ്പെട്ടിരുന്നത്. ഇവിടെ സർപ്പാരാധന ആരംഭിച്ചതോടെയാണ് പാമ്പ് മേക്കാട് മന എന്ന് അറിയപ്പെടാൻ തുടങ്ങിയത്. എന്നാൽ ഇവിടുത്തെ സർപ്പാരാധന എന്ന് ആരംഭിച്ചു എന്ന കാര്യം വ്യക്തമല്ല.

Photo Courtesy: Aruna

പാമ്പുമേക്കാട്ടുമന ഐതീഹ്യത്തിൽ

പാമ്പുമേക്കാട്ടുമന ഐതീഹ്യത്തിൽ

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ മേക്കാട്ടുമനയക്കെറിച്ച് ഒരു കഥയുണ്ട്. മേക്കാട്ടുമനക്കാരുടെ അതീവ ദാരിദ്രത്തിൽ മനം നൊന്ത് മനയ്ക്കലെ മൂത്ത നമ്പൂതിരി, തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഭജന ഇരിക്കാൻ ആരംഭിച്ചു. ഒരു ദിവസം രാത്രിയിൽ സർപ്പരാജാവായ വാസുകി മാണിക്യക്കല്ലുമായി മൂത്തനമ്പൂതിരിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. വാസുകി മേക്കാട്ടുമനയിലെ ദാരിദ്ര ദുഃഖത്തിന് അറുതി വരുത്തിയെന്നാണ് വിശ്വാസം.

Photo Courtesy: Aruna

പ്രതിഷ്ടകൾ

പ്രതിഷ്ടകൾ

സർപ്പരാജവായ വാസുക്കിയും നാഗയക്ഷിയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ടകൾ. വാസുകിയിൽ നിന്ന് ലഭിച്ച മാണിക്യകല്ല് ഈ മനയിൽ ഇവിടെയോ ഉണ്ടെന്നാണ് വിശ്വാസം.

Photo Courtesy: Aruna

തുമ്പൂർമുഴി തടയണ

തുമ്പൂർമുഴി തടയണ

ചാലക്കുടിയിൽ എത്തുന്നവർക്ക് അൽപം പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുന്ന സ്ഥലമാണ് തുമ്പൂമൂഴി തടയണ. ചാലക്കുടിയിൽ നിന്ന് ആതിരപ്പള്ളിയിലേക്ക് പോകുന്ന വഴിയിൽ തുമ്പൂർ മൂഴിയിലാണ് ഈ തടയണ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: കാക്കര

തുമ്പൂർമുഴി തടയണ

തുമ്പൂർമുഴി തടയണ

തുമ്പൂർമൂഴി തടയണയോട് ചേർന്ന് ഒരു ഉദ്യാനമുണ്ട്. ഈ ഉദ്യാനത്തിൽ എത്തുന്നവർക്ക് സുന്ദരമായ ചിത്ര ശലഭങ്ങളെ കാണാൻ സാധിക്കും.

Photo Courtesy: Irshadpp

വാഴച്ചാൽ വെള്ളച്ചാട്ടം

വാഴച്ചാൽ വെള്ളച്ചാട്ടം

അതിരപ്പള്ളിയിലെ മഴക്കാടുകളില്‍പ്പെടുന്ന ഷോളയാര്‍ മേഖലയിലാണ്‌ വാഴച്ചാല്‍ വെള്ളച്ചാട്ടം. അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ നിന്ന്‌ അഞ്ച്‌ കിലോമീറ്ററും ചാലക്കുടി വനമേഖലയില്‍ നിന്ന്‌ 36 കിലോമീറ്ററുമാണ്‌ ഇവിടേക്കുള്ള ദൂരം. ഇവിടുത്തെ മനോഹരമായ പ്രകൃതി നഗരജീവിതത്തിന്റെ സംഘര്‍ഷങ്ങളില്‍ നിന്ന്‌ നിങ്ങളെ മോചിപ്പിക്കും.

Photo Courtesy: Challiyan

ചാർപ്പ വെള്ളച്ചാട്ടം

ചാർപ്പ വെള്ളച്ചാട്ടം

തൃശൂർ ജില്ലയിലാണ് ചാർപ്പ വെള്ളച്ചാട്ടം. അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടത്തിന് സമീപത്തയാണ് ഈ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്. ചലക്കുടിയിൽ നിന്ന് വാൽപ്പാറൈക്ക് പോകുന്ന വഴിക്ക് ഈ വെള്ളച്ചാട്ടം കാണാം.

Photo Courtesy: Neon

ആതിരപ്പള്ളി വെള്ളച്ചാട്ടം

ആതിരപ്പള്ളി വെള്ളച്ചാട്ടം

ആതിരപ്പള്ളി തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. കൊച്ചിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്‌.

Photo Courtesy: Challiyan

പെരിങ്ങൽക്കൂത്ത് അണക്കെട്ട്

പെരിങ്ങൽക്കൂത്ത് അണക്കെട്ട്

ചാലക്കുടിപ്പുഴയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 36.9 മീറ്റർ ഉയരമുള്ള ഈ അണക്കെട്ടിന് 366 മീറ്റർ നീളമുണ്ട്. കേരളത്തിലെ സുന്ദരമായ അണക്കെട്ടുകളെക്കുറിച്ച് വായിക്കാം

Photo Courtesy: Vssun.

സിൽവർ സ്റ്റോം അമ്യൂസ്‌മെന്റ് പാർക്ക്

സിൽവർ സ്റ്റോം അമ്യൂസ്‌മെന്റ് പാർക്ക്

ചാലക്കുടിക്ക് സമീപം പ്രശസ്തമായ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം വെറ്റിലപ്പാറയിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. വ്യത്യസ്തമായ റൈഡുകളാണ് ഈ പാർക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. നാൽപ്പതിൽ അധികൾ റൈഡുകൾ ഈ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

Photo Courtesy: Rameshng

ഡ്രീം വേൾഡ് വാട്ടർ പാർക്ക്

ഡ്രീം വേൾഡ് വാട്ടർ പാർക്ക്

ഡ്രീം വേൾഡ് വാട്ടർ പാർക്ക് തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ് ഈ വാട്ടർ പാർക്ക് സ്ഥിതി ചെയ്യുന്നത്. റെയിൻ ഡാൻസിനുള്ള സൗകര്യം ആദ്യമായി ആരംഭിച്ചത് ഡ്രീം വേൾഡിലാണ്. കേരളത്തിലെ അമ്യൂസ്‌മെന്റ് പാർക്കുകളെക്കുറിച്ച് കൂടുത‌ൽ വായിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: യാത്ര travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+