Search
  • Follow NativePlanet
Share
» » കോടമഞ്ഞില്‍ മൂടി പൊന്മുടി... കാത്തിരിക്കുന്നത് സ്വപ്ന ദൃശ്യങ്ങള്‍.. റെഡിയാവാം കാഴ്ചകളിലേക്ക്

കോടമഞ്ഞില്‍ മൂടി പൊന്മുടി... കാത്തിരിക്കുന്നത് സ്വപ്ന ദൃശ്യങ്ങള്‍.. റെഡിയാവാം കാഴ്ചകളിലേക്ക്

സഞ്ചാരികള്‍ പ്രതീക്ഷിക്കുന്നതിലുമപ്പുറം അതിമനോഹരമായ കാഴ്ചയാണ് പൊന്മുടിയില്‍ ഇപ്പോഴുള്ളത്.

എപ്പോള്‍ നോക്കിയാലും എവിടെയും മഞ്ഞ് മാത്രം. ആകാശത്തു നിന്നും കട്ടിയില്‍ പറന്നിറങ്ങുന്ന ഈ മഞ്ഞിന്റെ കാഴ്തകള്‍ കേരളത്തില്‍ എവിടെ വേണമെങ്കിലും പ്രതീക്ഷിക്കാമെങ്കിലും ഇപ്പോഴത്തെ താരം പൊന്മുടിയാണ്. സഞ്ചാരികള്‍ പ്രതീക്ഷിക്കുന്നതിലുമപ്പുറം അതിമനോഹരമായ കാഴ്ചയാണ് പൊന്മുടിയില്‍ ഇപ്പോഴുള്ളത്.

Ponmudi Hill Station In Thiruvananthapuram

PC:Sai Nath Jayan

ഉച്ചകഴിയുന്നതോടെ ആണ് ഇപ്പോഴിവിടെ മഞ്ഞിറങ്ങുന്നത്. സഞ്ചാരികള്‍ക്ക് നിലവില്‍ ഇവിടേക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ക്കും പ്രദേശവാസികള്‍ക്കും മാത്രമാണ് പൊന്മുടിയുടെ സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കുന്നത്. നോക്കി നില്‍ക്കെ മഞ്ഞു മറയുകയും വീണ്ടും വന്നു നിറയുകയും ചെയ്യുന്ന പൊന്മുടി വളരെ വേഗത്തില്‍ തന്നെ മനസ്സില്‍ കയറിപ്പറ്റും.

ഓരോ കോണിലും കാഴ്ചകള്‍ ഒളിപ്പിച്ചിരിക്കുന്ന 22 ഹെയര്‍പിന്‍ വളവുകള്‍ താണ്ടി വേണം ഇവിടേക്ക് എത്തുവാന്‍. കടന്നു വരുന്ന വഴികള്‍ പ്രദേശത്തിന്റെ മൊത്തത്തിലുള്ള സ്വഭാവം മനസ്സിലാക്കുവാന്‍ സഹായിക്കും. മലമടക്കും പച്ചപ്പും കുന്നും പിന്നെ പേരറിയാ വെള്ളച്ചാട്ടങ്ങളുമെല്ലാം ഇവിടേക്ക് വീണ്ടും വീണ്ടും എത്തുവാന്‍ സഞ്ചാരികള്‍ക്ക് പ്രോത്സാഹനം നല്കുന്നു.

കല്ലാറും മീന്‍മുട്ടിയും അപ്പര്‍ സാനിറ്റോറയവും പിന്നെ അങ്ങകെ അഗസ്ത്യാര്‍ കൂടത്തിന്റെ പ്രകൃതിഭംഗിയാര്‍ന്ന കാഴ്ചകളും ഇവിടെ നിന്നും കാണാം.

ഓണാവധിയോട് അനുബന്ധിച്ച് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കര്‍ശനമായ നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനം ആയിട്ടുണ്ട്. പൊന്മുടി എന്നാണ് സഞ്ചാരികള്‍ക്ക് തുറക്കുക എന്നത് സംബന്ധിച്ചുള്ള തീരുമാനം ഉ‌ടനെ ഉണ്ടായേക്കും എന്നാണ് കരുതപ്പെടുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: thiruvananthapuram travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+