Search
  • Follow NativePlanet
Share
» »വയനാട്ടിലെ ട്രെക്കിംഗ് പാതകൾ

വയനാട്ടിലെ ട്രെക്കിംഗ് പാതകൾ

By Maneesh

കൈകാലുകൾക്ക് തളർച്ച ബാധിച്ചിട്ടില്ലെങ്കിൽ വയനാട്ടിലേക്ക് യാത്രയ്ക്ക് ഒരുങ്ങിക്കോ. കാരണം പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ ഉതകുന്ന നിരവധി ട്രെക്കിംഗ് ട്രെയിലുകളാണ് സാഞ്ചാരികളുടെ കാലടിയേ‌ൽക്കാൻ കാത്ത് നീണ്ടുകിടക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാം എന്നതിന് ഉപരി വയനാട്ടിലെ ട്രെക്കിംഗ് പാതകളുടെ മറ്റൊരു പ്രത്യേകത. ആർക്കും അനായാസം ട്രെക്കിംഗ് നടത്താം എന്നതാണ്. കുറച്ച് കുന്നും മലകളും കയറാൻ തയ്യാറു‌ള്ള ആർക്കും വളരെ കഷ്ടപ്പെടാതെ ട്രെക്കിംഗ് നടത്തി പ്രകൃതിഭംഗി ആസ്വദിച്ച് തിരിച്ചു പോകാം.

സഞ്ചാരികളിൽ ആവേശം നിറയ്ക്കുന്നതാണ് വയനാട്ടിലെ ട്രെക്കിംഗ് പാതകളിൽ അധികവും. അനായാസം യാത്ര ചെയ്യാം എന്ന് പറയാമെങ്കിലും ചെങ്കുത്തായ കയറ്റിറക്കങ്ങളോട് സഹിഷ്ണത കാണിക്കാൻ കഴിയുന്നവർക്കേ ഇവിടുത്തെ ട്രെക്കിംഗ് ശരിക്കും ആസ്വദിക്കാൻ കഴിയും. ആശ്ചര്യങ്ങളാണ് ട്രെക്കിംഗ് പാതയിൽ നിങ്ങളെ കാത്തിരിക്കുന്നത്. വന്യമൃഗങ്ങളൂടേയും അപൂർവയിനം ചിത്രശലഭങ്ങളൂടേയും പുഷ്പങ്ങളൂടേയും വെള്ളച്ചാട്ടങ്ങളുടേയും രൂപത്തിൽ ആശ്ചര്യങ്ങൾ നിങ്ങളെ വഴി നീളെ സ്വാഗതം ചെയ്യും.

ഒരേ ലക്ഷ്യസ്ഥാനത്തേക്ക് തന്നെ നിരവധി ട്രെക്കിംഗ് ട്രെയിലുകളായിരിക്കും നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ നീണ്ട് ചിലപ്പോളോക്കെ വളവുകളും ചരിവുകളുമായി കിടക്കുന്നത്. അതിനാൽ നിങ്ങൾ യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ട്രെക്കിംഗ് പാതയെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. അല്ലെങ്കിൽ ആനന്ദ യാത്ര അപകടത്തിൽ എത്തിക്കും.

വയനാട്ടിൽ എത്തിയാ‌ൽ ട്രെക്കിംഗിന് പറ്റിയ ചില സ്ഥലങ്ങൾ നമുക്ക് നോക്കാം

ചെംബ്ര പീക്ക് ട്രെക്ക്

ചെംബ്ര പീക്ക് ട്രെക്ക്

വയനാടിന്റെ നെറുകയിൽ കയറുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം. എങ്കിൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റിയ സ്ഥലം ചെംബ്ര പീക്ക് ആണ്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 6,900 അടി ഉയരത്തിലാണ് ചെംബ്ര പീക്ക് സ്ഥിതി ചെയ്യുന്നത്. പ്രഫഷണലുകളല്ലാത്ത ട്രെക്കർമാരുടെ പ്രിയപ്പെട്ട ട്രെക്കിംഗ് പാതയാണ് ചെംബ്ര പീക്കിലേക്കുള്ള ട്രെക്കിംഗ്. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലമാണ് ഇവിടെ ട്രെക്കിംഗിന് ഏറ്റവും അനുയോജ്യം. ഒൻപത് കിലോമീറ്റർ ആണ് ട്രെക്കിംഗ് പാതയുടെ നീളം. കൂടുതൽ വായിക്കാം

Photo: Apletters

പക്ഷിപാതാളം ട്രെക്ക്

പക്ഷിപാതാളം ട്രെക്ക്

സമുദ്രനിരപ്പിൽ നിന്ന് 1,740 മീറ്റർ ഉയരത്തിലാണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്. വയനാട്ടിൽ ട്രെക്കിംഗിന് എത്തുന്ന സാഹസിക പ്രിയരുടെ ഇഷ്ടസ്ഥലമാണ് ഇത്. 16 കിലോമീറ്റർ നീളുന്ന ഈ ട്രെക്കിംഗ് പാത നിബിഢ വനത്തിലൂടെയാണ് നീളുന്നത്. ഗുഹകളും നിബിഢ വനങ്ങളുടെ നിഗൂഢതയും നിങ്ങളെ തെല്ല് ഭയപ്പെടുത്തിയേക്കാം. നവംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടെ സന്ദർശനത്തിന് അനുയോജ്യമായ സമയം.
Photo: Aneesh Jose

ബാണാസുര ട്രെക്ക്

ബാണാസുര ട്രെക്ക്

ബാണസുര മലനിരയുടെ നെറുകയിലേക്കുള്ള യാത്രയാണ് ഈ ട്രെക്ക് ലക്ഷ്യമിടുന്നത്. ചെംബ്രാ പീക്ക് കഴിഞ്ഞാൽ വയനാട്ടിലെ ഉയരംകൂടിയ രണ്ടാമത്തെ മലനിരയാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 6,801 അടിയാണ് ഇതിന്റെ ഉയരം. ഒക്ടോബർ മുതൽ മെയ് വരെയാണ് ഇവിടെ ട്രെക്കിംഗിന് അനുയോജ്യം.
Photo: Fotokannan

ബ്രഹ്മഗിരി പീക്ക് ട്രെക്ക്

ബ്രഹ്മഗിരി പീക്ക് ട്രെക്ക്

ബ്രഹ്മഗിരി മലയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള യാത്രയാണ് ബ്രഹ്മഗിരി പീക്ക് ട്രെക്കിംഗ്. അതിനാൽ തന്നെ ഇവിടേക്കുള്ള യാത്രയിൽ ഒരു ക്യാമറ കയ്യിലെടുക്കാൻ മറക്കേണ്ട. നവംബർ മുതൽ ഫെബ്രുവരി വരേയാണ് ഇവിടേക്കുള്ള ട്രെക്കിംഗിന് അനുയോജ്യമായ സമയം. ഒൻപത് കിലോമീറ്റർ ആണ് ട്രെക്കിംഗ് പാതയുടെ നീളം.
Photo: Sharadaprasad

തുഷാരഗിരി ട്രെക്കിംഗ്

തുഷാരഗിരി ട്രെക്കിംഗ്

പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന തുഷാരഗിരിയാണ് വയനാട്ടിലെ മറ്റൊരു ജനപ്രിയ ട്രെക്കിംഗ് ലക്ഷ്യസ്ഥാനം. സുന്ദരമായ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഇവിടുത്തെ ട്രെക്കിംഗ് സഞ്ചാരികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. അഞ്ച് കിലോമീറ്റർ മാത്രമാണ് തുഷാരഗിരിയിലേക്കുള്ള ട്രെക്കിംഗ് പാത അതിനാ‌ൽ ആർക്കും അനായാസം ഇവിടേക്ക് യാത്ര ചെയ്യാം.
Photo: Manojk

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+