യമുന എക്സ്പ്രസ്
മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പായാന്‍ കഴിയണമെങ്കില്‍ യമുന എക്സ്പ്രസ് തന്നെ ഷൂട്ട് ചെയ്യേണ്ടി വരും. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് നീളുന്ന തകര്‍പ്പന്‍ റോഡാണ് ഇത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലെ തകര്‍പ്പന്‍ ചെയ്സിംഗ് സീനുകള്‍ ഷൂട്ട് ചെയ്യാന്‍ പറ്റിയ റോഡാണ് ഇത്.
Photo Courtesy: Ian Brown
മുംബൈ പൂനെ എക്സ്പ്രസ്
സിനിമയെന്ന് പറയുമ്പോള്‍ റോഡ് മാത്രമല്ലാ റോഡിന്റെ പരിസര പ്രദേശങ്ങളുടെ ഭംഗിയും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരത്തില്‍ ഒരു ഹെലികോപ്പ്ടര്‍ ഷോട്ട് എടുക്കേണ്ടിവന്നാല്‍ അതിന് പറ്റിയ റോഡ് മുംബൈ പൂനെ എക്സ്പ്രസ് തന്നെ.
Photo Courtesy: Ankur Gulati
കൊങ്കണ്‍ ട്രെയില്‍ - മുംബൈ - ഗോവ
കാറിനുള്ളില്‍ നിന്ന് വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡ് കാണിക്കുന്ന ഒരു ഷോട്ട് വേണമെങ്കില്‍ മുംബൈ ഗോവ റോഡില്‍ നിന്ന് ഷൂട്ട് ചെയ്യാം.
Photo Courtesy: abcdz2000
ലേ - മണാലി ഹൈവേ
ഇന്ത്യയില്‍ ഷൂട്ട് ചെയ്യാന്‍ വന്നിട്ട് ലേ - മണാലി റോഡ് ഷൂട്ട് ചെയ്തില്ലെങ്കില്‍ പിന്നെ എന്ത് ഫ്യൂരിയസ് കിട്ടാന. സിനിമയ്ക്ക് ഫാസ്റ്റ് മാത്രം പോരെല്ലോ ഫ്യൂരിയസും വേണ്ടേ?
Photo Courtesy: marksquared
മണാലി - ലഡാക്ക് ഹൈവേ
മഞ്ഞ് പാളികള്‍ക്കിടയിലൂടെയുള്ള കിടിലന്‍ റോഡാണ് മണാലി ലഡാക്ക് ഹൈവേയുടെ പ്രത്യേകത. സിനിമയിലെ കിഡിലന്‍ ആക്ഷന്‍ സീക്വന്‍സുകളൊക്കെ പറ്റിയ റോഡ് തന്നെയാണ് ഇത്.
Photo Courtesy: Deepak Sharma
ബാന്ദ്ര - വര്‍ളി സീലിങ്ക്
കടല്‍പ്പാലത്തിലൂടെ ചീറിപ്പായുന്ന കാറുകള്‍ എന്ന് സ്ക്രിപ്റ്റില്‍ എവിടെയെങ്കിലും കണ്ടാല്‍ മുംബൈയിലെ ബാന്ദ്ര വര്‍ളി സീ ലിങ്കില്‍ തന്നെ ഷൂട്ട് ചെയ്യാം.
Photo Courtesy: Woodysworldtv
ഈസ്റ്റ് കോസ്റ്റ് റോഡ്
ചെന്നൈയില്‍ ബംഗാള്‍ ഉള്‍ക്കടലിന് സമാന്തരമായി നീളുന്ന ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡ് ആണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഷൂട്ട് ചെയ്യാന്‍ പറ്റിയ ഒരു സ്ഥലം.
Photo Courtesy: Soham Banerjee
കത്തിപ്പാറ ഫ്ലൈ ഓവര്‍
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലെ കിഡിലന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യാന്‍ പറ്റിയ തകര്‍പ്പന്‍ റോഡാണ് ചെന്നൈയിലെ കത്തിപ്പാറ ഫ്ലൈ ഓവര്‍. ബട്ടര്‍ ഫ്ലൈ ഫ്ലൈഓവര്‍ എന്നും ഇത് അറിയപ്പെടുന്നുണ്ട്.
Photo Courtesy: Pratik Gupte
ബുദ്ധ് ഇന്റര്‍ നാഷണല്‍ സര്‍ക്യൂട്ട്
ക്ലൈമാക്സ് ഷൂട്ട് ചെയ്യാന്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍ നാഷണല്‍ സര്‍ക്യൂട്ടിനേക്കാള്‍ മികച്ച ഒരു സ്ഥലം ഉണ്ടാകില്ലാ. ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് പറ്റിയ കൂടുതല്‍ റോഡുകള്‍ പരിചയപ്പെടാം
Photo Courtesy: Yasunari Goto
വരന്ദാ ഘാട്ട്
മഹാരാഷ്ട്രയിലെ കൊങ്കണില്‍ നിന്ന് എന്‍ എച്ച് 4ലേക്കുള്ള യാത്ര മധ്യേ ആണ് സുന്ദരവും ഭയാനകവുമായ ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ഈ യാത്രയെ ഭയാനകമാക്കുന്നതും സുന്ദരമാക്കുന്നതും അവിടുത്തെ ഭൂപ്രകൃതി തന്നെയാണ്. ആവേശം കൊള്ളിക്കുന്ന വെള്ളച്ചാട്ടങ്ങളും, ആനന്ദിപ്പിക്കുന്ന തടാകങ്ങളും, ആഹ്ലാദിപ്പിക്കുന്ന നിബിഡ വനങ്ങളുമാണ് ആപത്‌കരമായ ഈ യാത്രയില്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ കാത്ത് നില്‍ക്കുന്നത്.
Photo Courtesy: Parag Purandare
റോതാംഗ് പാസ്
ജീപ്പോടിക്കാന്‍ സാധിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡ് എന്നതാണ് റോതാംഗ് പാസിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മൗണ്ടന്‍ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണിത്. മണാലിയില്‍ നിന്നും 51 കിലോമീറ്റര്‍ ദൂരത്താണിത്.
Photo Courtesy: Woudloper
സോജി ലാ
ഹിമാലയത്തില്‍ ശ്രീനഗറിനും ലേഹിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചുരമാണ് സോജി ലാ. ദേശീയ പാത 1 ഡിയുടെ ഭാഗമാണ് ഈ പാത.
Photo Courtesy: Anwaraj
മുംബൈ - ആഗ്ര ഹൈവേ ((NH 3)
മുംബൈ - ആഗ്ര ഹൈവേ എന്നാണ് നാഷണല്‍ ഹൈവേ മൂന്ന് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ മുംബൈയിന്ന് തുടങ്ങി ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ അവസാനിക്കുന്നതാണ് ഈ ഹൈവേ. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥനങ്ങളിലായാണ് ഈ പാത നീളുന്നത്. Photo Courtesy: Hrushikesh Kulkarni
നാഷണല്‍ ഹൈവെ 5
ഒറീസ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയാണ് ഇത്.
Photo Courtesy: Enthusiast10
വിശാഖിലെ ബീച്ച് റോഡ്
ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തായി നാല്‍പ്പത് കിലോമീറ്ററോളം നീണ്ട് കിടക്കുന്ന ഈ റോഡ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശാഖപട്ടണത്തില്‍ നിന്ന് കൈലാസഗിരിയിലേക്കാണ് ഈ റോഡ് നീളുന്നത്.
കേരളത്തിലെ ചില റോഡുകള്‍ പരിചയപ്പെടാം
Photo Courtesy: Amit Chattopadhyay
ഈരാറ്റുപേട്ട - വാഗമണ്‍ റോഡ്
കരിമ്പാറക്കൂട്ടങ്ങളുടെ ഓരം ചേര്‍ന്ന് സുന്ദരമായ ഒരു റോഡ് യാത്രയ്ക്ക് കൊതിക്കുന്നവര്‍ക്ക് പോകാവുന്ന സ്ഥലമാണ് വാഗമണ്‍. ഈരാറ്റ്പേട്ടയില്‍ നിന്ന് വാഗമണിലേക്കുള്ള യാത്ര സഞ്ചാരികളെ ത്രില്ലടിപ്പിക്കുന്ന ഒന്നാണ്
Photo Courtesy: Visakh wiki
താമരശ്ശേരി ചുരം
കോഴിക്കോട് ജില്ലയില്‍ നിന്ന് വയനാട്ടിലേക്ക് പ്രവേശിക്കുന്ന ഹില്‍ഹൈവേയിലാണ് താമരശ്ശേരിചുരം. 14 കിലോമീറ്റര്‍ ത്രില്ലടിച്ച് യാത്ര ചെയ്യാവുന്ന ഈ വഴിയില്‍ ഒന്‍പതോളം ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട്. നിരവധി സുന്ദരമായ കാഴ്ചകളും ഈ റോഡ് യാത്രയില്‍ സഞ്ചാരികള്‍ക്ക് അനുഭവിക്കാം
Photo Courtesy: Svg3414
പാല്‍ചുരം റോഡ്
വയനാട് ജില്ലയെ കണ്ണൂര്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡാണ് പാല്‍ചുരം റോഡ്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിന് അടുത്തുള്ള പാല്‍ചുരം മുതല്‍. വയനാട് ജില്ലയിലെ ബോയ്സ് ടൗണ്‍ വരെയുള്ള ഈ റോഡിലൂടെയുള്ള യാത്ര അവിസ്മരണീയമായ ഒന്നായിരിക്കും.
Photo Courtesy: Vinayaraj
ദേവികുളം - മൂന്നാര്‍ റോഡ്
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വളവുകള്‍ തിരിഞ്ഞ് കയറ്റം കയറി ഒരു യാത്ര. ദേവികുളം - മൂന്നാര്‍ റോഡിന്റെ പ്രത്യേകതയാണ് ഇത്. 16 കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡിലൂടെയുള്ള യാത്ര നിങ്ങള്‍ക്ക് സുന്ദരമായ അനുഭവമായിരിക്കും നല്‍കുക. തേയിലത്തോട്ടങ്ങള്‍ കൂടാതെ പള്ളിവാസല്‍ വെള്ളച്ചാട്ടം പോലുള്ള വെള്ളച്ചാട്ടങ്ങളും ഇത് വഴിയുള്ള യാത്രയില്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം.
Photo Courtesy: Ben3john