Search
  • Follow NativePlanet
Share
» »പ്രണയം തുറന്നു പറയുവാൻ പ്രൊപോസ് ഡേ!

പ്രണയം തുറന്നു പറയുവാൻ പ്രൊപോസ് ഡേ!

എന്താണ് പ്രൊപോസ് ഡേ എന്നും എന്തൊക്കെയാണ് ഇതിന്‍റെ പ്രത്യേകതകളെന്നും വായിക്കാം....

വാലന്‍റൈൻസ് ദിനത്തിലേക്കുള്ള ദൂരം കുറഞ്ഞു വരുകയാണ്. പ്രണയത്തിനു തീഷ്ണത കൂടി വരുന്ന സമയം. വാലന്‍റൈൻ വീക്കിലെ രണ്ടാമത്തെ ദിവസം പ്രോപോസ് ഡേയാണ്. ഉള്ളിലെ പ്രണയം തുറന്നു പറഞ്ഞ് പ്രിയപ്പെട്ടയാളെ ജീവിതത്തിലേക്ക് ക്ഷണിക്കുവാനുള്ള സമയം. എന്താണ് പ്രൊപോസ് ഡേ എന്നും എന്തൊക്കെയാണ് ഇതിന്‍റെ പ്രത്യേകതകളെന്നും വായിക്കാം....

പ്രൊപോസ് ഡേ

പ്രൊപോസ് ഡേ

പ്രണയിക്കുന്നവർക്ക് ഉള്ളിലെ പ്രണയം തുറന്നു പറയുവാൻ വേണ്ടിയുള്ള ദിവസമാണ് പ്രൊപോസ് ദിനം. കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച പ്രണയം തുറന്ന് പറ‍ഞ്ഞ് ജീവിതത്തിലേത്തു ക്ഷണിക്കുവാന്‍ ഏറ്റവും യോജിച്ച സമയം.

ആഘോഷിക്കുവാൻ പല വഴി

ആഘോഷിക്കുവാൻ പല വഴി

ഇഷ്ടം തുറന്നു പറയുവാൻ വഴികൾ പലതുണ്ട്. ഫോണിൽ മെസേജ് അയക്കുന്നതു മുതൽ സർപ്രൈസായി ഇഷ്ടം വെളിപ്പെടുത്തുന്നതു വരെയുള്ള വ്യത്യസ്തമായ വഴികൾ. ഇതാ പ്രിയപ്പെട്ടയാളോട് ഇഷ്ടം വെളിപ്പെടുത്തുന്നതിനായി നമ്മുടെ നാട്ടിൽ പോകുവാൻ പറ്റിയ ഇടങ്ങൾ

കാൽവരി മൗണ്ട്

കാൽവരി മൗണ്ട്

ഇടുക്കി അണക്കെട്ടിന്റെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന കാൽവരി മൗണ്ട് ഒരുപക്ഷേ, ഇടുക്കിയിലെ ഏറ്റവും റൊമാന്‍റിക്കായ ഇടങ്ങളിലൊന്നായിരിക്കും. ഹെയർപിൻ റോഡുകളും വളവുകളും തിരിവും കോടമഞ്ഞും ഒക്കെ പിന്നിട്ട് എത്തി നിൽക്കുന്ന ഒരു സ്വർഗ്ഗം തന്നെയാണ് ഈ കാൽവരി മൗണ്ട്. സമുദ്ര നിരപ്പിൽ നിന്നും 7000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാൽവരി മൗണ്ടിന്‍റെ കാഴ്ചകൾ ഇവിടെ എത്തുന്നവരെ വേറെ ലോകത്തെത്തിച്ച പ്രതീതിയാണ് ഉണ്ടാക്കുന്നത്. കോടമഞ്ഞും ചെറുകാറ്റും ഒക്കെ ചേർന്ന് ആരെയും ഈ സ്ഥലം റൊമാന്‍റിക് ആക്കും എന്നതിൽ സംശയമില്ല.

പാതിരാമണൽ

പാതിരാമണൽ

ചുറ്റിൽ എവിടെ നോക്കിയാലും വെള്ളം മാത്രം... കായലിനു നടുവിലെ പച്ചത്തുരുത്ത് പ്രണയിതാക്കളുടെ മനസ്സിൽ വളരെ പെട്ടന്നുതന്നെ കയറിക്കൂടുന്ന ഇടമാണ്.
വേമ്പനാട്ട് കായലിനു നടുവിൽ 1800 മീറ്റര്‍ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന പാതിരാമണൽ ദ്വീപ് പ്രണയിക്കുന്നവരെ ഒന്നുകൂടി ഉന്മാദത്തിലാക്കുന്ന ഇടമാണ്. മുഹമ്മ-കുമരകം ജലപാതയിൽ സ്ഥിതി ചെയ്യുന്ന പാതിരാമണലിൽ കുമരകത്തു നിന്നും അരമണിക്കൂർ സ്പീഡ് ബോട്ടിൽ സഞ്ചരിച്ചാൽ എത്തും.
പക്ഷികളുടെ ബഹളങ്ങളും ഏകാന്തതയെ പ്രണയിക്കുന്നവരും ഒരിക്കലും നിങ്ങളുടെ പ്രണയത്തിന് തടസ്സമാവില്ലന്നതുറപ്പ്,

മാനഞ്ചിറ മൈതാനം

മാനഞ്ചിറ മൈതാനം

കോഴിക്കോടിന്‍റെ ബഹളങ്ങളുടെ നടുവിൽവെച്ചൊരു പ്രൊപോസലിനു താല്പര്യമുണ്ടെങ്കിൽ മാനാഞ്ചിറയ്ക്കു പോകാം. കോഴിക്കോടിന്റെ ബഹളങ്ങൾക്കു നടുവിൽ വെച്ചാവട്ടെ അത്.

PC:Aroonkalandy

പൈൻ ഫോറസ്റ്റ്

പൈൻ ഫോറസ്റ്റ്

പ്രണയിതാക്കളുടെ പ്രിയപ്പെട്ട മറ്റൊരിടമാണ് വാഗമണ്ണിലെ പൈൻ ഫോറസ്റ്റ്. പൈൻ മരങ്ങൾക്കിടയിൽ നിന്ന് പ്രണയം വെളിപ്പെടുത്തി പ്രണയിച്ചു ജീവിക്കുവാൻ ഇവിടം തിരഞ്ഞെടുക്കാം. മൊട്ടക്കുന്നും തങ്ങൾ പാറയും കുരിശുമലയും കുട്ടിക്കാനവും കട്ടപ്പനയും ഒക്കെയായി വേറെയും ഇഷ്ടംപോലെ സ്ഥലങ്ങൾ ഇവിടെയുണ്ട്.

ഫോര്‍ട്ട് കൊച്ചി

ഫോര്‍ട്ട് കൊച്ചി

ആധുനികതയും പഴമയും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന ഫോർട്ട് കൊച്ചി മനസ്സിലെ വിഷമങ്ങളെയും ടെൻഷനെയും മുഴുവനായും മാറ്റിമറിക്കുന്ന ഇടമാണ്. ടെൻഷൻ ഒന്നുമില്ലാതെ പ്രണയം വെളിപ്പെടുത്തുവാൻ ഫോർട്ട് കൊച്ചിയോളം മികച്ച മറ്റൊരിടമില്ല. ഒരുമിച്ച് ബോട്ടിൽ കയറി കൊച്ചിയിലെത്തി കാഴ്ചകൾ കണ്ടുനടന്ന് ഒടുവിൽ വാസ്കോഡ ഗാമാ സ്ക്വയറോ ഫോർട്ട് കൊച്ചി ബീച്ചോ പ്രണയം പറയുവാനായി തിരഞ്ഞെടുക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kerala vagamon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+