Search
  • Follow NativePlanet
Share
» »മടയിറങ്ങി വരുന്ന പുലികളുടെ ഓണം! നാടിളക്കി വരുന്ന പുലികളി.. അഭിമാനവും ആവേശവും നിറയുന്ന സമയം

മടയിറങ്ങി വരുന്ന പുലികളുടെ ഓണം! നാടിളക്കി വരുന്ന പുലികളി.. അഭിമാനവും ആവേശവും നിറയുന്ന സമയം

തൃശൂരുകാർക്ക് ഓണം പൂർത്തിയാകണമെങ്കിൽ നഗരത്തിൽ പുലിയിറങ്ങിയിരിക്കണം. കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്ന പുലികളുടെ ആഘോഷത്തോടെയാണ് ഓരോ ഓണക്കാലവും തൃശൂരിൽ പടിയിറങ്ങുന്നത്. നഗരത്തിന്‍റെ മുക്കിലും മൂലയിലും വരെ പുലികളുടെ കൂട്ടം കാണാം. ആചാരത്തിൽ തുടങ്ങി ഒരാഘോഷമായി മാറിയ, തൃശൂരുകാർ ചങ്കിൽ ചേർത്തു വയ്ക്കുന്ന പുലികളി കാണാനെത്തുന്നതിൽ തന്നെ അഭിമാനം കൊള്ളുന്നവരാണ് ഇവിടെയുള്ളവർ.

തിരുവോണത്തിന്‍റെ ആഘോഷവും പൂവിടലും സദ്യയും കഴിഞ്ഞ് നാലാം ഓണനാളിലാണ് തൃശൂരിൽ പുലിയിറങ്ങുന്നത്. ചിങ്ങത്തിലെ പൂരുരുട്ടാതി നാളില്‍ തൃശൂർ നഗരത്തിലേക്ക് ആയിരങ്ങളെത്തുന്നത് ഈ കാഴ്ചയും ആവേശം സ്വന്തമാക്കുവാനായി മാത്രമാണ്. താളവും ആവേശവും മേളവും ഒന്നിനൊന്നു മുന്നിൽ നിൽക്കുന്ന പുലികൾ പല രൂപത്തിലും ഭാവത്തിലും നിരത്തിലിറങ്ങും.

Pulikali

അവിട്ടം നാളിൽ വൈകിട്ടോടെ തന്നെ പുലികൾ ഒരുങ്ങിത്തുടങ്ങും.
മുഖത്തും ശരീരത്തിലും വയറിലും പുലിയുടെ രൂപം വരച്ച് ചായം പൂശിയെത്തുന്ന പുലി വീരന്മാർ നഗരത്തിലിറങ്ങുമ്പോൾ തൃശൂർ നഗരത്തിന്റെ മുഖവും മാറും. പുലിയുടെ പോലെ ശരീരത്തിൽ നിറയെ വരകളും വ്യത്യസ്ത ഭാവങ്ങളുള്ള, പല്ലും നാവും വിടർന്നു നിൽക്കുന്ന പുലിയുടെ മുഖവും പിന്നെ മുഖംമൂടിയും കൂടിയാകുമ്പോൾ പുലിയായി. എന്നാൽ മനുഷ്യശരീരത്തിൽ പുലിരൂപം വരച്ചെടുക്കുക എന്നത് ഒട്ടും എളുപ്പമല്ല.

കുടവയറിനു ചുറ്റുമാണ് പുലിയുടെ സൗന്ദര്യം വരച്ചെടുക്കുന്നത്. പെയിന്‍റും ചായവും ഉപയോഗിച്ച് വരച്ചെടുക്കുന്ന പുലിരൂപത്തിന് ജീവൻ തുടിക്കും. ശരീരത്തിൽ നെഞ്ച് ഭാഗത്തു വരുന്ന കണ്ണും പൊക്കിളിനോട് ചേർന്നു വരുന്ന നാവും വയറ് കുലുക്കുമ്പോൾ ഇളകണം. അതിലാണ് പുലിയുടെ സൗന്ദര്യവും പുലികളിയുടെ കൗതുകവും ഒളിഞ്ഞിരിക്കുന്നത്.

Pulikali in thrissur

പുലി വേഷം കെട്ടിയ പുലികൾ തങ്ങളുടെ മടയിൽ നിന്നും പുറത്തിറങ്ങുന്നതോടെയാണ് പുലി കളിക്ക് ആരവുമുയരുന്നത്. പുലിക്കൂട്ടത്തിൽ കുട്ടിപ്പുലി മുതൽ പെൺ പുലികളും കരിമ്പുലികളും പുലി വീരന്മാരും കടുവയും വരെ കാണും. 2016 ലാണ് ആദ്യം പുലികളിക്ക് പെൺപുലികൾ ഇറങ്ങിയത്. പുലിമടയിൽ നിന്നു സിംഹം ഇറങ്ങി വന്നാലും അത്ഭുതപ്പെടാനില്ല. മടയിറങ്ങി സ്വരാജ് ഗ്രൗണ്ടിലേക്ക് വന്ന് നടുവിലാൽ ഗണപതിക്കുമുന്നിൽ തേങ്ങയുടച്ച്‌ ഇറങ്ങുന്നതോടെയാണ് പുലികളിക്ക് തുടക്കമാകുന്നത്.

ചെട്ടിക്കൊട്ട് എന്നാണ് പുലികളിയുടെ ചെണ്ടകൊട്ട് അറിയപ്പെടുന്നത്. ഇത് കൊട്ടിക്കയറുന്നതനുസരിച്ച് താളത്തിൽ പുലികളി തുടങ്ങും. കൊട്ടിന്‍റെ താളത്തിൽ മാത്രം മുന്നോട്ടു പോകുന്ന ചുവടുകളാണ് പുലികളിക്കുള്ളത്. തൃശൂർ നഗരം കീഴടക്കുന്ന പുലികളെ കാണാൻ ജനസമുദ്രമാണ് സ്വരാജ് റൗണ്ടിൽ ചിങ്ങത്തിലെ പൂരുരുട്ടാതിയിൽ ഇവിടെയെത്തുന്നത്.

Pulikali in Thrissur- History

പൂരത്തിനൊപ്പമില്ലെങ്കിലും പൂരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ തൃശൂരിലെത്തുന്നത് പുലി കളി കാണാനാണ്. . ഏകദേശം 200 വർഷത്തിലധികം പഴക്കമുള്ള ആചാരമായ പുലികളിക്ക് വമ്പൻ സ്വീകാര്യതയാണ് തൃശൂരുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+