Search
  • Follow NativePlanet
Share
» »പുനലൂർ - നാഗർകോവിൽ ട്രെയിൻ ഇനി പുനലൂർ -കന്യാകുമാരി പാസഞ്ചർ, കൂടുതൽ സ്റ്റോപ്പ്, ചെലവും കുറവ്.. സമയക്രമം ഇങ്ങനെ

പുനലൂർ - നാഗർകോവിൽ ട്രെയിൻ ഇനി പുനലൂർ -കന്യാകുമാരി പാസഞ്ചർ, കൂടുതൽ സ്റ്റോപ്പ്, ചെലവും കുറവ്.. സമയക്രമം ഇങ്ങനെ

പുനലൂരിൽ നിന്ന് നാഗർകോവിലിലേക്ക് സർവീസ് നടത്തുന്ന പുനലൂർ നാഗർകോവിൽ പാസഞ്ചർ സർവീസ് കന്യാകുമാരിയിലേക്ക് നീട്ടി. ചൊവ്വാഴ്ച മുതലാണ് സർവീസ് ദീർഘിപ്പിച്ചത്. ഈ റൂട്ടിലെ യാത്രക്കാരുടെ നീണ്ടകാലത്തെ ആവശ്യയ പുനലൂര്‍- നാഗർകോവിൽ- കന്യാകുമാരി എന്ന റൂട്ടാണ് ഇതോടെ സാധ്യമായത്. സ്ഥിരം യാത്രക്കാര്‍ക്കാണ് ഈ സർവീസ് കൊണ്ട് നേട്ടമുള്ളത്. ആദ്യ കാലങ്ങളില്‌ ഈ പാസഞ്ചർ സർവീസ് കന്യാകുമായി വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പല കാരണങ്ങളാൽ നാഗർകോവിലിലേക്ക് ചുരുക്കുകയായിരുന്നു.

പുനലൂർ, കൊട്ടാരക്കര തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർക്ക് തിരുവനന്തപുരം ഭാഗത്തേയ്ക്ക് രാവിലെ എത്തിപ്പെടാൻ കഴിയുന്ന വിധത്തിലുള്ള ട്രെയിനായതിനാൽ നിരവധി ആളുകളാണ് ഇതിനെ ആശ്രയിക്കുന്നത്. കന്യാകുമാരി വരെ സർവീസ് നീട്ടിയതോടെ കൂടുതൽ ആളുകൾക്ക് സർവീസ് പ്രയോജനപ്പെടുത്താം.

Punalur -Kanyakumari passenger timetable

അതേസമയം ട്രെയിൻ 9.30 ഓടെ തിരുവനന്തപുരത്ത് എത്തുന്ന വിധത്തിൽ സമയത്തിൽ ക്രമീകരണങ്ങൾ നടത്തണമെന്നും കൂടുതൽ സ്റ്റോപ്പ് പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിനിന് അനുവദിക്കണമെന്നും യാത്രക്കാരുടെ ഭാഗത്തു നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഈ ആവശ്യങ്ങൾക്ക് അടുത്ത ടൈംടേബിൾ കമ്മറ്റിയിൽ പരിഗണിച്ച് പരിഹാരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുനലൂർ -കന്യാകുമാരി പാസഞ്ചർ (06639)

പുനലൂരിൽ നിന്ന് രാവിലെ 6.35 ന് പുറപ്പെടുന്ന പുനലൂർ -കന്യാകുമാരി പാസഞ്ചർ (06639)11:35ന് നാഗർകോവിൽ ജങ്ഷനിൽ എത്തും. തുടർന്ന് ഉച്ചയ്ക്ക് 12.15 ന് കന്യാകുമാരിയിൽ എത്തുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

പുനലൂർ -കന്യാകുമാരി പാസഞ്ചർ സമയക്രമം

പുനലൂർ -06:35
ആവണീശ്വരം - 06:45
കൊട്ടാരക്കര -06:56
ഏഴുകോൺ - 07:07
കുണ്ടറ - 07:16
കിളിക്കൊല്ലൂർ - 07:27
കൊല്ലം -07:50
വർക്കല ശിവഗിരി - 08:17
കഴക്കൂട്ടം -08:43
തിരുവനന്തപുരം സെൻട്രൽ - 09:20
തിരുവനന്തപുരം സൗത്ത് - 09:40
ബാലരാമപുരം - 09:49
നെയ്യാറ്റിൻകര - 09:55
ധനുവച്ചപുരം - 10:04
പാറശ്ശാല - 10:09
കുളിത്തുറെ - 10:20
ഇരണിയൽ - 10:36
നാഗർകോവിൽ- 11:35
ശുചീന്ദ്രം -
കന്യാകുമാരി -12.15

കന്യാകുമാരി- പുനലൂർ പാസഞ്ചർ (06640)

കന്യാകുമാരി- പുനലൂർ പാസഞ്ചർ (06640) ഉച്ച കഴിഞ്ഞ് 3.10 ന് പുറപ്പെടും. രാത്രി 8.15 ന് പുനലൂരിൽ എത്തും. 3.29 ന് നാഗർകോവിലും 16:45 ന് തിരുവനന്തപുരം സൗത്തിലും 17:30 ന് തിരുവനന്തപുരം സെൻട്രലിലും എത്തി യാത്ര തുടരുന്ന ട്രെയിൻ രാത്രി 8.15 ന് പുനലൂരിൽ എത്തും.

കന്യാകുമാരി- പുനലൂർ പാസഞ്ചർ (06640) സമയക്രമം

കന്യാകുമാരി -15:10
ശുചീന്ദ്രം -15:24
നാഗർകോവിൽ - 15:29
ഇരണിയൽ - 15:51
കുളിത്തുറെ -16:06
പാറശ്ശാല -16:17
ധനുവച്ചപുരം -16:22
നെയ്യാറ്റിന്‍കര -16:27
ബാലരാമപുരം -16:36
തിരുവനന്തപുരം സൗത്ത് -16:45
തിരുവനന്തപുരം സെൻട്രൽ - 17:30
കഴക്കൂട്ടം - 17:52
വർക്കല ശിവഗിരി - 18:18
കൊല്ലം - 18:40
കിളിക്കൊല്ലൂർ- 19:00
കുണ്ടറ - 19:10
ഏഴുകോൺ -19:19
കൊട്ടാരക്കര -19:27
ആവണീശ്വരം -19:32
പുനലൂർ -20:15

അതേസമയം തിരുനെൽവേലി -നാഗർകോവിൽ പാസഞ്ചർ ട്രെയിൻ (06642) പുതിയ മാറ്റത്തോടെ തിരുനെൽവേലി- കന്യാകുമാരി പാസഞ്ചർ ആകും. ഒപ്പം നാഗർകോവിൽ - തിരുനെൽവേലി പാസഞ്ചർ (06641) കന്യാകുമാരി - തിരുനെൽവേലി പാസഞ്ചർ സർവീസും ആയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: punalur kanyakumari train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+