Search
  • Follow NativePlanet
Share
» »മൂവായിരം രൂപ പോലുമില്ല..പുതുവർഷരാവ് മൂന്നാറിൽ!ഒരു രാത്രി താമസവും ഓഫ് റോഡും ഉൾപ്പെടെ വമ്പൻ കെഎസ്ആർടിസി പാക്കേജ്

മൂവായിരം രൂപ പോലുമില്ല..പുതുവർഷരാവ് മൂന്നാറിൽ!ഒരു രാത്രി താമസവും ഓഫ് റോഡും ഉൾപ്പെടെ വമ്പൻ കെഎസ്ആർടിസി പാക്കേജ്

മൂന്നാർ തണുപ്പിലാണ്. കോടമഞ്ഞും കുളിരുമായി ഒന്നു പോയി കാണാൻ കൊതിപ്പിക്കുന്ന നേരം. തേയിലത്തോട്ടങ്ങളും ഗ്യാപ് റോഡും ഓഫ്റോഡിങ്ങും ഒക്കെയായി മൂന്നാർ സഞ്ചാപികളെ സ്വീകരിക്കുവാൻ ഒരുങ്ങിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ക്രിസ്മസ് അവധി തുടങ്ങുന്നതോടെ ഇവിടുത്തെ ടൂറിസം സീസണും എത്തും. അത് മാത്രമല്ല, തണുപ്പു കൂടി ഡിസംബറിലെ അവസാന ആഴ്ചയോടെ മൈസസിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

തണുപ്പു നിറഞ്ഞ മൂന്നാറിനെ കാണാൻ കാത്തിരിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് അടിപൊളി അവസരം വന്നിരിക്കുകയാണ്. അതും വെറുതേയൊു യാത്രയല്ല, ആരും കൊതിക്കുന്ന ഒരു പുതവർഷ ട്രിപ്പ്. അതെ, മൂന്നാറിൽ വെച്ച് 2024 നോട് വിട പറഞ്ഞ് 2025 നെ സ്വീകരിക്കുവാൻ ഒരു യാത്ര. ഒരുക്കിയിരിക്കുന്നത് മറ്റാരുമല്ല, നമ്മുടെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ്.

New Year Trip 2025

മൂന്നാറിന്‍റെ തണുപ്പും മലനിരകളുടെ ഭംഗിയും ഇറങ്ങി വരുന്ന കോടമഞ്ഞും തേയിലത്തോട്ടങ്ങൾക്കിടയിലെ പ്രഭാതവും കണ്ട് പുതുവർഷത്തെ, മനസ്സു നിറഞ്ഞ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് പുനലൂർ
കെ എസ് ആർ ടി സി ഈ മൂന്നാർ - മറയൂർ - കാന്തല്ലൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. പൊതുവേ തിരക്കും നിരക്കും കൂടുന്ന ന്യൂ ഇയർ സീസണിൽ ഏറ്റവും കുറഞ്ഞ ചെലവിൽ മൂന്നാറിൽ താമസിച്ച് കാഴ്ചകൾ കാണാം എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മൂന്നാർ, മറയൂർ, കാന്തല്ലൂർ യാത്രയിൽ ഒരു രാത്രി മറയൂരിൽ ചെലവഴിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 31 ചൊവ്വാഴ്ച പുലർച്ചെ 3.30 ന് പുനലൂരിൽ നിന്നും പുറപ്പെടുന്ന യാത്ര രാവിലെ മൂന്നാറിലെത്തും. മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ ഇടങ്ങളിലൊന്നായ ടോപ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് ആദ്യം സന്ദർശിക്കുന്നത്.

മൂന്നാറിലെ ഏറ്റവും മനോഹരമായ കാഴ്ചകളുടെ കൂടാരമാണ് ടോപ് സ്റ്റേഷൻ. മഞ്ഞുകാലത്താണെങ്കിലും വേനലിലോ മഴക്കാലത്തോ ആണെങ്കിലും എപ്പോഴും കാറ്റം തണുപ്പും ഒപ്പം ഈ പ്രദേശത്തിന്‍റെ മുഴുവൻ ഭംഗിയും ടോപ് സ്റ്റേഷനിൽ നിന്ന് ആസ്വദിക്കാം. മൂന്നാറിൽ നിന്നാണ് പ്രവേശനമെങ്കിലും യഥാർത്ഥത്തിൽ തമിഴ്നാടിന്‍റെ ഭാഗമാണ് ടോപ് സ്റ്റേഷൻ. സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാട്ടുപെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം എന്നിവിടങ്ങൾ കടന്നാണ് ടോപ് സ്റ്റേഷനിൽ എത്തുന്നത്.

മൂന്നാർ കാഴ്ചകൾ കണ്ട് രാത്രി താമസത്തിനായി പോകുന്നത് മറയൂരിലേക്കാണ്. മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മറയൂര്‍ വെള്ളച്ചാട്ടങ്ങളും ചന്ദനക്കാടും വന്യജീവി സങ്കേതവും ഒക്കെയായി ഒത്തിരി കാഴ്ചകളുടെ ലോകമാണ്. പിറ്റേന്ന് മറയൂരും കാന്തല്ലൂരും കൂടി യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലെ ഏറ്റവും സുഖകരമായ കാലാവസ്ഥ തരുന്ന സ്ഥലങ്ങളിലൊന്നാണ് മറയൂർ. ഇരച്ചിൽപാറ വെള്ളച്ചാട്ടം, ഭ്രമരം വ്യൂ പോയിന്‍റ്, അവിടേക്കുള്ള ജീപ്പ് യാത്ര, മുരുകൻ മല എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങൾ ഇവിടെയുണ്ട്.

മൂന്നാർ യാത്ര ഏറ്റവും ചെലവ് കൂടിയതാകുന്ന ക്രിസ്മസ് ന്യൂ ഇയർ സീസണിൽ പുതുവർഷ രാവ് ചെലവഴിക്കാൻ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പുനലൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ പാക്കേജ് തയ്യറാക്കിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക്, ഷെയർ റൂമിൽ രാത്രി താമസം, ഗംഭീരമായ ഓഫ് റോഡ് സഫാരി, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ഡിന്നർ എന്നിങ്ങനെ മൂന്നു നേരത്തെ ആഹാരം എന്നിവയെല്ലാം ഉൾപ്പെടുന്ന പാക്കേജാണിത്.

ഡിസംബർ 21 ചൊവ്വാഴ്ച പുലർച്ചെ 3.00 മണിക്ക് പുറപ്പെട്ട് 2025 ജനുവരി 1-ാം തിയതി രാത്രിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണവും താമസവും ടിക്കറ്റും ഉൾപ്പെടെ 2930 രൂപ എന്ന കുറഞ്ഞ ചെലവ് തന്നെയാണ് ഈ പാക്കേജിന്‍റെ ആകര്‍ഷണവും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+