അതിവേഗപാതകൾ ഇന്ത്യയിലെ യാത്രകളെ പുനർനിര്‍വ്വചിച്ച കാലഘട്ടമാണിത്. ബ്ലോക്കും വളഞ്ഞുപുളഞ്ഞ വഴികളും മാറി രാജ്യത്തിന്‍റെ പ്രധാന ഭാഗങ്ങളെ ഏറ്റവും വേഗത്തിൽ ബന്ധിപ്പിക്കുന്ന അതിവേഗപാതകൾ ധാരാളമുണ്ട്. ലക്ഷക്കണക്കിനാളുകളാണ് ഇതിന്‍റെ പ്രയോജനം അനുഭവിക്കുന്നത്. ഇതിൽ രാജ്യം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പൂനെ- ബെംഗളൂരു അതിവേഗ പാത
രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നഗരങ്ങളെ വ്യാവസായികമായും സാമ്പത്തികമായും വളര്‍ത്തുവാൻ ശേഷിയുള്ള പൂനെ- ബെംഗളൂരു അതിവേഗ പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തിയായാൽ ഇരുനഗരങ്ങൾക്കും ഇടയിലുള്ള യാത്ര ഏറ്റവും കുറഞ്ഞ സമയത്തിൽ പൂർത്തിയാക്കുവാൻ സാധിക്കും.

15 മണിക്കൂർ യാത്ര വെറും 7 മണിക്കൂറിലേക്ക്
നിലവിൽ പൂനെയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള റോഡ് യാത്രാ സമയം ഏകദേശം 15 മണിക്കൂറിനടുത്താണ് 850 കിലോമീറ്ററാണ് ദൂരം. എന്നാൽ പൂനെ- ബെംഗളൂരു എക്സ്പ്രസ് വേ വരുന്നതോടെ ഇരുനഗരങ്ങൾക്കും ഇടയുള്ള യാത്രാ സമയം 7 മണിക്കൂറായി ചുരുങ്ങും. അതായത് ഈ പാത വരുന്നതോടെ യാത്രയ്ക്ക് വെറും പകുതി നേരം മാത്രം മതിയാകും.
പൂനെ- ബെംഗളൂരു എക്സ്പ്രസ് വേ ചെലവ്
മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ പോകാൻ സാധിക്കുന്ന വിധത്തിലുള്ള ഈ പാതയുടെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത് അൻപതിനായിരം കോടി രൂപയാണ്. ഭാരത്മാല പരിയോജന രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്ന പൂനെ- ബെംഗളൂരു എക്സ്പ്രസ് വേ ആറുവരി പാതയാണ്. ഇത്രയുമല്ല ഈ അതിവേഗ പാതയുടെ പ്രത്യേകത, പൂനെയിലെ പൂനെ-മുംബൈ എക്സ്പ്രസ് വേയുമായി ഇത് ബന്ധിപ്പിക്കും.അതോടെ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയും എളുപ്പമാകും. ഇത്തരത്തിൽ രാജ്യത്തെ തന്നെ ഏറ്റവും പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നത് വാണിജ്യപരമായും ഗുണം ചെയ്യും.
പൂനെ- ബെംഗളൂരു എക്സ്പ്രസ് വേ റൂട്ട്
മഹാരാഷ്ട്രയിലെയും കർണ്ണാടകയിലെയും 12 ജില്ലകളിലൂടെ
പൂനെ- ബെംഗളൂരു എക്സ്പ്രസ് വേ കടന്നുപോകും. ഇതിൽ മൂന്നെണ്ണം മഹാരാഷ്ട്രയിലേയും ഒൻപതെണ്ണം കർണ്ണാടകയിലേയും ജില്ലകളാണ്
പൂനെ-ബെംഗളൂരു എക്‌സ്‌പ്രസ്‌വേ നിർദിഷ്ട പൂനെ റിംഗ് റോഡിലെ കഞ്ജലെയിൽ നിന്നാരംഭിക്കുന്നു. ഇത് മഹാരാഷ്ട്രയിലെ പൂനെ ജില്ല, സത്താറ ജില്ല, സാംഗ്ലി ജില്ല എന്നിവ കടന്നാണ് കർണാടക സംസ്ഥാനത്തിലേക്ക് പ്രവേശിക്കുന്നത്.
കർണാടകയിലെ ബെലഗാവി, ബാഗൽകോട്ട്, ഗദഗ്, കൊപ്പൽ, വിജയനഗര, ദാവൻഗരെ, ചിത്രദുർഗ, തുംകുരു, ബെംഗളൂരു റൂറൽ ജില്ലകളിലൂടെ കടന്നുപോകുന്ന ഈ അതിവേഗ പാത ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയണിലെ നിർദ്ദിഷ്ട സാറ്റലൈറ്റ് റിംഗ് റോഡില് അവസാനിക്കുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
പൂനെ- ബെംഗളൂരു എക്സ്പ്രസ് വേ പൂർത്തിയാകുന്നത്
ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 2028 ൽ പൂനെ- ബെംഗളൂരു അതിവേഗ പാതയുടെ നിർമ്മാണം പൂർത്തിയാകും. ദേശീയപാത 48 ന് ഒരു ബദൽ റൂട്ടായി ഇത് പ്രവർത്തിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













