Search
  • Follow NativePlanet
Share
» »പാമ്പൻ പാലവും കടന്ന് രാമേശ്വരത്തേക്ക്

പാമ്പൻ പാലവും കടന്ന് രാമേശ്വരത്തേക്ക്

By Maneesh

രാമേശ്വരത്തേക്ക് ഒരു യാത്ര പോകാൻ ഒരുങ്ങുകയാണെങ്കിൽ വൈകേണ്ട ഇതാണ് പറ്റിയ സമയം. രാവിലെ മുതല്‍ രാത്രി വരെ കറങ്ങാന്‍ ഈ സമയത്ത്‌ കഴിയും. കാരണം പകലും ചൂട്‌ വളരെ കുറവായിരിക്കും. അതുകൊണ്ട്‌ തന്നെ അധികം വിയര്‍ക്കാതെ രാമേശ്വരം മുഴുവൻ ചുറ്റി സഞ്ചരിക്കാം.

ചെന്നൈ, കന്യാകുമാരി, മധുര എന്നിവിടങ്ങളിൽ നിന്ന് രാമേശ്വരത്തേക്ക് നിരവധി ട്രെയിനുകൾ ലഭ്യമാണ്. ചെന്നൈയില്‍ നിന്ന്‌ രാമേശ്വരത്തേക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന നാലു ട്രെയിനുകളുണ്ട്‌. ഇവയില്‍ രണ്ടെണ്ണം ദിവസവും സര്‍വ്വീസ്‌ നടത്തുന്നവയാണ്‌. മറ്റുള്ളവ ചെവ്വാഴ്‌ചയും ശനിയാഴ്‌ചയുമാണ്‌ സര്‍വ്വീസ്‌ നടത്തുന്നത്‌.

രാമേശ്വരത്തിന്റെ പ്രത്യേകത

ഹൈന്ദവരുടെ പുണ്യസ്ഥലങ്ങളിൽ ഒന്നാണ്. കാശിയിലേക്കുള്ള തീർത്ഥാടനം പോലെ തന്നെ പുണ്യമാണ് രാമേശ്വരത്തേക്കുള്ള യാത്രയും. പ്രശസ്തമായ പാമ്പൻ ദ്വീപിന്റെ ഭാഗമാണ് രാമേശ്വരം. ദ്വീപ് ആയതിനാൽ പാമ്പൻ പാലം എന്ന നീ‌ളൻ പാലത്തിലൂടെ മാത്രമേ രാമേശ്വരത്ത് എത്താനാകു.

രാമേശ്വരത്തെ കൂടുതൽ വിശേഷങ്ങൾ അറിയാം

ദക്ഷിണ കാശി

ദക്ഷിണ കാശി

ദക്ഷിണ കാശിയെന്നാണ് രാമേശ്വരം അറിയപ്പെടുന്നത്. രാമേശ്വരം സന്ദർശിക്കാതെ കാശി സന്ദർശനം പൂർത്തിയാകില്ലെന്ന് ഒരു വിശ്വാസം തന്നെ നിലനിൽക്കുന്നുണ്ട്. രാമേശ്വരത്തെ 64 തീർത്ഥക്കുളങ്ങളിൽ കുളിച്ചാൽ പാപമോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം

ശ്രീ രാമനാഥസ്വാമി ക്ഷേത്രം

ശ്രീ രാമനാഥസ്വാമി ക്ഷേത്രം

ശ്രീ രാമനാഥസ്വാമി ക്ഷേത്രമാണ്‌ രാമേശ്വരത്തിന്റെ പ്രശസ്‌തിക്ക്‌ ഏറ്റവും പ്രധാനപ്പെട്ട കാരണം. രാമേശ്വരത്തെ സംബന്ധിച്ച്‌ ഇത്‌ ഒരു ക്ഷേത്രം മാത്രമല്ല, നഗരത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്‌. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശിവനാണ്‌. ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ ഓരോ വര്‍ഷവും അനുഗ്രഹം തേടി ഇവിടം സന്ദര്‍ശിക്കുന്നത്‌.

ആഡംസ്‌ ബ്രിഡ്‌ജ്‌

ആഡംസ്‌ ബ്രിഡ്‌ജ്‌

ആഡംസ്‌ ബ്രിഡ്‌ജ്‌ രാമസേതു എന്നും അറിയപ്പെടുന്നു. രാവണനില്‍ നിന്ന്‌ സീതയെ രക്ഷിക്കാന്‍ രാമനെ സഹായിക്കുന്നതിന്റെ ഭാഗമായി വാനരന്മാനാണ്‌ ഈ പാലം നിര്‍മ്മിച്ചത്‌. രാമായണത്തില്‍ സേതുബന്ധനം എന്ന പേരില്‍ ഈ പാലത്തെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌.

പാമ്പൻ പാലം

പാമ്പൻ പാലം

നീളത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ പാലമാണ് പാമ്പൻ പാലം. പാമ്പൻ പാലം വഴിയാണ് ആളുകൾ രാമേശ്വരത്ത് എത്തിച്ചേരുന്നത്. 2.3 കിലോമീറ്റർ നീളമുള്ള ഈ പാലം 1914ൽ ആണ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത്.

ഉതിരകോസമംഗൈ

ഉതിരകോസമംഗൈ

രാമേശ്വരത്തെ പ്രശസ്തമായ ശിവക്ഷേത്രമാണ് ഉതിരകോസമംഗൈ. വര്‍ഷം തോറും ആയിരക്കണക്കിന്‌ ശിവഭക്തര്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നു. മാണിക്കവാസകറുടെ മന്ത്രത്തില്‍ ഈ ക്ഷേത്രത്തെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. പരമക്കുടിയില്‍ നിന്നും രാമനാഥപുരത്തു നിന്നും ഉതിരകോസമംഗൈയില്‍ എത്താവുന്നതാണ്‌.

ധനുഷ്‌കോടി

ധനുഷ്‌കോടി

രാമേശ്വരം ദ്വീപിലെ ചെറിയൊരു ഗ്രാമമാണ്‌ ധനുഷ്‌കോടി. ഇപ്പോള്‍ ഇതൊരു പട്ടണമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ദ്വീപിന്റെ കിഴക്കന്‍ തീരത്തിന്റെ തെക്കേയറ്റത്താണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. ശ്രീലങ്കയിലെ തലൈമാന്നാറില്‍ നിന്ന്‌ 31 കിലോമീറ്റര്‍ മാത്രം അകലെയാണ്‌ ധനുഷ്‌കോടി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+