Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിനടുത്തുള്ള വെള്ളാരങ്കല്ലുകളുടെ മല

ബാംഗ്ലൂരിനടുത്തുള്ള വെള്ളാരങ്കല്ലുകളുടെ മല

By Maneesh

ബാംഗ്ലൂർ നഗരത്തിന് സമീപമുള്ള കനകപുരയുടെ മേൽക്കൂര പോലെ സ്ഥിതി ചെയ്യുന്ന ഒരു മൊട്ടക്കുന്നാണ് രംഗസ്വാമി ബേട്ട. ഈ ഭാഗത്തേ ഏറ്റവും ഉയരം കൂടിയ മല ഇത് തന്നെയാണ്. ഈ പ്രദേശത്തെ വെള്ളാരങ്കല്ലിന്റെ സാന്നിധ്യത്താൽ ഈ മൊട്ടക്കുന്ന് ബിളിക്കൽ ബേട്ട എന്നും അറിയപ്പെടുന്നുണ്ട്. കന്നഡയിൽ ബിളീക്കൽ എന്നാൽ വെള്ളാരംകല്ല് എന്നാണ് അർത്ഥം.

ഈ മൊട്ടക്കുന്നിന് ഏറ്റവും മുകളിലായി ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. അതിനടുത്തായി പൂജാരിമാർക്ക് താമസിക്കാനുള്ള ഒരു വീടുമുണ്ട്. പൂജാരിമാരുടെ വീട്ടി‌ലെ സൂക്ഷിച്ചിരിക്കുന്ന ആനയുടെ തലയോട്ടി ആദ്യമായി ഇവിടം സഞ്ചാരിക്കുന്നവരെ ശരിക്കും ആകർഷിപ്പിക്കുന്ന ഒന്നാണ്.

സമീപ ഗ്രാമങ്ങളിലെ ഗ്രാമീണരുടെ ഇടയിൽ ഈ ക്ഷേത്രം വളരെ പ്രശസ്തമാണ്. ശാന്തതയ്ക്ക് വേണ്ടിയാണ് നിങ്ങൾ ഇവിടം സന്ദർശിക്കുന്നതെങ്കിൽ ഈ ക്ഷേത്രത്തിലെ ഉത്സവ സമയത്ത് പോകാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം കഴിഞ്ഞുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ലത്. മഴക്കാലം ഒരുക്കിയ പച്ച‌പ്പ് തന്നെയാണ് ഇവിടെ സന്ദർശിക്കുന്നവരെ കാത്തിരിക്കുന്ന ഏറ്റവും വലിയ കാഴ്ച.

ബാംഗ്ലൂരിനടുത്തുള്ള വെള്ളാരങ്കല്ലുകളുടെ മല

Photo: Aditya Patawari

സ്ഥലത്തേക്കുറിച്ച്

ബാംഗ്ലൂർ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയായി ബാംഗ്ലൂർ റൂറൽ ജില്ലയിലാണ് രംഗസ്വാമി ബേട്ട സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് കനകപുര റോഡിലൂടെ സഞ്ചരിച്ചാ‌ൽ ഇവിടെ എത്തിച്ചേരാം. സമുദ്രനിരപ്പിൽ നിന്ന് 3780 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

വന്യതയേക്കുറിച്ച് പറയുകയാണെങ്കിൽ

വനംവകുപ്പിന് കീഴിലുള്ള, കുറ്റിക്കാടുകൾ നിറഞ്ഞ ഒരു വനമേഖലയാണ് ഈ സ്ഥലം. കാട്ടാന, കാട്ടുപന്നി ചില ചെറിയ ഇനം വന്യജീവികൾ എന്നിവയൊക്കെ ഇവിടെ കണ്ടുവരുന്നു.

എത്തിച്ചേരാൻ

കനകപുര റോഡിൽ നിന്ന് ഹരോഹള്ളി വഴി ഇവിടെ എത്തിച്ചേരാം. ഹരോഹള്ളിയിൽ എത്തിക്കഴിഞ്ഞാൽ ഇടത്തോട്ട് ഒരു റോഡ് കാണാം മാറലവാഡിയിലേക്കുള്ള റോഡാണ് ഇത്. ഈ റോഡിലൂടെ സഞ്ചരിച്ചാൽ മാറലവാഡിയിൽ എത്തിച്ചേരാം ഇവിടെ നിന്ന് കൂണദൊഡി ഗ്രാമത്തിലേക്കുള്ള റോഡിലൂടെ ഒരു 8 കിലോമീറ്റർ കൂടെ സഞ്ചരിക്കണം ഇവിടെ എത്തിച്ചേരാൻ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+