Search
  • Follow NativePlanet
Share
» »ഒക്ടോബറിൽ യാത്ര പോകണം എന്നു പറയുന്നതിതുകൊണ്ടാണ്

ഒക്ടോബറിൽ യാത്ര പോകണം എന്നു പറയുന്നതിതുകൊണ്ടാണ്

എന്തുകൊണ്ട് ഒക്ടോബറിൽ യാത്രയ്ക്കിറങ്ങണം എന്നു നോക്കാം....

പൈസയും സമയവും അവധിയും ഒക്കെ ഒത്തുവരുമ്പോൾ യാത്ര ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ നാളുകളോളം കാത്തിരുന്ന് ഇഷ്ടപ്പെട്ട സമയം വരുമ്പോൾ മാത്രം യാത്രയ്ക്കിറങ്ങുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? ശരത്കാലത്തിന്റെ വരവും മനോഹരമായ കാലാവസ്ഥയും ഭൂപ്രകൃതിയും ഒക്കെയായി നാടുകൾ ഇങ്ങനെ ഒരുങ്ങി നിൽക്കുമ്പോൾ എങ്ങനെയാണ് ഒക്ടോബറിൽ യാത്രയ്ക്കിറങ്ങാതിരിക്കുക. എന്തുകൊണ്ട് ഒക്ടോബറിൽ യാത്രയ്ക്കിറങ്ങണം എന്നു നോക്കാം...

എന്തുകൊണ്ട് ഒക്ടോബർ

എന്തുകൊണ്ട് ഒക്ടോബർ

ഓണത്തിന്‍റെ അവധിയൊക്കെ കഴിഞ്ഞ് കുട്ടികൾ സ്കൂൾ തിരക്കിലേക്കും ജോലിക്കാർ ജോലിയുടെ തിരക്കുകളിലേക്കും ഒക്കെ പോകുന്ന സമയമായിട്ടും ഒക്ടോബർ എങ്ങനെയാണ് സഞ്ചാരികളുടെ മാസമായതെന്ന് അറിയേണ്ടെ? അതിനു കാരണങ്ങൾ ഒരുപാടുണ്ട്.

ഷോൾഡർ സീസൺ

ഷോൾഡർ സീസൺ

മിക്ക ഇടങ്ങളിലും ഒക്ടോബർ മാസം എന്നത് ഷോൾഡർ സീസണാണ്. പീക്ക് സീസണിനും ഓഫ് സീസണിനും ഇടയിൽ വരുന്ന സമയം. അതുകൊണ്ടു തന്നെ പീക്ക് സീസണിന്റെ തിരക്കോ ഓഫ് സീസണിന്‍റെ ഏകാന്തതയോ ഈ സമയത്ത് അനുഭവപ്പെടുകില്ല. എന്നാൽ കുറഞ്ഞ ഡീലുകളിൽ താമസ സൗകര്യങ്ങളും മറ്റും ലഭിക്കുകയും ചെയ്യും.

മികച്ച ഡീലുകൾ

മികച്ച ഡീലുകൾ

സീസണിന്റെ അവസാനമാകുന്നതിനാലും ഓഫ് സീസൺ തുടങ്ങുന്നതിനാലും മികച്ച ഡീലുകളായിരിക്കും സഞ്ചാരികളെ ഈ സമയം കാത്തിരിക്കുക. ആളും തിരക്കും കുറവാണ് എന്ന ഒരു പ്രത്യേകതയും ഒകടോബർ യാത്രയുടെ ഗുണമാണ്. തിരക്കേറിയ ബീച്ചുകളിലും മറ്റും ഈ സമയത്ത് തിരക്കൊഴിയുന്നതിനാൽ മറ്റു സമയങ്ങളിൽ നിന്നും വ്യത്യസ്തമായ സമയമെടുത്തു തന്നെ ഈ സ്ഥലങ്ങൾ കണ്ടു തീർക്കുവാനും സാധിക്കും. മുൻപ് തിരക്കേറിയ സമയത്ത് നടത്തിയ യാത്രകളുടെ കാര്യത്തിൽ പിന്നീട് ദുഖിച്ചതുപോലെ ഈ യാത്രയിലുണ്ടാവില്ല.

കുറഞ്ഞ ചിലവിൽ പറക്കാം

കുറഞ്ഞ ചിലവിൽ പറക്കാം

ഫ്ലൈറ്റിലാണ് യാത്രയെങ്കിലും ഏറ്റവും കുറഞ്ഞ ചിലവിൽ പോകുവാൻ പറ്റിയ സമയവും ഒക്ടോബർ മാസമാണ്. ചില പഠനങ്ങളനുസരിച്ച് സെപ്റ്റംബറിലും ഫ്ലൈറ്റ് യാത്രാ നിരക്കുകൾ വളരെ കുറവായിരിക്കും. ഈ സമയങ്ങളിൽ കുറഞ്ഞ ഡിമാൻഡ് ആയിരിക്കും ടിക്കറ്റിനുണ്ടാവുക. അതിനാൽ ഈ സമയങ്ങളിൽ യാത്ര ചെയ്യുന്നത് സാമ്പത്തികമായുള്ള ബാധ്യത ഒഴിവാക്കും.

കാലാവസ്ഥ

കാലാവസ്ഥ

ലോകത്തിൽ വളരെ കുറച്ചിടങ്ങളിൽ മാത്രമേ ഒക്ടോബർ മാസത്തിലെ കാലാവസ്ഥ മോശമായിട്ടുള്ളൂ. മറ്റിടങ്ങളിലെല്ലാം ടൂറിസം സീസൺ അല്ലായെങ്കിൽ പോലും ഒക്ടോബറിലെ കാലാവസ്ഥ നല്ലതായിരിക്കും. അതുകൊണ്ടു തന്നെ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ധൈര്യമായി ഒകടോബർ തിരഞ്ഞെടുക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+