Search
  • Follow NativePlanet
Share
» »കൊടയ്ക്കനാൽ വരെ പോകേണ്ട! ഇത്രയും കിടിലം കിടിലൻ കാഴ്ചകൾ നമുക്കുള്ളപ്പോൾ.. അതും വെറും 20 രൂപാ ചെലവിൽ

കൊടയ്ക്കനാൽ വരെ പോകേണ്ട! ഇത്രയും കിടിലം കിടിലൻ കാഴ്ചകൾ നമുക്കുള്ളപ്പോൾ.. അതും വെറും 20 രൂപാ ചെലവിൽ

ഇല്ലിക്കൽ കല്ല്... കോടമഞ്ഞിനിടയിലൂടെ തലയുയർത്തി നില‍്ക്കുന്ന പാറക്കൂട്ടം.. നിർത്താതെ വീശുന്ന കാറ്റും പച്ചപ്പും മഞ്ഞും ഒക്കെയായി കോട്ടയം ജില്ലയുടെ സ്വകാര്യ അഹങ്കാരമായ ഇവിടം വളരെ അപ്രതീക്ഷിതമായാണ് സഞ്ചാരികളുടെ യാത്രാ ലിസ്റ്റിലേക്ക് കയറി വന്നത്. സോഷ്യൽ മീഡിയ വഴി പ്രസിദ്ധമായ ഇവിടം ഇന്ന് വൺഡേ ട്രിപ്പിനും ട്രെക്കിങ്ങിനും ഓഫ്റോഡ് ഡ്രൈവിനും ഒക്കെ പറ്റിയ ഇടമായി മാറിയിട്ടുണ്ട്.

സമുദ്രനിരപ്പിൽ നിന്നും 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല് തേടി കോട്ടയത്തു നിന്നു മാത്രമല്ല, കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും സഞ്ചാരികൾ വരുന്നു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പാക്കേജുകളും ഇല്ലിക്കൽ കല്ലിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നു. ഫെബ്രുവരി മാർച്ച് മാസങ്ങളിൽ സന്ദർശിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നും കൂടിയാണ് ഇല്ലിക്കൽ കല്ല്.

Reasons To Visit Illikkal Kallu In Kottayam

കേരളത്തിൽ ചൂട് കൂടുമ്പോൾ സഞ്ചാരികൾ സ്ഥിരം പോകുന്ന കൊടൈക്കനാലിന് പകരം വയ്ക്കുവാൻ പറ്റിയ ഇടമായും കഴിഞ്ഞ കുറച്ച് കാലമായി ഇല്ലിക്കൽ കല്ല് മാറിയിട്ടുണ്ട്. കുളിര് നിറഞ്ഞ കാലവസ്ഥ മാത്രമല്ല, തണുപ്പിക്കുന്ന കാറ്റും മടുപ്പിക്കാത്ത കാഴ്ചകളും ഇല്ലിക്കൽകല്ലിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. എന്നാൽ ഇതല്ലാതെ മറ്റൊരു ബന്ധം സ‍ഞ്ചാരികൾ ഇല്ലിക്കൽ കല്ലിനും കൊടൈക്കനാലിനും കണ്ടെത്തിയിട്ടുണ്ട്.

മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ഇല്ലിക്കൽ കല്ലിലേക്ക് വരുമ്പോൾ തന്നെ അകലെ നിന്ന് ആദ്യം കാണുന്നത് തലയുയർത്തി നിൽക്കുന്ന മൂന്നു കല്ലുകളുടെ കാഴ്ചയാണ്. കൊടൈക്കനാലിലെ പില്ലർ റോക്സിനോട് സാദൃശ്യമുണ്ട് കോടമഞ്ഞിന്‍റെ പശ്ചാത്തലത്തിൽ നിൽക്കുന്ന പാറക്കെട്ടുകൾക്ക്. അകലെക്കാഴ്ചയിൽ അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇടയ്ക്കിടെ വന്നും ചിലപ്പോൾ മൊത്തത്തിൽ മാഞ്ഞും പോകുന്ന കോടമഞ്ഞിൽ പാറക്കെട്ടുകളുടെ കാഴ്ച കാണുക എന്നത് രസകരമായ കാഴ്ചയാണ്.

ഭീമാകാരങ്ങളായ മൂന്ന് പാറക്കല്ലുകൾ ചേരുന്നതാണ് ഇല്ലിക്കൽ കല്ല്. ഇതിൽ ഏറ്റവും വലിയ കല്ല് കൂടക്കല്ല് ആണ്. കൂൺ പോലെ ഉയർന്നു നിൽക്കുന്ന ഈ കല്ലിന് തൊട്ടടുത്തായി കൂനൻ കല്ല് കാണാം. പത്തിയുയർത്തി നിൽക്കുന്ന പാമ്പിനെ പോലെ തോന്നിപ്പിക്കുന്നതാണ് ഇതിന്‍റെ രൂപം. ഈ രണ്ടു കല്ലുകള്‍ക്കും ഇടയിലായി ഒരു വലിയ വിടവ് കാണാം. ഏകദേശം 20 അടി താഴ്ചയിലുള്ള വിടവിലൂടെ വെറും അരയടി മാത്രം വീതിയിൽ ഒരു കല്ലുണ്ട്. ഇതാണ് നരകപാലം. കൂടക്കല്ലിൽ നിന്നും കൂനൻ കല്ലിലേക്ക് ഈ നരകപാലം വഴിയേ നടന്നെത്താൻ കഴിയൂ.

നേരത്തെ സാഹസിക സഞ്ചാരികൾ ഇതുവഴി നടന്നെത്തിയിരുന്നെങ്കിലും ഇന്ന് ഇവനിടെ വന്നാൽ സുരക്ഷാ കാരണങ്ങൾ ഇത് വിലക്കിയിട്ടുണ്ട്. പകരം ഇവിടെ വ്യൂ പോയിന്‍റിൽ നിന്ന് ഇല്ലിക്കൽ കല്ലിന്‍റെ ഏറ്റവും മനോഹരമായ കാഴ്ച കാണാം. സൂര്യാസ്തമയം കാണാനാണ് ഇവിടെ ഏറ്റവും ഭംഗി. മാത്രമല്ല, തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ അതീവ ഭംഗിയാർന്ന ദൂരക്കാഴ്ചകളും മലനിരകളും കുന്നും പച്ചപ്പും ഒക്കെ ഇവിടെ കാണാം.

ചുറ്റിലുമുള്ള പച്ചപ്പിന്‍റെ കാഴ്ചയിൽ ഇടയ്ക്കിടെ കരിമ്പടം പുതച്ചെന്ന പോലെ പാറക്കൂട്ടങ്ങളും എത്തും. അതിന് വെള്ളിയിട്ട പോലെ ചെറിയ വെള്ളച്ചാലുകൾ ഒഴുകുന്നത് കാഴ്ചയുടെ ഭംഗി കൂട്ടും. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ളവർക്ക് ഏകദിന യാത്രയ്ക്ക് പറ്റിയ സ്ഥലമാണിത്. ടിക്കറ്റ് കൗണ്ടറിൽ നിന്നും ഒന്നര കിലോമീറ്റർ കയറി എത്തണമെങ്കിലും നടത്തം ആസ്വദിക്കുന്നവർക്ക് ഈ യാത്ര ഒട്ടും മടുപ്പിക്കില്ല. വീല്‍ ചെയറിൽ ഉള്ളവർക്ക് പോകാൻ ഇവിടെ റാംപും ഒരുക്കിയിട്ടുണ്ട്.

20 രൂപയാണ് ഇല്ലിക്കൽ കല്ലിലേക്കുള്ള പ്രവേശന ഫീസ്. പ്രധാനമായും മൂന്ന് വഴികളാണ് ഇല്ലിക്കൽ കല്ലിൽ എത്താനായുള്ളത്. ഈരാറ്റുപേട്ട - വാഗമൺ റോഡിൽ തീക്കോയി ജംഗ്ഷനിൽ നിന്ന് തലനാട് വഴി ഇല്ലിക്കല് കല്ലിൽ വരാം.
ഈരാറ്റുപേട്ട - വാഗമൺ റോഡിൽ തീക്കോയി ജംഗ്ഷനിൽ നിന്ന് അടുക്കം വഴിയും ഇല്ലിക്കൽ കല്ലിൽ എത്തിച്ചേരാം.
ഈരാറ്റുപേട്ട - തൊടുപുഴ റോഡിൽ കളത്തുക്കടവ് ജംഗ്ഷനിൽ നിന്ന് മൂന്നിലവ് വഴിയും ഇല്ലിക്കൽ കല്ലിലേക്ക് എത്തിച്ചേരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+