തണുപ്പ് ഇഷ്ടമാണെങ്കില്‍
ശൈത്യകാലത്തെ യാത്രകള്‍ ഇനിയും ബാക്കി നില്‍ക്കുന്നുണ്ടെങ്കില്‍ ആ യാത്രകള്‍ ചെയ്തുതീര്‍ക്കുവാനുള്ള ഏറ്റവും അവസാനത്തെ അവസരമാണ് ഫെബ്രുവരി മാസം. മെല്ലെ ചൂടെത്തുവാന്‍ തുടങ്ങുന്ന ഈ സമയത്തെങ്കിലും വിന്‍ററില്‍ ആഗ്രഹിച്ച യാത്രകള്‍ ചെയ്തില്ലെങ്കില്‍ പിന്നെ നവംബര്‍ വരെ കാത്തിരിക്കേണ്ടതായി വരും.
മഞ്ഞുവീഴ്ച
വർഷത്തിൽ അവസാനമായി മഞ്ഞുവീഴ്ച ആസ്വദിക്കുവാനുള്ള സമയം കൂടിയാണ് ഫെബ്രുവരി. നേരത്തെ പറഞ്ഞതുപോലെ, ഇപ്പോഴെങ്കിലും ആ യാത്രകള്‍ പോയില്ലെങ്കില്‍ പിന്നെ വീണ്ടും വിന്‍റര്‍ വരുന്നതു വരെ കാത്തിരിക്കേണ്ടി വരും. മുന്‍പ്, മുമ്പ് ജനുവരിയിലാണ് മഞ്ഞുവീഴ്ചയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ മാറിയ കാലാവസ്ഥയില്‍ വടക്കേ ഇന്ത്യയിലെ ഹിൽ സ്റ്റേഷനുകളില്‍ ഫെബ്രുവരിയിലും മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്.
അനുയോജ്യമായ കാലാവസ്ഥ
യാത്രകള്‍ ചെയ്യുവാനുള്ള ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് ഫെബ്രുവരി മാസത്തിലേത്. എപ്പോഴും കമ്പിളി വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരുമോ എന്നോ അല്ലെങ്കില്‍ ചൂടു കാരണം പുറത്തിറങ്ങുവാന്‍ സാധിക്കാതെ വരുമോ എന്നൊന്നും ഈ സമയത്ത് ചിന്തിച്ചു സമയം കളയേണ്ടി വരില്ല. കാരണം ഫെബ്രുവരിയില്‍ ഒരിക്കലും താപനില പൂജ്യത്തോടടുക്കുന്നില്ല മാത്രമല്ല, 20 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് അത് കയറുകയും ചെയ്യുന്നില്ല. ഔട്ടിംഗിന് അനുയോജ്യമായ സമയമാണിത്.
ലീവുകള്‍ പരമാവധി ഉപയോഗിക്കാം
മാറ്റിവെച്ചിരിക്കുന്ന, അല്ലെങ്കില്‍ ഇനിയും എടുത്തു തീര്‍ക്കുവാന്‍ സാധിക്കാത്ത ലീവുകള്‍ പരമാവധി കളയാതെ എടുക്കുവാനുള്ള അവസാന അവസരങ്ങളിലൊന്ന് ഫെബ്രുവരി മാസമാണ്. പെയ്ഡ് ലീവുകളുടെ കാര്യത്തില്‍ പല കമ്പനികളും കര്‍ശനമായ രീതികളാണ് പുലര്‍ത്തുന്നത്. അതുകൊണ്ടു തന്നെ അതെന്തു ചെയ്യണമെന്ന് ആലോചിക്കാതെ, ലീവെടുത്ത് യാത്ര ചെയ്യാം.
കുറഞ്ഞ നിരക്കിലുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍
ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകളില്‍ താരതമ്യേന കുറവ് കാണിക്കുന്ന സമയങ്ങളിലൊന്നാണ് ഫെബ്രുവരി മാസം. ഏകദേശം 18 ആഴ്ച മുമ്പ് നിങ്ങളുടെ അവധിക്കാലം ബുക്ക് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് യാത്രയിൽ 18-22% എങ്കിലും ലാഭിക്കുവാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുടങ്ങിയെന്നു കരുതുന്ന പഴയ യാത്രാ പ്ലാനുകളെല്ലാം പൊടിതട്ടിയെടുക്കുവാനുള്ള സമയം കൂടിയാണിത്.
ആഘോഷങ്ങളുടെ സമയം
എല്ലാ പ്രധാന ഉത്സവങ്ങളും നടക്കുന്ന സമയമാണ് ഫെബ്രുവരി. നിങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയാണെങ്കിൽ, ഫെബ്രുവരി ആദ്യ ആഴ്ചയിൽ നടക്കുന്ന ബ്രസീലിലെ റിയോ കാർണിവൽ കൂടാം. ഇനി, നിങ്ങൾക്ക് അത് നഷ്‌ടപ്പെടുകയാണെങ്കിൽ, ഫെബ്രുവരി അവസാനത്തിൽ എൻവിഷൻ എന്ന് വിളിക്കപ്പെടുന്ന സമാനമായ ഒരു ഉത്സവം കോസ്റ്റാറിക്കയിൽ നടക്കുന്നു. എന്നാല്‍ ഇതൊക്കെയും യാത്രകള്‍ ആഘോഷമാക്കുവാന്‍ പണമുള്ളവര്‍ക്ക് പറ്റിയ യാത്രകളാണ് ബജറ്റ് നിങ്ങളുടെ പരിമിതികളിൽ ഒന്നാണെങ്കിൽ, ജെയ്‌സാൽമീർ ഡെസേർട്ട് ഫെസ്റ്റിവലില്‍ പങ്കെടുക്കാം. . ചെറിയ സമയത്തിനുള്ളിൽ രാജസ്ഥാന്റെ സംസ്‌കാരങ്ങൾ അറിയുവാനും അനുഭവിക്കുവാനും ഇതൊരു മികച്ച സന്ദര്‍ഭമായിരിക്കും. . ഫരീദാബാദിൽ സൂരജ്കുണ്ഡ് മേള ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചയിലൊരിക്കൽ നടക്കുന്നു. അതിലും വേണമെങ്കില്‍ പങ്കെടുക്കാം. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ഉത്സവവും കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ തെയ്യത്തിന്റെ സമയവും കൂടിയാണ് ഫെബ്രുവരി മാസം.