Search
  • Follow NativePlanet
Share
» »എന്തുകൊണ്ട് യാത്ര ചെയ്യണം എന്നല്ലേ.. ഇതാണ് കാരണം

എന്തുകൊണ്ട് യാത്ര ചെയ്യണം എന്നല്ലേ.. ഇതാണ് കാരണം

എന്തായിരിക്കും സഞ്ചാരികളെ യാത്രയ്ക്കിറങ്ങുവാൻ തോന്നിപ്പിക്കുന്ന കാരണങ്ങള്‍...

ഈ കണ്ട സ്ഥലങ്ങളിലൊക്കെ പോയിട്ട് എന്തു കിട്ടാനാ? ഇങ്ങനെയ യാത്ര ചെയ്തിട്ട് എന്തിനാ? അടുത്തുള്ള എവിടെയെങ്കിലും പോയാൽ പോരെ? ബാഗും തൂക്കി യാത്രയ്ക്ക് പുറപ്പെടുന്നവരെല്ലാം ഒരിക്കലെങ്കിലും വീട്ടിൽ നിന്നും കേൾക്കുന്ന ആയിരം ചോദ്യങ്ങളിൽ ചിലതു മാത്രമാണിത്. എന്തായിരിക്കും സഞ്ചാരികളെ യാത്രയ്ക്കിറങ്ങുവാൻ തോന്നിപ്പിക്കുന്ന കാരണങ്ങള്‍... പുതിയ സ്ഥലങ്ങൾ കാണുവാനും അറിയുവാനും കൂട്ടുകാരുടെയൊപ്പം കറങ്ങുവാനും ഒക്കെ യാത്രകൾ തിരഞ്ഞെടുക്കുമ്പോൾ കുറച്ച് പേർക്ക് യാത്രകൾ ഒരു രക്ഷപെടലായിരിക്കും. ശ്വാസം മുട്ടിക്കുന്ന ലോകത്തിൽ നിന്നും ആരെയും അറിയാത്ത നാടുകളിലേക്ക് നടത്തുന്ന രക്ഷപെട്ടുള്ള ഓട്ടങ്ങൾ. എന്തുകൊണ്ട് യാത്ര ചെയ്യുന്നു എന്ന ചോദ്യത്തിനുത്തരം എന്തായിരിക്കും എന്നറിയേണ്ടെ?

ഒരു മാറ്റം..അത് നല്ലതാണ്

ഒരു മാറ്റം..അത് നല്ലതാണ്

മിക്കവർക്കും യാത്ര ഒരു മാറ്റമാണ്. എന്നും ഒരുപോലെ ഒരു യന്ത്രം പോലെ ജീവിക്കുന്നതിൽ നിന്നും മാറി ജോലിയിൽ നിന്നൊക്കെ വിട്ട് ശരിക്കും ഒരു മാറ്റം കൊണ്ടുവരുന്നതിനാണ് ചിലർ യാത്രകളെ തിരഞ്ഞെടുക്കുന്നത്. പുതിയ സ്ഥലങ്ങൾ കാണുവാനുള്ള യാത്രകൾ മനസ്സിനെ മൊത്തത്തിൽ മാറ്റി മറിക്കും എന്നതിൽ സംശയമില്ല. പുതിയ ആളുകളെ പരിചയപ്പെടുന്നതും പുതിയ അനുഭവങ്ങളിലൂടെ കടന്നു പോകുന്നതുമെല്ലാം ഇതിന് സഹായിക്കും.

ഒരു വെല്ലുവിളി

ഒരു വെല്ലുവിളി

യാത്രകളെ ഒരു വെല്ലുവിളികളായി കാണുന്നവരുണ്ട്. സ്വയം സൃഷ്ടിച്ച ഒരു കംഫർട്ട് സോണിൽ നിന്നും പുറത്ത് കടക്കുവാനുള്ള എളുപ്പവഴികളാണ് ചിലർക്ക് യാത്രകൾ. അതുവരെ തങ്ങൾ അനുഭവിച്ചിരുന്ന സൗകര്യങ്ങളും മറ്റും മാറ്റിവെച്ച് യഥാർഥ സമൂഹത്തിലേക്കിറങ്ങി വരുവാൻ നടത്തുന്ന യാത്രകൾ. ഇത് ആത്മ വിശ്വാസത്തെ വർധിപ്പിക്കുമെന്നു മാത്രമല്ല, കൂടുതൽ യാത്രകൾ നടത്തുവാനുള്ള ശക്തിയും നല്കും.

ഒരു പഠന ഇടം

ഒരു പഠന ഇടം

കാര്യങ്ങളെ വിശാലമായ ലോകത്തിലേക്കിറങ്ങി പഠിക്കുവാനുള്ള എളുപ്പവഴികളിലൊന്നാണ് യാത്രകൾ. പാഠപുസ്തകങ്ങളിലും സിനിമകളിലും കണ്ടു പരിചയിച്ച ലോകത്തെക്കാൾ യഥാർഥമായ കാര്യങ്ങൾ നേരിട്ടു കണ്ടറിയുവാൻ യാത്രകൾ സഹായിക്കും. വ്യത്യസ്ത തരത്തിലുള്ള ജീവിതങ്ങളും അനുഭവങ്ങളും ആളുകൾ എങ്ങനെ ഓരോ കാര്യങ്ങളെ സമീപിക്കുന്നു എന്നും സ്വീകരിക്കുന്നു എന്നും അനുഭവങ്ങളിലൂടെ കണ്ടെത്താം. വിവിധ സംസ്കാരങ്ങളെയും ജീവിത രീതികളെയും അടുത്തറിയുവാനും അതിന്റെ ഭാഗമാകാകുവാനും യാത്രകൾ ഒരു കാരണമാകും.

 രക്ഷപെടൽ

രക്ഷപെടൽ

മുറിവുണക്കുവാനും വിഷമങ്ങൾ മറക്കുവാനും ഒക്കെയായി സ്വീകരിക്കുന്ന ഒരു വഴി യാത്രകളാണ്. ചിലർക്ക് ലക്ഷ്യമൊന്നും ഇല്ലെങ്കിലും ആ യാത്രകൾ എത്രമാത്രം വലിയ മാറ്റങ്ങളാണ് അവർക്ക് കൊണ്ടുവരിക എന്ന് അനുഭവിച്ചുതന്നെ അറിയണം.
ചില യാത്രകളും സ്ഥലങ്ങളും തിരിച്ചു വീട്ടിലേക്കു മടങ്ങി വരുവാൻ തോന്നിപ്പിക്കില്ല എന്നതാണ് സത്യം.

കണ്ടെത്തൽ

കണ്ടെത്തൽ

ചിലപ്പോൾ യാത്രകൾക്ക് വ്യത്യസ്തമായ മറ്റൊരു നിയോഗമായിരിക്കും ഉണ്ടാവുക. ചിലർക്ക് സ്വയം കണ്ടെത്തുവാൻ സാധിക്കുന്നത് യാത്രകളിലാണ്. വീട്ടിൽ നിന്നും മാറി പഠനത്തിനും ജോലിക്കുമായി പോകുമ്പോൾ യാത്രകൾക്കു സമയം കണ്ടെത്തണം. യാത്ര ചെയ്യുമ്പോൾ കൂടുതൽ സ്വയം ചിന്തിക്കുവാനും മനസ്സിനെ ഫ്രീയാക്കുവാനും ഒക്കെ സാധിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel travel guide travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+