Search
  • Follow NativePlanet
Share
» »റിം​ഗ് ഓഫ് ഫയർ സൂര്യ​ഗ്രഹണം കാണാം, 2012ന് ശേഷം ഇതാദ്യം..ഇന്ത്യയിൽ കാണാൻ ചെയ്യേണ്ടത്

റിം​ഗ് ഓഫ് ഫയർ സൂര്യ​ഗ്രഹണം കാണാം, 2012ന് ശേഷം ഇതാദ്യം..ഇന്ത്യയിൽ കാണാൻ ചെയ്യേണ്ടത്

ഓരോ സമയവും ഓരോ കൗതുകങ്ങളാണ് ആകാശം നമുക്കായി കരുതി വയ്ക്കുന്നത്. ഭൂമിയുടെയും സൂര്യ ചന്ദ്രന്മാരുടെയും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സഞ്ചാരവും ദിശയും ഒരുക്കുന്ന ആകാശം ഇനി നമുക്കായി ഒരുക്കിയിരിക്കുന്നത് റിം​ഗ് ഓഫ് ഫയർ സോളാർ എക്ലിപ്സ് എന്ന റിം​ഗ് ഓഫ് ഫയർ സൂര്യ​ഗ്രഹണം ആണ്. പേരിലെ കൗതുകം കാഴ്ചയിലും ദൃശ്യമാക്കിയിരിക്കുന്ന ഈ സൂര്യ ഗ്രഹണം 2023 ലെ ഏറ്റവും പ്രധാനപ്പെട്ട ആകാശ വിസ്മയക്കാഴ്ച കൂടിയാണ്.

അപൂര്‍വ്വമായ ഈ ആകാശക്കാഴ്ച ഒക്ടോബർ 14 ശനിയാഴ്ചയാണ് ദൃശ്യമാകുന്നത്. റിം​ഗ് ഓഫ് ഫയർ എന്ന വാക്കുല പോലെ സൂര്യൻ തിളങ്ങി ജ്വലിച്ച് നില്‍ക്കുന്ന ഒരു വളയം പോലെ കാണപ്പെടുന്ന കാഴ്ചയാണിത്. ഇരുണ്ടു നിൽക്കുന്ന സൂര്യന് ചുറ്റും അഗ്നിയുടെ മോതിരം പോലെ ഈ കാഴ്ച കാണാം. 2012 ൽ ആണ് ലോകം ഇതിനു മുൻപ് റിം​ഗ് ഓഫ് ഫയർ സൂര്യ​ഗ്രഹണത്തിന് സാക്ഷ്യം വഹിച്ചത്.

Ring of Fire Solar Eclipse

സൂര്യഗ്രഹണത്തിൽ സൂര്യനും ചന്ദ്രനും മുഖത്തോടു മുഖം വരികയും ചന്ദ്രൻ സൂര്യനെ ഭൂരിഭാ​ഗവും മറയ്ക്കുകയും ചെയ്യും, ഇങ്ങനെ ചന്ദ്രൻ സൂര്യന്‍റെ മുന്നിൽ എത്തുമ്പോൾ മറയ്ക്കുമ്പോള്‌ സൂര്യന‍െ തിളങ്ങി ജ്വലിച്ചു നിൽക്കുന്ന വളയത്തിന്‌‍റെ രൂപത്തിൽ കാണപ്പെടും. അപൂർവ്വമായ ഈ ദൃശ്യം കാണാനുള്ള കാത്തിരിപ്പിലാണ് ലോകം.

ഈ വർഷിക സൂര്യഗ്രഹണത്തിൽ സൂര്യപ്രകാശത്തെ പൂർണ്ണമായും തടയാൻ ചന്ദ്രന് സാധിക്കില്ല. അതിനാൽ, സൂര്യപ്രകാശത്തിന്റെ ഒരു വളയം നമുക്ക് ദൃശ്യമാകും. ഇതിൽ നിന്നും വ്യത്യസ്തമാണ് പൂർണ്ണ സൂര്യഗ്രഹണം. പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ പൂർണ്ണമായും തടയുന്നു.

Annular solar eclipse 2023

റിം​ഗ് ഓഫ് ഫയർ സൂര്യ​ഗ്രഹണം കാണാൻ

അമേരിക്കയുടെ മിക്ക സംസ്ഥാനങ്ങളിലും ഒപ്പം തെക്കൻ, മധ്യ അമേരിക്ക എന്നിവിടങ്ങളിലും രാജ്യങ്ങളിലും മെക്സിക്കോയിലുമാണ് ഈ ആന്യുലാർ സോളാർ എക്ലിപ്സ് ദൃശ്യമാകുന്നത്. ഒറിഗോൺ, നെവാഡ, യൂട്ടാ, ന്യൂ മെക്‌സിക്കോ, ടെക്‌സസ് എന്നിവിടങ്ങള്‍, കാലിഫോർണിയയുടെ ചില ഭാഗങ്ങൾ, ഐഡഹോ, കൊളറാഡോ, അരിസോണ എന്നിവിടങ്ങളിൽ ഗ്രഹണം ദൃശ്യമാകും.

ഒറിഗോൺ തീരത്തു നിന്നാണ് റിം​ഗ് ഓഫ് ഫയർ സൂര്യ​ഗ്രഹണം ആരംഭിക്കുന്നത്. ഒറിഗോൺ, നെവാഡ, യൂട്ടാ, ന്യൂ മെക്‌സിക്കോ, ടെക്‌സസ് എന്നിവിടങ്ങളിലൂടെ കടന്ന് കാലിഫോർണിയ, ഐഡഹോ, കൊളറാഡോ, അരിസോണ, ഐഡഹോ, കൊളറാഡോ, അരിസോണ വഴി വന്ന് പിന്നീട് മെക്സിക്കോ, മധ്യ അമേരിക്ക, തുടർന്ന് തെക്കേ അമേരിക്ക എന്നിവിടങ്ങളിലൂടെ കടന്ന് അറ്റ്ലാന്റിക് സമുദ്രത്തിൽ സൂര്യാസ്തമയത്തോടെ ഗ്രഹണം അവസാനിക്കും. നാലോ അഞ്ചോ മിറ്റ് മാത്രമേ ഈ ഗ്രഹണത്തിന് ദൈർഘ്യമുള്ളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിൽ റിം​ഗ് ഓഫ് ഫയർ സൂര്യ​ഗ്രഹണം കാണാൻ

റിം​ഗ് ഓഫ് ഫയർ സൂര്യ​ഗ്രഹണം ഇന്ത്യയിൽ ഒരു ഭാഗത്തും ദൃശ്യമാകില്ല. എന്നാൽ നാസ ഔദ്യോഗിക യൂ ച്യൂബ് ചാനലിലൂടെ നടത്തുന്ന ലൈവ് സ്ട്രീമിങ് വഴി ലോകത്തിന്‍റെ ഏതുഭാഗത്തിരുന്നും റിം​ഗ് ഓഫ് ഫയർ സൂര്യ​ഗ്രഹണം കാണാം. ഒക്ടോബർ 14 ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ ലൈവ് പ്രക്ഷേപണം ആരംഭിക്കും. ഈ സമയം നാസയുടെ വെബ്സൈറ്റിൽ ഇത് കാണാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+