Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്ന് ഒരു ഗോവന്‍ പ്രയാണം

ബാംഗ്ലൂരില്‍ നിന്ന് ഒരു ഗോവന്‍ പ്രയാണം

By Maneesh

ബാംഗ്ലൂരിനേക്കുറിച്ചല്ല പറയാന്‍ പോകുന്നത്, ഗോവയേക്കുറിച്ചുമല്ല. പറയാന്‍ പോകുന്നത് ബാംഗ്ലൂരില്‍ നിന്ന് ഗോവയിലേക്കുള്ള യാത്രയേക്കുറിച്ചാണ്. ഗോവയേക്കുറിച്ച് കേട്ടിട്ടുള്ളവര്‍ അവിടെയ്ക്ക് ഒന്ന് പോകാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടാവും. ബാംഗ്ലൂരിലെ തിരക്കിനിടയില്‍ തെറിച്ച് കിടക്കുന്ന രണ്ട് മൂന്ന് ദിവസത്തെ അവധി ദിനം ഗോവയില്‍ പോയി ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ ഇത് ഉപകാരപ്പെടും.

ബാംഗ്ലൂരില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന വഴിയില്‍ നിങ്ങള്‍ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത ചില കാഴ്ചകളുണ്ട്. യാത്ര തുടങ്ങും മുന്‍പ് അവ ഏതൊക്കെയാണെന്ന് നിങ്ങള്‍ മനസിലാക്കണം. ബാംഗ്ലൂരില്‍ നിന്ന് 12 മണിക്കൂര്‍ ഉണ്ട് ഗോവയിലേക്ക് അതായത് 740 കിലോമീറ്റര്‍ യാത്ര ചെയ്യണം. ഈ യാത്രയ്ക്കിടെ തുംകൂര്‍, ചിത്രദുര്‍ഗ, ഹുബ്ലി, സിര്‍സി എന്നീ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ കവര്‍ ചെയ്യാം.

അപ്പോള്‍ ഗോവന്‍ പ്രയാണത്തിന് തുടക്കമിടാം. ഗോ ഗോവ ഗോ...

പതിവുപോലെ ബാംഗ്ലൂരിൽ നിന്ന് (Bangalore to Goa)

പതിവുപോലെ ബാംഗ്ലൂരിൽ നിന്ന് (Bangalore to Goa)

ബാംഗ്ലൂരിൽ നിന്നുള്ള യാത്ര ബാംഗ്ലൂരിൽ നിന്നല്ലാതെ വേറെ എവിടെ നിന്നും ആരംഭിക്കാൻ പറ്റില്ലല്ലോ? ആദ്യം ഔട്ടർ റിംഗ് റോഡിൽ പോകുക. പിന്നെ തുംകൂർ റോഡിലേക്ക് കയറുക. തുംകൂർ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങുക.

Photo Courtesy: Rsrikanth05

തുംകൂർ എത്തി (Tumkur)

തുംകൂർ എത്തി (Tumkur)

ബാംഗ്ലൂരിൽ നിന്ന് ഏകദേശം 75 കിലോമീറ്റർ നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ എത്തിപ്പെട്ട സ്ഥലം തുംകൂർ ആണ്. തുംകൂരിൽ നിരവധി ട്രെക്കിംഗ് ട്രെയിലുകൾ ഉണ്ട്. ഇപ്പോൾ യാത്ര ഗോവയിലേക്കല്ലേ? അടുത്ത പ്രവിശ്യം ഇവിടെ വന്ന് ട്രെക്കിംഗ് നടത്താം എന്ന് മനസിൽ വല്ല പദ്ധതിയും ഉണ്ടെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.

Photo Courtesy: Dineshkannambadi

'വി' ചിത്രദുർഗ (Chitradurga)

'വി' ചിത്രദുർഗ (Chitradurga)

എ എച്ച് 47ലൂടെയുള്ള നമ്മുടെ യാത്ര മുന്നോട്ടേയ്ക്ക് നീളുന്നത് ചിത്രദുർഗിലേക്കാണ്. തുംകൂറിൽ നിന്ന് 130 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. വേദാവതി നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു സ്ഥലമാണ് ചിത്രദുർഗ. ബാംഗ്ലൂരിൽ നിന്ന് ഗോവയിലേക്ക് പോകുന്നവർ സന്ദർശിക്കാറുള്ള പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ഇത്. ചിത്രദുർഗ കോട്ടയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം.

Photo Courtesy: Bhat.veeresh

ഹൂബ്ലി എന്ന് കേട്ടിട്ടില്ലാ!!! (hubli)

ഹൂബ്ലി എന്ന് കേട്ടിട്ടില്ലാ!!! (hubli)

ഗോവയിലേക്ക് പോകുന്ന വഴിയിൽ നമ്മൾ എത്തിച്ചേരുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഹൂബ്ലി. ഹൂബ്ലീയേക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക. ചിത്രദുർഗയിൽ നിന്ന് 210 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.

Photo Courtesy: GuruAngadi

കണ്ടോ കണ്ടോ സിർസിയിലെ വെള്ളച്ചാട്ടം (Sirsi)

കണ്ടോ കണ്ടോ സിർസിയിലെ വെള്ളച്ചാട്ടം (Sirsi)

ഹുബ്ലിയിൽ നിന്ന് നമ്മൾ യാത്ര തുടർന്നാൽ അടുത്തതായി എത്തിച്ചേരുന്ന സ്ഥലമാണ് സിർസി. ഹുബ്ലിയിൽ നിന്ന് 110 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. യാത്രയ്ക്കിടെ അല്പ സമയം സിർസിയിൽ ചിലവിട്ടാൽ അത് നിങ്ങൾക്ക് ഒരിക്കലും നഷ്ടമാകില്ല. ഊഞ്ചല്ലി വെള്ളച്ചാട്ടമാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. സഹസ്രലിംഗ, മഹാഗണപതി ക്ഷേത്രം, മരികമ്പ ക്ഷേത്രം എന്നിവയും സിർസിയിലെ പ്രധാന ആകർഷണങ്ങൾ.

Photo Courtesy: Balaji Jegan

ഭംഗി കണ്ടോ, കിടിലൻ അല്ലേ? (yellapur)

ഭംഗി കണ്ടോ, കിടിലൻ അല്ലേ? (yellapur)

പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് ഇത്. സിർസിയിൽ നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം. യെല്ലാപൂർ എന്നാണ് ഈ സ്ഥലത്തിന്റെ പേര്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ നിത്യഹരിത വനങ്ങളുടെ മനോഹാരിതയും സത്തോഡി വെള്ളച്ചാട്ടം പോലുള്ള വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യവുമാണ് ഈ സ്ഥലത്തെ വേറിട്ടതാക്കുന്നത്.

Photo Courtesy: Hema Priyadharshini

കണ്ടോ കടൽ, ഗോവ എത്തിയില്ല (Karwar)

കണ്ടോ കടൽ, ഗോവ എത്തിയില്ല (Karwar)

യെല്ലാപ്പൂരിൽ നിന്ന് 95 കിലോമീറ്റർ യാത്ര ചെയ്താൽ കർണാടകയിലെ തീരപ്രദേശത്താണ് നമ്മൾ എത്തിച്ചേരുന്നത്. കാർവാർ എന്ന പ്രശസ്തമായ ബീച്ച് ഇവിടെയാണ്. കടൽ കാണുമ്പോൾ ഗോവ എത്തിയെന്ന് വിചാരിക്കരുത്. ഗോവയിലേക്ക് ഇനിയും 72 കിലോമീറ്റർ യാത്രയുണ്ട്.

Photo Courtesy: Agnel3
ഗോവ (Goa)

ഗോവ (Goa)

നമ്മൾ ഇപ്പോൾ മർഗോവയിൽ എത്തിയിരിക്കുകയാണ്. അപ്പോൾ ഗോവ എത്തിയില്ലേ എന്ന് ചോദിക്കണ്ട. ഇത് ഗോവയുടെ ഭാഗമാണ്. നമ്മൾ പണ്ട് പറഞ്ഞിട്ടുള്ള എൻ എച്ച് 17 ഇല്ലേ അതിലൂടെയാണ് കാർവാറിൽ നിന്ന് ഇവിടേയ്ക്കുള്ള യാത്ര. ഗോവയെ ക്കുറിച്ച് വായിക്കാം.

Photo Courtesy: Abhijit Nandi

ഇനി മാപ്പ് തന്നേക്കാം, പൊയ്ക്കോളു (Route map - Bangalore to Goa)

ഇനി മാപ്പ് തന്നേക്കാം, പൊയ്ക്കോളു (Route map - Bangalore to Goa)

ബാംഗ്ലൂരിൽ നിന്ന് ഗോവയിലേക്കുള്ള യാത്രയുടെ മാപ്പ് ഇതാ. ഗോവയേക്കുറിച്ച് വായിക്കാൻ ക്ലിക്ക് ചെയ്തോളു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+