വാലന്‍റൈൻസ് ഡേ വീക്ക്
1. റോസ് ഡേ- ഫെബ്രുവരി 07
2. പ്രൊപോസ് ഡേ- ഫെബ്രുവരി 08
3. ചോക്ലേറ്റ് ഡേ- ഫെബ്രുവരി 09
4.ടെഡി ഡേ-ഫെബ്രുവരി 10
5. പ്രോമീസ് ഡെ- ഫെബ്രുവരി 11
6. ഹഗ് ഡേ- ഫെബ്രുവരി 12
7.കിസ് ഡേ- ഫെബ്രുവരി 13
8. വാലന്‍റൈൻസ് ഡേ- ഫെബ്രുവരി 14
റോസ് ഡേ
വാലന്‍റൈൻസ് ഡേ വീക്കിലെ ഏറ്റവും ആദ്യം വരുന്ന ദിവസമാണ് റോഡ് ഡേ. പേരു പോലെ തന്നെ പ്രണയിക്കുന്നവർ ഒരു ചുവന്ന റോസാപൂവ് പരസ്പരം സമ്മാനിക്കുന്നതാണ് ഇത്. പ്രണയം പറയുന്നവർക്കും ഇത് പ്രധാനപ്പെട്ട ദിവസമാണ്. ഇവിടെ വിജയിച്ചാൽ മാത്രമേ അടുത്ത ദിവസം പ്രണയം വെളിപ്പെടുത്തുവാൻ സാധിക്കൂ.
റോസ് ഡേ ആഘോഷിക്കാം
പ്രിയപ്പെട്ടവർക്ക് ഒരു ചുവന്ന റോസാപ്പൂ സമ്മാനിക്കുന്നതോടെ റോസ് ഡേ ആഘോഷങ്ങൾ കഴിയും. എന്നാൽ അത് എവിടെവെച്ച് അല്ലെങ്കിൽ എങ്ങനെ കൊടുക്കണം എന്നതാണ് സംശയം. നമ്മുടെ നാട്ടിൽ ഇത്രയേറെ ബീച്ചുകളും ടൂറിസ്റ്റ് സ്പോട്ടുകളും ഹിൽ സ്റ്റേഷനുകളും ഉള്ളപ്പോൾ എന്തിനാണ് പുറത്തൊരു സ്ഥലം തേടുന്നത്.
കോവളം ബീച്ച്
കോവളം ബീച്ചിനോളം കാല്പനികമായ മറ്റൊരു ഇടം തിരുവനന്തപുരത്ത് ഇല്ലായെന്നു തന്നെ പറയാം. അറബിക്കടലിനോട് ചേർന്നു കിടക്കുന്ന കോവളം ബീച്ച് വിദേശികളുടെയും പ്രിയപ്പെട്ട ഇടമാണ്. തെക്കിന്‍റെ പറുദീസയെന്നും സഞ്ചാരികളുടെ സ്വപ്ന ഭൂമി എന്നുമൊക്കെ കോവളം അറിയപ്പെടുന്നു. തെങ്ങിന്‍ കൂട്ടങ്ങളും ആഴിപ്പരപ്പും ചെറിയ ഹട്ടുകളും ഒക്കെയായി മനോഹരമായി പ്രണയിക്കുവാൻ കഴിയുന്ന ഇടമാണിത്.
മണ്‍റോ തുരുത്ത്
ഉദിച്ചുയർന്നു വരുന്ന സൂര്യനെ സാക്ഷിയാക്കി പ്രണയം പറയുവാൻ കൊല്ലത്തെ മൺറോ തുരുത്തിനോളം പറ്റിയ ഒരിടമില്ല. പ്രകൃതിയെ കൂടെ നിർത്തി, മുന്നോട്ടൊഴുകുന്ന കല്ലടയാറും അഷ്ടമുടിക്കായലും സാക്ഷിയാക്കി പറ.ുന്ന പ്രണയത്തോളം മനോഹരമായ മറ്റെന്തുണ്ട് ഇവിടെ? കേരളത്തിലെ മറ്റെല്ലാ ഇടങ്ങളിൽ നിന്നും വ്യത്യസ്തമായി തുരുത്തിനുള്ളിലെ ജീവിതമാണ് ഇവിടെ അറിയുവാനുള്ളത്. കണ്ടൽക്കാടുകളും തുരുത്തിലൂടെയും കനാലുകളിലൂടെയുമുള്ള യാത്രകളും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കും.
PC:Sanu N
മുഴപ്പിലങ്ങാട് ബീച്ച്
വാഹനങ്ങളെ ജീവനോളം തന്നെ സ്നേഹിക്കുന്ന ഒരാളോടാണ് പ്രണയം പറയേണ്ടതെങ്കിൽ ഒരു സംശയവും വേണ്ട, നേരെ കണ്ണൂരിലെ മുഴപ്പിലങ്ങാടിന് പോകാം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചുകളിലൊന്നായ മുഴപ്പിലങ്ങാട് അഞ്ച് കിലോമീറ്ററോളം ദൂരത്തിലാണ് നീണ്ടു കിടക്കുന്നത്. രാവിലെയും വൈകുന്നേരവുമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.