Search
  • Follow NativePlanet
Share
» »ശബരിമല തീർത്ഥാടനം: മകരവിളക്ക് മഹോത്സവത്തിന് ശനിയാഴ്ച നടതുറക്കും.. പൂജാ ക്രമം ഇങ്ങനെ

ശബരിമല തീർത്ഥാടനം: മകരവിളക്ക് മഹോത്സവത്തിന് ശനിയാഴ്ച നടതുറക്കും.. പൂജാ ക്രമം ഇങ്ങനെ

ശബരിമല ക്ഷേത്രത്തിൽ തിരക്കേറിയ തീർത്ഥാടന കാലമാണ്. പതിവിൽ നിന്നു വ്യത്യസ്തമായി വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. മണ്ഡലപൂജയ്ക്കു മുമ്പായി ഇന്നലെ തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയപ്പോഴും തുടർന്നു തങ്കയങ്കി ചാർത്തിയുള്ള ദീപാരാധനയ്ക്കും അഭൂതപൂർവ്വമായ തിരക്കായിരുന്നു.

ഇന്ന് രാവിലെ 10.30നും 11.30നും ഇടയിൽ തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടന്നു. തിരക്കൊഴിയാതെ ഭക്തജന പ്രവാഹമാണ് അയ്യപ്പനെ കാണുവാൻ. ഇന്ന് രാത്രി മണ്ഡല കാല പൂജകൾക്ക് ശേഷം ശബരിമല ക്ഷേത്രത്തിന്‍റെ നട അടയ്ക്കും. ബുധനാഴ്ച രാത്രി 11 മണിക്കാണ് നട അടയ്ക്കുക. തിരക്കു നിയന്ത്രിക്കാനായി കർശനമായ ക്രമീകരണങ്ങളാണ് നടത്തുന്നത്.

Sabarimala Makaravilakk 2024 On January 15

ശബരിമല മണ്ഡല പൂജ

ഇന്ന് ബുധനാഴ്ച രാത്രി 11 മണിക്ക് മണ്ഡലപൂജയ്ക്ക് ശേഷം ശബരിമല ക്ഷേത്രം അടയ്ക്കും. തുടർന്ന് മകരവിളക്കിന്‍റെ ഭാഗമായുള്ള പ്രസാദ ശുദ്ധക്രിയകള്‍ ജനുവരി 13 ശനിയാഴ്ച വൈകിട്ട് നടക്കും. ബിംബ ശുദ്ധിക്രിയകള്‍ പിറ്റേന്ന് ജനുവരി 14 ഞായറാഴ്ച രാവിലെ നടക്കും. 15, 16, 17, 18, 19 തീയതികളില്‍ എഴുന്നള്ളിപ്പും നടക്കും.

മകരവിളക്ക് ദിവസമായ ജനുവരി 15 തിങ്കളാഴ്ച പുലര്‍ച്ചെ 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവ് പൂജകൾക്ക് ശേഷം വൈകീട്ട് അഞ്ച് മണിക്കാകും അന്ന് നടതുറക്കുക. തുടർന്ന് തീരുവാഭരണം സ്വീകരിക്കൽ , തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും.

ജനുവരി 19 വെള്ളിയാഴ്ച ശരംകുത്തി എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെയാണ് ഭക്തർക്ക് ദർശന സൗകര്യം ഉണ്ടാവുക. ജനുവരി 21 ന് രാവിലെ പന്തള രാജാവിന് മാത്രമാണ് ദർശനം, തുടർന്ന് ശബരിമല നടയടക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+