ശബരിമല ഒരുങ്ങിക്കഴിഞ്ഞു. ഒരു ജന്മത്തിന്‍റെ സാഫല്യം മുഴുവൻ നേടാനായി വിശ്വാസികൾ കാത്തിരിക്കുന്ന മകരവിളക്ക് ജനുവരി 14 ചൊവ്വാഴ്ചയാണ്. ശാസ്താവിനെ തൊഴുത് മകരവിളക്ക് കണ്ട് മലയിറങ്ങുവാനായി ലക്ഷക്കണക്കിന് വിശ്വാസികളാണ് കാത്തിരിക്കുന്നത്. മകരവിളക്കിന് മുന്നോടിയായി കർശായ ക്രമീകരണങ്ങളഴും സുരക്ഷാ നടപടികളും സന്നിധാനത്തും പരിസരത്തും ഒരുക്കിയിട്ടുണ്ട്.
സൂര്യൻ ധനുരാശിയിൽ നിന്നും മകരരാശിയിലേക്ക് കടക്കുന്ന ദിവസമാണ് മകരവിളക്കുള്ളത്. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യമുള്ള ഒരു ദിവസമാണിത്. തെക്കോട്ടുള്ള യാത്ര നിർത്തി സൂര്യൻ വടക്കോട്ടുള്ള യാത്ര തുടങ്ങുന്നത് മകരരാശിയിലാണ്. രാത്രിക് പകലിനേക്കാൾ ദൈർഘ്യം കുറവുള്ള ദിവസങ്ങളാണ് മകരവിളക്കിന് ശേഷം വരുന്നത്.

ചൊവ്വാഴ്ച തീർഥാടകരുടെ മലകയറ്റത്തിനും പതിനെട്ടാംപടി കയറിയുള്ള ദർശനത്തിനും ചൊവ്വാഴ്ച നിയന്ത്രണങ്ങള് ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റമറ്റ രീതിയിൽ മകരവിളക്ക് തീർത്ഥാടന കാലം പൂർത്തിയാക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും അധികൃതരുടെ ഭാഗത്തു നിന്നും ഒരുക്കിയിട്ടുണ്ട്.
മകരവിളക്ക് 2025- നിയന്ത്രണങ്ങൾ
മകരവിളക്ക് ദിസമായ ജനുവരി 14 ചൊവ്വാഴ്ച രാവിലെ 7.00 ണണി മുതൽ നിലയ്ക്കലില്‍ ഗതാഗതനിയന്ത്രണം ആരംഭിക്കും. രാവിലെ 10.00 മണി മുതല്‍ പമ്പയിലേക്ക് വാഹനം വിടില്ല. ഉച്ചയ്ക്ക് 12.00 മണിക്ക് ശേഷം സന്നിധാനത്തേക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല.
മകരവിളക്ക് ദിവസത്തെ പതിനെട്ടാം പടികയറ്റം
ചൊവ്വാഴ്ച ഉച്ചപ്പൂജ കഴിഞ്ഞ് ഒരുമണിക്കു നട അടച്ചാൽ വൈകിട്ട് തിരുവാഭരണം സന്നിധാനത്ത് എത്തി ദീപാരാധനയും മകരജ്യോതി ദർശനവും കഴിഞ്ഞേ തീര്‌ത്ഥാടകരെ പതിനെട്ടാംപടി കയറുവാൻ അനുവദിക്കൂ. മകരജ്യോതി ദർശനത്തിനു ശേഷം പതിനെട്ടാം പടി കയറാൻ അനുവദിക്കുന്നതിനു പുറമേ വടക്കേ നടയിലൂടെ സോപാനത്ത് എത്തി തിരുവാഭരണം ചാർത്തി നിൽക്കുന്ന അയ്യപ്പനെ തൊഴാനുള്ള അവസരം കിട്ടും. തിരുവാഭരണം ശരംകുത്തിയിൽ എത്തിയശേഷം മാത്രമേ (വൈകിട്ട് 5.30നു ശേഷം) ഭക്തരെ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ എന്ന കാര്യം മറക്കരുത്.
എന്നാൽ ഉച്ചയ്ക്ക് ശേഷം സോപാനത്തേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ, തിരുമുറ്റത്ത് പ്രവേശിക്കുവാൻ കഴിയുന്ന ആളുകൾക്കും നിയന്ത്രണണങ്ങളുണ്ട്. തിരുവാഭരണ ഘോഷയാത്ര, തിരുവാഭരണം ചാർത്തി ദീപാരാധന എന്നിവ നടക്കുന്നതിനാൽ ദേവസ്വം വിജിലൻസ് എസ്പി ഒപ്പിട്ട സ്പെഷ്യൽ പാസ് കൈവശം ഉള്ളവർക്കു മാത്രമേ തിരുമുറ്റത്ത് പ്രവേശനം അനുവദിക്കൂ.
പുല്ലുമേട്ടിൽ നിന്ന്
ചൊവ്വാഴ്ച വൈകുന്നേരം മുതൽ പുല്ലുമേട്ടിൽനിന്നു സന്നിധാനത്തേക്കു തീർഥാടകരെ കടത്തിവിടില്ല.തീർഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്കു മടങ്ങണം. പിറ്റേ ദിവസം രാവിലെ മാത്രമേ ദർശനത്തിന് പോകുവാൻ അനുമതിയുണ്ടായിരിക്കുകയുള്ളൂ. കരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയും.
മകരവിളക്ക് 2025- ശബരിമലയിലെ പ്രധാന ചടങ്ങുകള്
ചൊവ്വാഴ്ച രാവിലെ 8.55 ന് സംക്രമപൂജയോടെ മകരവിളക്ക് ദിവസത്തെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും.
വൈകിട്ട് 5.00 മണിക്ക് തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ എത്തും. തുടർന്ന് ഘോഷയാത്രാ സ്വീകരണവും സന്നിധാനത്തേയ്ക്ക് ആനയിക്കലും.
വൈകിട്ട് 6.15 ന് കൊടിമരച്ചുവട്ടിൽ ഘോഷയാത്രയ്ക്ക് സ്വീകരണം.
ഇതിനു ശേഷം തിരുവാഭരണങ്ങള്‍ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങുകയും അയ്യപ്പന് ചാർത്തി മഹാദീപാരാധന നടത്തുകയും ചെയ്യും. ഇതിനു ശേഷം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. തുടർന്ന് ആകാശത്ത് മകരനക്ഷത്രത്തിന്‍റെ സാന്നിധ്യവും ദൃശ്യമാകും. 15, 16, 17, 18 തിയതികളിൽ നെയ്യഭിഷേക ചടങ്ങുകൾക്ക് ശേഷം തിരുവാഭരണം അണിഞ്ഞ ഭഗവാനെ തൊഴാനുള്ള അവസരം ഉണ്ടായിരിക്കും, 19 വരെ മാത്രമേ തീർഥാടകർക്ക് ശബരിമലയിൽ ദർശനം ഉണ്ടാകൂ. 20 ന് നട അടയ്‌ക്കുന്നതോടെ മകരവിളക്ക് തീർഥാടനത്തിന് സമാപനമാകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












