Search
  • Follow NativePlanet
Share
» »മകരവിളക്കിനായി ഒരുങ്ങി ശബരിമല സന്നിധാനം, മകരജ്യോതി കാണാൻ നാല്പത് ഇടങ്ങൾ, മലയിറങ്ങുന്നതിനും ക്രമീകരണം

മകരവിളക്കിനായി ഒരുങ്ങി ശബരിമല സന്നിധാനം, മകരജ്യോതി കാണാൻ നാല്പത് ഇടങ്ങൾ, മലയിറങ്ങുന്നതിനും ക്രമീകരണം

ശബരിമല തീർത്ഥാടകരും വിശ്വാസികളും ഏറ്റവും ഭക്തിയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന മകരവിളക്ക് ദിവസമാണിന്ന്. തിരുവാഭരണങ്ങളണിഞ്ഞ് ദർശനം തരുന്ന ശാസ്താവും മകരജ്യോതി ദർശനം തരുന്ന പുണ്യവും നേടാനായി പതിനായിരക്കണക്കിന് ഭക്തരാണ് ശബരിമലയിൽ എത്തിയിരിക്കുന്നത്. സുഗമമായ ദർശനത്തിനായി കൃത്യമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് ചൊവ്വാഴ്ച തീർഥാടകരുടെ മലകയറ്റത്തിനും പതിനെട്ടാംപടി കയറിയുള്ള ദർശനത്തിനും രാവിലെ മുതൽ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ പത്തുമണിയോടെ പമ്പയിൽ നിന്ന് സന്നിധാനത്തേയേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. ഉച്ചപൂജയ്ക്ക് ശേഷം നട അടച്ചാൽ പിന്നെ വൈകിട്ട് ദീപാരാധനയും മകരജ്യോതി ദർശനവും കഴിഞ്ഞ ശേഷം മാത്രമേ പതിനെട്ടാംപടി കയറാൻ അനുവദിക്കുകയുള്ളൂ.

Sabarimala Makaravilakku List Of 40 Places To Watch Makara Jyothi

ഇന്ന്, ഉച്ചകഴിഞ്ഞ് തിരുമുറ്റത്തേയ്ക്ക് ദേവസ്വം വിജിലൻസ് എസ്പി ഒപ്പിട്ട സ്പെഷൽ പാസ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. മകരജ്യോതി ദർശനത്തിനു ശേഷം പതിനെട്ടാം പടി കയറാനും കൂടാതെ, വടക്കേ നടയിലൂടെ സോപാനത്ത് എത്തി തിരുവാഭരണം ചാർത്തിയ അയ്യപ്പെന തൊഴാനും സാധിക്കും.

മകരജ്യോതി കണ്ട ശേഷം സന്നിധാനത്തേയ്ക്കുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് പുല്ലുമേട്ടിൽനിന്നു സന്നിധാനത്തേക്കു തീർഥാടകരെ കടത്തിവിടില്ല. കൂടാതെ, വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്. പുല്ലുമേട്ടിൽ മകരജ്യോതി ദർശിച്ചവർ അന്ന് തിരികെ സത്രത്തിലേക്ക് മടങ്ങണം. സന്നിധാനത്തേയ്ക്ക് പിറ്റേന്ന് രാവിലെ മാത്രമേ പോകാൻ സാധിക്കൂ. മകരവിളക്ക് ദിവസം വൈകിട്ട് സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയും.

മകരവിളക്ക് കാണാൻ

മകരവിളക്കിന്‍റെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലേക്ക് സന്നിധാനവും പരിസരവും എത്തിക്കഴിഞ്ഞു. ശബരിമലയിൽ ഏകദേശം മാല്പതോളം കേന്ദ്രങ്ങളിൽ മകരവിളക്ക് ദർശനം സാധ്യമാകും. ഇവിടെയെല്ലാം നേരത്തെ തന്നെ വിശ്വാസികൾ എത്തിയിട്ടുണ്ട്. സന്നിധാനത്താണ് ഏറ്റവും മികച്ച രീതിയിൽ മകരവിളക്ക് കാണുവാൻ സാധിക്കുന്നത്. പാണ്ടിത്താവളം, പമ്പയിലെ ഹിൽ ടോപ്പ്, പഞ്ഞിപ്പാറ, നെല്ലിമല, അയ്യൻമല, ഇലവുങ്കൽ, അട്ടത്തോട്, അട്ടത്തോട് പടിഞ്ഞാറേ കോളനി എന്നിവിടങ്ങളിൽ നിന്നും മകരവിളക്ക് ദർശിക്കാൻ കഴിയും.

സന്നിധാനത്ത് മകരജ്യോതി കാണാവുന്ന സ്ഥലങ്ങള്‍: പാണ്ടിത്താവളം, ഇൻസിനറേറിന്റെ പരിസരം, മാളികപ്പുറം, അന്നദാന മണ്ഡപത്തിന്റെ മുൻവശം, കൊപ്രാക്കളം, ആഴിയുടെ പരിസരം, കെഎസ്ഇബി കെട്ടിട സമുച്ചയത്തിന് സമീപം, ഫോറസ്റ്റ് ഐബിയുടെ പരിസരം, ഫോറസ്റ്റ് ഓഫീസ് കോംപ്ലക്‌സിന്റെ പരിസരങ്ങൾ, വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസ് പരിസരം, മാംഗുണ്ട അയ്യപ്പ നിലയത്തിന് സമീപം കെട്ടിടങ്ങൾ പൊളിച്ചു നീക്കിയ സ്ഥലം എന്നിവിടങ്ങളിൽ മകരവിളക്ക് ദർശനം സാധിക്കും,

കൂടാതെ, ജലസംഭരണിക്ക് സമീപം, മരാമത്ത് കെട്ടിടത്തിനും അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലും മധ്യേയുള്ള വരാന്ത, ദേവസ്വം ഗസ്റ്റ് ഹൗസിന് മുൻവശം, സ്വാമി അയ്യപ്പൻ റോഡിൽ മരക്കൂട്ടത്തിനും ചരൽമേടിനും മധ്യേ, ശബരി പീഠത്തിന് സമീപം എന്നിവിടങ്ങളിലും ജ്യോതി കാണാൻ സാധിക്കും.
പമ്പ ഹിൽടോപ്പിൽ പാർക്കിങ് ഗ്രൗണ്ടിൽ എട്ടായിരം പേർക്ക് ഇരുന്നു ജ്യോതി കാണാൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
അട്ടത്തോട്: കിഴക്കേ കോളനിയിലും പടിഞ്ഞാറേ കോളനിയിലും ജ്യോതി കാണാം. കിഴക്കേ കോളനിയിൽ 2500 പേർക്കും പടിഞ്ഞാറേ കോളനിയിൽ 300 പേർക്കും ആണ് കാണാനുള്ള സൗകര്യം.

ചാലക്കയം, പാഞ്ചാലിമേട്, പരുന്തുംപാറ, അട്ടത്തോട്, ഇലവുങ്കൽ, പമ്പാവാലിയിലെ നെല്ലിമല, അയ്യൻമല, ആങ്ങാമുഴി, പഞ്ഞിപ്പാറ എന്നിവിടങ്ങളിലും മകരവിളക്ക്‌ ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. മകരവിളക്ക്‌ ദർശിക്കുന്നതിനായി കെട്ടിടങ്ങൾക്കും മരങ്ങൾക്കും മുകളിൽ കയറുന്നതിന് കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആങ്ങമൂഴിയിൽ പഞ്ഞിപ്പാറയിൽ 1000 തീർഥാടകർക്ക് ഇരുന്നു ജ്യോതി കാണാൻ കഴിയും. നെല്ലിമലയില് 800 പേർക്കാണ് സൗകര്യം.
ഇടുക്കി ജില്ലയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദർശനം സാധ്യമാണ്.

മകര ജ്യോതി ദർശനത്തിനു ശേഷം തിരികെ ഇറങ്ങാൻ

മകര ജ്യോതി ദർശനത്തിനു ശേഷം തിരികെ ഇറങ്ങിവരേണ്ട റൂട്ടും ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളം മേഖലയിൽ തിരികെ ഇറങ്ങാൻ 2 റൂട്ടുകൾ ആണുള്ളത്. പാണ്ടിത്താവളത്തുനിന്നു ഹോട്ടൽ ജംക്‌ഷൻ, അന്നദാനമണ്ഡപത്തിന്റെ പിൻവശം, പൊലീസ് ബാരക്ക്, ബെയ്‌ലി പാത്ത്‌വേ, ജീപ്പ് റോഡ് വഴി തിരികെ ഇറങ്ങാം. പാണ്ടിത്താവളം ജംക്‌ഷനിൽനിന്ന് ദർശൻ കോംപ്ലക്‌സ്, പുൽമേട് എൻട്രി റൂട്ടിന്റെ മധ്യഭാഗം, കൊപ്രാക്കളം, ട്രാക്റ്റർ റോഡ്, കെഎസ്ഇബി ജംക്‌ഷൻ, ജീപ്പ് റോഡ് വഴി തിരികെ ഇറങ്ങാം. തിരുവാഭരണ ദർശനത്തിന് എത്താൻ അന്നദാനമണ്ഡപത്തിന്റെ മുൻവശം, മാളികപ്പുറം ഫ്‌ളൈ ഓവറിന് സമീപമുള്ള സിവിൽ ദർശൻ എൻട്രി എന്നീ വഴികൾ ഉപയോഗിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: sabarimala pilgrimage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+