വൃശ്ചിക മാസത്തിലേക്ക് ഇനി അധിക നാളുകളില്ല. ശരണമന്ത്രങ്ങളും വ്രതശുദ്ധിയുമായി തുടങ്ങുന്ന മണ്ഡല കാലം ശബരിമല തീർത്ഥാടകരുടെ സുവർണ്ണ സമയമാണ്. കാനനവാസനായ അയ്യനെ കാണാൻ കെട്ടുനിറച്ച് ശരണം വിളിയോടെ കാടും മലയും താണ്ടിയെത്തുന്ന തീർത്ഥാടന കാലത്തേയ്ക്കുള്ള ഒരുക്കമാണ് ഇനിയുള്ള ദിവസങ്ങൾ. വൃശ്ചികം ഒന്നായ നവംബർ 17 വെള്ളിയാഴ്ച മുതൽ മണ്ഡലകാലത്തിന് തുടക്കമാകും.
മണ്ഡലകാലത്തെ തീർത്ഥാടനം സുഗമമാക്കുന്നതിനായി മുന്നൊരുക്കങ്ങൾ നടക്കുകയാണ്. കെഎസ്ആർടിസിയും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലഘട്ടത്തിൽ 14 സ്‌പെഷ്യൽ സർവീസ് സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം വിവിധ തരത്തിലുള്ള 800 ബസുകൾ മണ്ഡലകാല -മകരവിളക്ക് തീർത്ഥാടന കാലത്ത് ഉപയോഗിക്കുവാനും തീരുമാനമായിട്ടുണ്ട്.

ശബരിമല മണ്ഡലകാലം
വൃശ്ചികം ഒന്നിന് ഈ വര്‍ഷത്തെ ശബരിമല തീർത്ഥാടനം ആരംഭിക്കും. ഡിസംബർ 27ന് രാത്രി മണ്ഡലപൂജ കഴിഞ്ഞ് നട അടയക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. 2024 ജനുവരി 15 നാണ് ഇനിവരുന്ന മകരവിളക്ക്.
2024 ൽ ശബരിമല നട തുറക്കുന്ന ദിവസങ്ങൾ
കുംഭമാസ പൂജ- ഫെബ്രുവരി 2 മുതൽ 18 വരെ
മീനമാസ പൂജ- മാർച്ച് 12 മുതൽ 18 വരെ
ശബരിമല ഉത്സവം- മാര്‍ച്ച് 15 മുതൽ 25 വരെ
ശബരിമല കൊടിയേറ്റ് -മാര്‍ച്ച് 16
പങ്കുനി ഉത്രം ആറാട്ട്- മാർച്ച് 25
മേടമാസ പൂജ - ഏപ്രിൽ 10 മുതൽ 18 വരെ
മേട വിഷു പൂജ - ഏപ്രിൽ 14 വരെ
ഇടവമാസ പൂജ - മേയ് 14 മുതൽ 19 വരെ
പ്രതിഷ്ഠാദിന പൂജ - മേയ് 15
മിഥുനമാസ പൂജ - ജൂൺ 14 മുതൽ 19 വരെ
കർക്കടകമാസ പൂജ - ജൂലൈ 15 മുതൽ 20 വരെ
ചിങ്ങമാസ പൂജ -ഓഗസ്റ്റ് 16 4 മുതൽ 21 വരെ
ഓണം ഉത്സവം -സെപ്റ്റംബർ 13 ൽ 17 വരെ
തിരുവോണപൂജ- സെപ്റ്റംബർ 15
കന്നിമാസ പൂജ -സെപ്റ്റംബ 16 മുതൽ 21 വരെ
തുലാമാസ പൂജ- ഒക്ടോബർ 16 മുതൽ 21 വരെ
ചിത്തിര ആട്ടത്തിരുനാൾ - ഒക്ടോബർ 30 മുതൽ 31 വരെ
മണ്ഡലകാലം- നവംബർ 15 മുതൽ 26 വരെ
മണ്ഡലപൂജ- ഡിസംബർ 26
മകരവിളക്ക് കാലം- ഡിസംബർ 30 ജനുവരി 20 വരെ
മകരവിളക്ക്- ജനുവരി 14
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











