ശബരിമല യാത്രകളുടെ സമയമാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയ്യപ്പ ഭക്തർ ശബരിമലയിലേക്ക് വന്നെത്തുന്ന നേരം. ശബരിമല തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ സോണുകൾ പ്രത്യേക ട്രെയിൻ സർവീസുകളും പ്രഖ്യാപിക്കാറുണ്ട്. ഇപ്പോഴിതാ, ദക്ഷിണ റെയിൽവേ നാഗർകോവിൽ- പൻവേൽ റൂട്ടിൽ ശബരിമല പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തരാണ് ഓരോ കൊല്ലവും ശബരിമലയിൽ എത്തുന്നത്. ഇതു കണക്കിലെടുത്താണ് ദക്ഷിണ റെയിൽവേ മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നു കൊങ്കൺ പാതയിലൂടെ കോട്ടയം വഴി നാഗർകോവിലിലേക്കും തിരിച്ചും പ്രതിവാര ശബരിമല സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. സർവീസിനെക്കുറിച്ചും അതിന്‍റെ സമയം, തിയതി, സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വായിക്കാം.

നാഗർകോവിൽ- പൻവേൽ ശബരിമല സ്പെഷ്യൽ ട്രെയിൻ 06067/06076
നാഗർകോവിലിൽ നിന്ന് പൻവേലിലേക്കും പൻവേലിൽ നിന്ന് നാഗര്‍കോവിലേക്കും ഈ സ്പെഷ്യൽ ട്രെയിന്‍ (ട്രെയിൻ നമ്പർ 06075/06076) സർവീസ് നടത്തും. ഇരുവശത്തേക്കും 8 വീതം സർവീസുകളാണുണ്ടാവുക. ആകെ 21 കോച്ചുകൾ ട്രെയിനിലുണ്ടാവും.സെക്കൻഡ് എസി കോച്ച്-1, തേഡ് എസി കോച്ച്- 5, സ്ലീപ്പർ: 11, ജനറൽ- 2, ബ്രേക്ക് വാൻ- 2 എന്നിങ്ങനെയാണ് നമ്പറുകൾ.
നാഗർകോവിൽ -പൻവേൽ 06075
നവംബർ 28 മുതൽ ജനുവരി 16 വരെയുള്ള ചൊവ്വാഴ്ചകളിൽ രാവിലെ 11.40ന് നാഗർകോവിൽ -പൻവേൽ 06075 സ്പെഷ്യൽ ട്രെയിൻ നാഗർകോവിലിൽ നിന്നു് സർവീസ് ആരംഭിക്കും. വൈകിട്ട് 5.02ന് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തും. ബുധനാഴ്ച രാത്രി 10.20ന് പൻവേലിൽ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം.
പൻവേൽ-നാഗർകോവിൽ 06076
നവംബർ 29 മുതൽ ജനുവരി 17 വരെ എല്ലാ ബുധനാഴ്ചകളിലും രാത്രി 11.50ന് പൻവേൽ-നാഗർകോവിൽ 06076 സ്പെഷ്യൽ ട്രെയിന്‍ പൻവേലിൽ നിന്നുള്ള യാത്ര ആരംഭിച്ച് വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് നാഗർകോവിലിൽ എത്തിച്ചേരും.
നാഗർകോവിൽ- പൻവേൽ സ്പെഷ്യൽ ട്രെയിൻ സ്റ്റോപ്പുകൾ
മഹാരാഷ്ട്രയിൽ പൻവേൽ, മാൻഗാവ്, ഖേഡ്, ചിപ്ലുൺ, രത്നാഗിരി, കങ്കാവ്‌ലി, സാവന്ത് വാഡി റോഡ്, തിവിം എന്നിവയും ഗോവയിൽ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിലും കർണ്ണാടകയിൽ കാർവാർ, കുംട, മുരുഡേശ്വർ, മൂകാംബിക റോഡ്, കുന്താപ്പുര, ഉഡുപ്പി, സൂറത്ത്കൽ, മംഗളൂരു എന്നിവിടങ്ങളിലും
കേരളത്തിൽ കാസർകോട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, തിരുവനന്തപുരം എന്നിവയും തമിഴ്നാട്ടിൽ കുഴിത്തുറൈ, ഇരണിയൽ, നാഗർകോവിൽ എന്നിവിടങ്ങളിലും ട്രെയിൻ നിർത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











