Search
  • Follow NativePlanet
Share
» »വീടുപൂട്ടി ധൈര്യമായിറങ്ങാം, യാത്രയും സുരക്ഷിതം, ഭവനവും.. ഇത്രയും ചെയ്താൽ മതി!

വീടുപൂട്ടി ധൈര്യമായിറങ്ങാം, യാത്രയും സുരക്ഷിതം, ഭവനവും.. ഇത്രയും ചെയ്താൽ മതി!

ലൈറ്റ് ഓഫ് ചെയ്തോ, വാതിലെല്ലാം അടച്ചോ, അലമാരകൾ പൂട്ടിയില്ലേ, സ്റ്റൗ ഓഫ് അല്ലേ... ബാഗ് സുരക്ഷിതമായിരിക്കുമോ... വീടുപൂട്ടി യാത്രയ്ക്കിറങ്ങും മുമ്പും ഇറങ്ങിക്കഴിഞ്ഞും എന്തിനധികം യാത്രയിലായിരിക്കുമ്പോൾ പോലും നമ്മളിൽ പലരുടെയും മനസ്സിലൂടെ കടന്നുപോകുന്ന ചോദ്യങ്ങളിൽ ചിലതാണിത്. വാതിലുംപൂട്ടി എല്ലാം ഓക്കെ ആണെന്നുറപ്പുവരുത്തി ഇറങ്ങിയാൽ പോലും ചെറിയ ടെൻഷൻ കാണാത്തവരുണ്ടാവില്ല!

എന്നാൽ അതേസമയം ഇതൊന്നുമില്ലാതെ, ആശ്വാസത്തോടെ യാത്ര പോകാൻ ആഗ്രഹിക്കുന്നവരും പോകുന്നവരും നമുക്കിടയിലുണ്ട്. അതിനെന്താണ് വേണ്ടതെന്നല്ലേ.. ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ, ആശ്വാസത്തിൽ ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ യാത്ര പൂർത്തിയാക്കാം. യാത്രയിൽ ഇത്തരത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയും എങ്ങനെ എളുപ്പത്തിൽ പരിഹരിക്കാം എന്നു നോക്കാം.

safe travel tips

ട്രാവൽ ഇൻഷുറൻസ് എടുക്കാം

പലരുടെയും വിചാരം ട്രാവൽ ഇൻഷുറന്സ് എന്നാൽ യാത്രയിലെ ആവശ്യമില്ലാത്ത, ഒരു അധികച്ചെലവ് എന്നാണ്. എന്നാൽ ഒരിക്കലെങ്കിലും ഇതിന്റെ പ്രയോജനം ലഭിച്ചവരോട് ചോദിച്ചാലറിയാം എങ്ങനെയാണ് ട്രാവൽ ഇൻഷുറൻസ് അവരുടെ രക്ഷകനായതെന്ന്. യാത്രയിൽ ഫ്ലൈറ്റ് ക്യാൻസൽ ആകുന്നതു മുതൽ ബാഗ് നഷ്ടപ്പെടുന്നതും അപകടത്തിൽപ്പെടുന്നതും മോഷണം സംഭവിക്കുന്നതും ഒക്കെ ആരും ആഗ്രഹിക്കാത്ത കാര്യങ്ങളാണ്. ഇത് യാത്രയെ മാത്രമല്ല, തുടർന്നുള്ള ജീവിതത്തെ തന്നെ മോശമായി ബാധിക്കും.

എന്നാൽ നിങ്ങൾ കൃത്യമായ ഒരു ട്രാവൽ ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ യാത്രയിലെ ഏതു തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും നിങ്ങൾക്ക് നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ ഇൻഷുറൻസ് നല്കും. എന്നാൽ നിങ്ങളുടെ യാത്രയുടെ സ്വഭാവവം രീതിയും സന്ദർശിക്കുന്ന സ്ഥലവും ഒക്കെ കണക്കിലെടുത്തു വേണം ഇൻഷ്വർ തിരഞ്ഞെടുക്കുവാനെന്നു മാത്രം.

travel insurance malayalam

ഡോർ സ്റ്റോപ്പ് അലാറം

എത്ര സുരക്ഷിതമാണെന്നു പറഞ്ഞാലും അപരിചിതമായ ഹോട്ടലിൽ താമസിക്കുമ്പോൾ ആരെങ്കിലും വരുമോ, അതിക്രമം നടത്തുമോ എന്നിങ്ങനെ നിരവധി സംശയങ്ങൾ നിങ്ങൾക്കുണ്ടാകാം. ഇതിന് എളുപ്പത്തിലുള്ള പരിഹാരം
ഡോർ സ്റ്റോപ്പ് അലാറം ആണ്. ഇത് ഹോട്ടല്‍ മുറിയിലെ വാതിലിനടിയിൽ നിങ്ങൾക്ക് വയ്ക്കാം, അനധികൃതമായോ, അനുവാദമില്ലാതെയോ ആരെങ്കിലും മുറിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ചാൽ ഇതിൽ നിന്നുള്ള വലിയ അലാറം നിങ്ങളെ ഉണർത്തുകയും കരുതിയിരിക്കുവാനോ സഹായം തേടുവാനോ ഉള്ള സമയം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും

പോർട്ടബിൾ സേഫ്

പണം,വിലപ്പെട്ട സാധനങ്ങള്‍, രേഖകൾ, ആഭരണങ്ങൾ ഒക്കെ യാത്രയിലെടുക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ടെൻഷൻ ഇരട്ടിയായിരിക്കും. എന്നാൽ കൈവശം ഒരു പോർട്ടബിൾ സേഫ് ഉണ്ടായിരിക്കുന്നത് നിങ്ങളുടെ ആകുലത ഇല്ലാതാക്കും. മോഷണം ചെറുക്കുന്ന ഇത്തരം ബാഗുകൾക്ക് വലിയ ലഗേജുകൾ തന്നെ സൂക്ഷിക്കാനാകും. ഇതിനൊപ്പമുള്ള കോമ്പിനേഷന്‍ ലോക്ക് നിങ്ങളുടെ ബാഗ് പൂർണ്ണമായും സുരക്ഷിതമാക്കുന്നു.

travel bag

ബാഗ് ലോക്കുകൾ

നിങ്ങളുടെ ബാക്ക് പാക്കുകളോ മറ്റു ബാദുകളോ ഏറ്റവും എളുപ്പത്തിൽ സൂക്ഷിക്കുവാനുള്ള വഴിയാണ് ബാഗ് ലോക്കുകൾ. സിബ്ബുകൾ തമ്മിൽ ലോക്ക് ചെയ്യുവാൻ സാധിക്കുന്നത്രയും ചെറിയ ലോക്കുകൾ വിപണിയില്ഡ ലഭ്യമാണ്. യാത്രയ്ക്കിടയിൽ ആരെങ്കിലും നിങ്ങളറിയാതെ ബാഗ് പരിശോധിക്കുന്നത്, ഹോട്ടലിൽ സൂക്ഷിക്കേണ്ടി വരുമ്പോൾ ഉള്ള ബുദ്ധിമുട്ട് തുടങ്ങിയവ ബാഗ് ലോക്കറുകളുടെ സഹായത്തോടെ ഒഴിവാക്കാം.

മരുന്നുകളും കുറിപ്പുകളും

യാത്രയിൽ ബാഗുകളെക്കാൾ സുരക്ഷിതരായിരിക്കേണ്ടത് നമ്മളോരോരുത്തരും ആണല്ലോ. അതുകൊണ്ടുതന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ പൂർണ്ണ ശ്രദ്ധ കൊടുക്കണം. ഏതെങ്കിലും രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നുണ്ടെങ്കിൽ യാത്രയ്ക്ക് മുൻപ് ഡോക്ടറെ ഒന്നുകൂടി കണ്ട് ആരോഗ്യാവസ്ഥ അറിഞ്ഞിരിക്കാം. കഴിക്കേണ്ട മരുന്നുകൾ കൃത്യമായി ഡോക്ടറുടെ കുറിപ്പിനൊപ്പം എടുക്കുക. അസുഖമുണ്ടായാൽ മേടിക്കാം എന്നു കരുതി മരുന്ന് എടുക്കാതിരിക്കരുത്. നിർഭാഗ്യവശാൽ അത്യാവശ്യസമയത്ത് നിങ്ങൾ കഴിക്കുന്ന മരുന്ന് ലഭിക്കാതെ വരുന്നത് കൂടുതൽ സങ്കീർണ്ണതകളിലേക്ക് നയിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+