വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ്
ഈ അടുത്ത് ഒരു വിദേശമാധ്യമം നടത്തിയ സർവേയിൽ കണ്ടെത്തിയ വിവരങ്ങൾ അനുസരിച്ചാണ് വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സർവേയിലെ കണ്ടെത്തലുകൾ അനുസരിച്ച് വിമാനത്തിൽ ഏറ്റവും അവസാന വരിയിൽ നടുവിലായി വരുന്ന സീറ്റുകളാണത്രെ ഏറ്റവും സുരക്ഷിതമായ സീറ്റ്.
PC:Suhyeon Choi/Unsplash
എന്തുകൊണ്ട് ആർക്കും വേണ്ട?
ഏറ്റവും സുരക്ഷിതമായ സീറ്റ് ആയിരുന്നിട്ടുകൂടി വളരെ ചുരുക്കം ആളുകൾ മാത്രമാണ് ഈ സീറ്റ് യാത്രയിൽ തിരഞ്ഞെടുക്കുന്നത്. ഇതിനു കാരണം എന്താണെന്നും സർവേ വിശദമാക്കിയിട്ടുണ്ട്. മറ്റു സൗകര്യങ്ങൾക്ക് പരിഗണന നല്കുന്നതിനാലാണ് ആരും ഈ സീറ്റിനു വേണ്ടി ചെല്ലാത്തതത്രെ. അവസാന നിമിഷം ടിക്കറ്റ് ലഭിക്കുന്നവരും മറ്റൊരു സീറ്റും ബുക്ക് ചെയ്യാനില്ലാതെ വരുമ്പോഴും ആയിരിക്കണം ആളുകൾ ഈ സീറ്റ് ബുക്ക് ചെയ്യുന്നത്.
PC:Chris Brignola/Unsplash
കണക്കുകൾ തെളിവ്
എന്തുകൊണ്ടാണ് മധ്യഭാഗത്തെ സീറ്റുകൾ സുരക്ഷിതം എന്നതിന് ചില കണക്കുകൾ അമേരിക്കൻ മാഗസിൻ ടൈം മുന്നോട്ട് വെച്ചിട്ടുണ്ട്. കഴിഞ്ഞ 35 വർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ അപകടങ്ങളിൽ നിന്നും രക്ഷനേടിയവരിൽ കൂടുതലും ഏറ്റവും കുറവ് മരണ നിരക്ക് ഉള്ളതും വിമാനത്തിന്റെ അവസാന വരിയിൽ നടുവിലായി വരുന്ന സീറ്റുകളില്‍ യാത്ര ചെയ്തവർക്കാണത്രെ. ടൈം മാഗസിൽ നടത്തിയ സർവേയിൽ വിമാനത്തിന്റെ മധ്യ പിൻസീറ്റുകളിൽ ആണ് ഏറ്റവും കുറവ് മരണനിരക്ക് ഉള്ളത്. ഇത് വെറും 28 ശതമാനമാണ്. അതേ സമയം സെൻട്രൽ ഐലിലുള്ള സീറ്റുകളിൽ ഈ മരണനിരക്ക് 44 ശതമാനമാണ്. എക്സിറ്റി റോയുടെ അടുത്തിരിക്കുന്നതിനാൽ എളുപ്പത്തിൽ പുറത്ത് കടക്കുവാൻ സാധിക്കും എന്നതും ഇതിനു കാരണമാണ്.
1989-ൽ അയോവയിലെ സിയോക്‌സ് സിറ്റിയിൽ നടന്ന വിമാനാപകടം ഇതിനുദാഹരണമായി കാണിക്കുന്നു. ഇവിടെ യുണൈറ്റഡ് ഫ്ലൈറ്റ് 232 തകർന്നപ്പോൾ, വിമാനത്തിലുണ്ടായിരുന്ന 269 പേരിൽ 184 പേരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും വിമാനത്തിലെ ഫസ്റ്റ് ക്ലാസിനു പിന്നിൽ ആയിരുന്നുവത്രെ യാത്ര ചെയിതിരുന്നത്.
PC:Sofia Sforza/Unsplash
വിമാനയാത്ര സുരക്ഷിതമോ?
നിലവിൽ ഏറ്റവും സുരക്ഷിത ഗതാഗത മാർഗ്ഗമായി അറിയപ്പെടുന്നത് വിമാനമാർഗ്ഗം തന്നെയാണ്. 2019ലെ ഒരു കണക്ക് അനുസരിച്ച് ആഗോളതലത്തിൽ ആകെ എഴുപത് ദശലക്ഷത്തോളം വിമാന സർവീസുകൾ നടന്നിട്ടുണ്ട്. ഇത്രയും യാത്രകളിൽ ആകെ സംഭവിച്ചത് എട്ട് അപകടങ്ങളാണെന്നും അതിൽ 257 പേർ മരണമടഞ്ഞെന്നുമാണ് കണക്ക്. . യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ സേഫ്റ്റി കൗണ്‍സിൽ സെന്‍സസ് ഡാറ്റ പറയുന്നതനുസരിച്ച് 2,05,552 ല്‍ വെറും ഒന്നു മാത്രമാണ് നിങ്ങൾ ഒരു വിമാനത്തിൽവെച്ച് മരിക്കുവാനുള്ള സാധ്യത. അതേസമയം ഒരു കാറപകടത്തിൽ മരിക്കുവാനുള്ള സാധ്യത എന്നത് 102 ൽ ഒന്നാണ്.
എന്തായാലും അടുത്ത തവണ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഭയപ്പെടേണ്ട ആവശ്യമില്ല. മറ്റേതു യാത്രയും പോലെ തന്നെ ഈ യാത്രയും അതിന്റെ മുഴുവന് രസത്തിലും ആസ്വദിക്കാം.
PC:xx liu/unspalsh