സൗദി ഡ്രൈവിങ് ലൈസൻസ് കയ്യിലുണ്ടോ? എങ്കിൽ ഒന്നും രണ്ടുമല്ല, കാനഡയും ബ്രിട്ടനും ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ നിങ്ങൾക്ക് വാഹനമോടിക്കാം. സൗദി അറേബ്യയുടെ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ തന്നെ യു എ ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങി മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഒപ്പം ജോർദാൻ, ഈജിപ്ത്, കാനഡ, ഓസ്ട്രിയ, ബ്രിട്ടൻ എന്നിവിടങ്ങളിലും വാഹനം ഓടിക്കാൻ സാധിക്കുമെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യ നല്കുന്ന ഡ്രൈവിങ് ലൈസൻസ് ഉള്ള സ്വദേശികകൾക്കും വിദേശികൾക്കു ഇത് ഒരുപോലെ ബാധകമാണ്. എന്നിരുന്നാലും ചില രാജ്യത്ത് സൗദി പൗരന്മാർക്ക് മാത്രമാണ് വാഹനമോടിക്കുവാൻ അനുമതിയുള്ളത്.

യുഎഇയിലേക്കുള്ള യാത്രകളിൽ സൗദിയിൽ നിന്നുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. വാരാന്ത്യ യാത്രകളിലും അവധിക്കും വിനോദയാത്രൾക്കും ഒക്കെയായി സൗദിയിൽ നിന്ന് വാഹനമെടുത്ത് ജോര്‍ധാൻ, ബഹ്റെൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാം.
സൗദി ലൈസൻസ് കൈവശമുണ്ടെങ്കിൽ സ്വന്തം വാഹനത്തിൽ ദമ്മാമിൽനിന്ന് കിങ് ഫഹദ് കോസ്‌വേ വഴി ബഹ്റിനിലേക്ക് യാത്ര പോകാം. ഓൺ അറൈവൽ വിസ എടുത്ത് സ്വന്തം വാഹനം ഡ്രൈവ് ചെയ്ത് ജോർദാനിലേക്കും പോകാം. കുവൈറ്റിലേക്ക് പോകുവാനും എളുപ്പമാണ്. ഇനി ഖത്തറിൽ പോകുവാനാണ് ആഗ്രഹമെങ്കിൽ അവിടേക്കും സൗദിയിൽ നിന്ന് വാഹനമോടിച്ച് പോകാം.
സൗദി ലൈസൻസ് ഉള്ളവർക്ക് ഈജിപ്തിലും കാനഡയിലും മൂന്ന് മാസം വരെ ഈ ലൈസൻസ് ഉപയോഗിച്ച് വാനഹമോടിക്കാം. അതിനു ശേഷം അവിടുത്തെ ലൈസൻസ് എടുക്കേണ്ടി വരും. നിങ്ങൾ രാജ്യത്ത് പ്രവേശിക്കുന്ന തിയതി മുതൽ ആണ് മൂന്നു മാസം കണക്കാക്കുന്നത്.

എന്നാൽ ബ്രിട്ടനിൽ സൗദി ലൈസൻസ് ഉള്ള സൗദി പൗരന്മാർക്ക് മാത്രമേ വാഹനം ഓടിക്കാന്‍ സാധിക്കൂ. ഇതുപയോഗിച്ച് ഒരു വർഷം വരെ ബ്രിട്ടനിൽ വാഹനമോടിക്കാം. അതിനു ശേഷം ബ്രിട്ടനിലെ ലൈസൻസ് എടുക്കണം.
മാത്രമല്ല, നിങ്ങളുടെ ഇന്ത്യയിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസോ സാധുവായ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് മൂന്നു മാസം വരെ സൗദിയിലും വാഹനം ഓടിക്കാം. എന്നാൽ സൗദി ലൈസൻസ് ഉണ്ടെങ്കിലും ഇന്ത്യയില്‍ വാഹനമോടിക്കാൻ സാധിക്കില്ല, നിങ്ങളുടെ കൈവശം സാധുവായ ഇന്‍റർനാഷണൽ ഡ്രൈവിങ് പെർമിറ്റ് ഉണ്ടായിരിക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












