Search
  • Follow NativePlanet
Share
» »കൊളുക്കുമല: ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം

കൊളുക്കുമല: ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം

By Maneesh

ഉയരം കൂടുംതോറും ചായയ്ക്ക് രുചികൂടുമെന്ന് നമ്മുടെ ലാലേട്ടന്‍ ഒരു പരസ്യത്തില്‍ പറഞ്ഞിട്ടില്ലേ. മൂന്നാറിലെ കൊളുക്കുമലയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം. ഉയര്‍ന്ന സ്ഥലത്ത് വളരുന്ന ഈ തേയിലയ്ക്ക് പ്രത്യേക രുചിയാണെന്നാണ് പറയപ്പെടുന്നത്. മൂന്നാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

പറഞ്ഞുവരുന്നത് തേയിലയുടെ രുചിയേക്കുറിച്ചല്ല കൊളുക്കുമലയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. സമുദ്രനിരപ്പില്‍ നിന്ന് 7.900 അടി ഉയരത്തിലായി തമിഴ്‌നാടിന്റെ അതിര്‍ത്തിയിലായാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലേക്ക് ജീപ്പ് സര്‍വീസുകള്‍ മാത്രമേയുള്ളു. മൂന്നാറില്‍ നിന്ന് ഏകദേശം അരമണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍.

കൊളുക്കുമലയുടെ സൗന്ദര്യം കണ്ട് തന്നെ അറിയണം. കൊളുക്കുമലയുടെ സുന്ദരമായ ചിത്രങ്ങള്‍ കാണാം

വായിക്കാം: മൂന്നാറിലെ ടീ മ്യൂസിയം

കൊളുക്കുമലയിലെ കാഴ്ച

കൊളുക്കുമലയിലെ കാഴ്ച

കൊളുക്കുമലയിൽ നിന്നുള്ള സുന്ദരമായ ഒരു ദൃശ്യം

Photo Courtesy: Prasanth Chandran

വഴികൾ

വഴികൾ

തേയിലത്തോട്ടങ്ങൾക്ക് ഇടയിലൂടെയുള്ള സുന്ദരമായ റോഡ്

Photo Courtesy: monsieur paradis

ഹരിതകാന്തി

ഹരിതകാന്തി

ഒരു കപ്പ് ചായകുടിച്ച അനുഭവം പകരുന്ന കാഴ്ച ഒരുക്കി കൊളുക്കുമലയിലെ തേയിലത്തോട്ടം

Photo Courtesy: Motographer

അസ്തമയം

അസ്തമയം

കൊളുക്കുമലയിൽ നിന്നുള്ള ഒരു അസ്തമയ കാഴ്ച.

Photo Courtesy: monsieur paradis

ക്യാമ്പിംഗ്

ക്യാമ്പിംഗ്

കൊളുക്കുമലയിൽ സഞ്ചാരികൾക്ക് ക്യാമ്പ് ചെയ്യാൻ ഒരുക്കിയിരിക്കുന്ന താൽക്കാലിക ടെന്റുകൾ

Photo Courtesy: Prasanth Chandran

നീലയും പച്ചയും

നീലയും പച്ചയും

ആകാശ നീലിമയിൽ അലിഞ്ഞ് ചേർന്നിരിക്കുന്ന പച്ചപ്പ്

Photo Courtesy: Earth-Bound Misfit, I

ടീ ഫാക്ടറി

ടീ ഫാക്ടറി

കൊളുക്കുമലയിലെ പഴയ ഒരു ടീ ഫാക്ടറി

Photo Courtesy: Earth-Bound Misfit, I

വെൺ‌മേഘങ്ങൾ

വെൺ‌മേഘങ്ങൾ

വാനമേഘങ്ങളെ ചുംബിക്കുന്ന മലനിരകൾ. കൊളുക്കുമലയിൽ നിന്നുള്ള ഒരു സുന്ദര കാഴ്ച.

Photo Courtesy: Earth-Bound Misfit, I

തീരാത്ത സൗന്ദര്യം

തീരാത്ത സൗന്ദര്യം

കൊളുക്കിമലയിലേക്ക് പോകാൻ ആഗ്രഹമുണ്ടോ? നേരെ മൂന്നാറിലേക്ക് വണ്ടി കേറിക്കോ. മൂന്നാറിൽ പോകാം

Photo Courtesy: Husena MV

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+