ജീവിത യാത്ര
ഡോക്ടര്‍ എ പി ജെ അബ്ദുള്‍കലാമിന്റെ ജീവിതത്തിലെ നിര്‍ണായക സ്ഥലങ്ങള്‍ പരിചയപ്പെടാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക
Photo Courtesy: Bhaskar De
രാമേശ്വരം
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ രാമേശ്വരത്താണ് അബ്ദുള്‍കലാം ജനിച്ചതും വളര്‍ന്നതും. 1931 ഒക്ടോബര്‍ 15നായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാമേശ്വരത്തേക്കുറിച്ച് വിശദമായി വായിക്കാം
Photo Courtesy: Drajay1976
ധനുഷ്കോടി
ധനുഷ്കോടിയില്‍ നിന്ന് രാമേശ്വരം ക്ഷേത്രത്തിലേക്ക് ഫെറി സര്‍വീസ് നടത്തിയാണ് കലാമിന്റെ പിതാവ് കുടുംബം പോറ്റിയിരുന്നത്. വിശദമായി വായിക്കാം
Photo Courtesy: Armstrongvimal
വീട്
രാമേശ്വരത്തെ കലാമിന്റെ വീട്
തിരുച്ചിറപ്പള്ളി
രാമേശ്വരത്തെ സ്കൂള്‍ പഠനത്തിന് ശേഷം തിരുച്ചിറപ്പള്ളിയിലെ സെയിന്റ് ജോസഫ് കോളജില്‍ ചേര്‍ന്നു. 1954ല്‍ അദ്ദേഹം ഫിസിക്സില്‍ ബിരുദം കരസ്ഥമാക്കി. വിശദമായി വായിക്കാം
ഗ്രൂപ്പ് ഫോട്ടോ
കോളജ് കാലത്തെ ഗ്രൂപ്പ് ഫോട്ടോയില്‍ കലാം
ചെന്നൈ
ബിരുദാനന്തരബിരുദം നേടാനായി അന്ന് മദ്രാസ് എന്ന് അറിയപ്പെട്ടിരുന്ന ചെന്നൈയിലേക്ക് അദ്ദേഹം ചേക്കേറി. ചെന്നൈയിലെ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് അദ്ദേഹം എയ്റോസ്പേസ് എഞ്ചിനീറിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. വിശദമായി വായിക്കാം
Photo Courtesy: Secondarywaltz
ബാംഗ്ലൂര്‍
ചെന്നൈയിലെ പഠനത്തിന് ശേഷം കലാം എത്തിച്ചേര്‍ന്നത് ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന എയര്‍നോട്ടിക്ക് ഡെവലപ്പ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലാണ്. ഡിഫന്‍സ് ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ കീഴില്‍ 1959ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനത്തില്‍ 1960 ആണ് കലാം എത്തുന്നത്. ഇന്ത്യന്‍ ആര്‍മ്മിക്ക് വേണ്ടി ചെറിയ ഹെലികോപ്ടര്‍ ഡിസൈന്‍ ചെയ്താണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. വിശദമായി വായിക്കാം Photo Courtesy: Ajai Shukla
തിരുവനന്തപുരം
1969ല്‍ ആണ് കലാം തിരുവനന്തപുരത്തെ ഐസ് ആര്‍ ഓയില്‍ ചേരുന്നത്. അതോടെ കലാമിന്റെ തട്ടകം തിരുവനന്തപുരമായി. ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ പ്രൊജക്ട് ഡയറക്ടര്‍ ആയി ആയിരുന്നു കലാമിന്റെ നിയമനം. ഇത് ഉപയോഗിച്ചാണ് 1980ല്‍ രോഹിണി എന്ന കൃത്രിമോപഗ്രഹം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. വിശദമായി വായിക്കാം
Photo Courtesy: Manu rocks at English Wikipedia
സഹപ്രവര്‍ത്തകര്‍
കലാമിന്റെ ആദ്യകാല സഹപ്രവര്‍ത്തകര്‍. ഇടത്ത് നിന്ന് രണ്ടാമത് നില്‍ക്കുന്നതാണ് കലാം.
പൊക്രാന്‍
പൊക്രാനില്‍ ഇന്ത്യ നടത്തിയ രണ്ടാം അണ്വായുധ പരീക്ഷണത്തില്‍ ഇതിനോടകം മിസൈല്‍ മാനെന്ന് അറിയപ്പെട്ട് തുടങ്ങിയ അബ്ദുള്‍ കലാമും ഭാഗഭാക്ക് ആയിരുന്നു. വിശദമായി വായിക്കാം
Photo Courtesy: Archan dave
രാഷ്ട്രപതി ഭവന്‍
2002ല്‍ ആണ് അബ്ദുള്‍ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി ചുമതലയേറ്റത്. തുടര്‍ന്ന് രാഷ്ട്രപതിഭവനായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. വിശദമായി വായിക്കാം
Photo Courtesy: Lakun.patra
പ്രസിഡന്റ്
പ്രസിഡന്റ് ആയിരുന്ന സമയത്ത് അബ്ദുള്‍കലാം അന്നെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോടൊപ്പം
Photo Courtesy: Kremlin.ru
അഹമ്മദാബാദ്
അഹമ്മദാബാദ് കലാമിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സ്ഥലമാണ്. അഹമ്മദാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിസിറ്റിംഗ് പ്രഫസര്‍ ആയി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Koshy Koshy
ഇന്‍ഡോര്‍
അഹമ്മദ്ബാദ് കൂടാതെ ഇന്‍ഡോറിലെ ഐ ഐ എമ്മിലും അദ്ദേഹം ക്ലാസെടുക്കാന്‍ ചെല്ലുമായിരുന്നു. വിശദമായി വായിക്കാം
Photo Courtesy: Udit Sharma
ഷില്ലോംഗ്
ഷില്ലോംഗില്‍ ഐ ഐ എമ്മില്‍ വിദ്യാര്‍ത്ഥികളുമായി സംവാദിക്കാന്‍ ചെന്നപ്പോള്‍ ആണ് 2016 ജൂലൈ 27ന് ഏണ്‍പത്തിമൂന്നാം വയസില്‍ അദ്ദേഹം ഈ ലോകം വിട്ടത്. ഉയര്‍ന്ന പ്രദേശമായ ഷില്ലോംഗിലേക്ക് യാത്ര ചെയ്യുന്നത് നല്ലതല്ലെന്ന ഡോക്ടര്‍മാരുടെ ഉപദേശം വകവയ്ക്കാതെയാണ് ഇന്ത്യയുടെ മിസൈല്‍മാന്‍ യാത്രയായത്. വിശദമായി വായിക്കാം
Photo Courtesy: Sankarshan Mukhopadhyay
ഐ ഐ എം ഷില്ലോംഗ്
അബ്ദുള്‍കലാം അവസാനമായി വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ എത്തിയ ഷില്ലോംഗിലെ ഐ ഐ എം ക്യാംപസ്
Photo Courtesy: Sarvshwet