Search
  • Follow NativePlanet
Share
» »ആളും ബഹളവുമല്ല, മനസ്സിനിഷ്ടപ്പെട്ട യാത്ര.. ഇനി സൈലന്‍റ് ട്രാവലിന്‍റെ സമയമാണ്

ആളും ബഹളവുമല്ല, മനസ്സിനിഷ്ടപ്പെട്ട യാത്ര.. ഇനി സൈലന്‍റ് ട്രാവലിന്‍റെ സമയമാണ്

യാത്രകളാകുമ്പോൾ നമുക്ക് കുറച്ച് ആള്‍ക്കാർ വേണം.. ബഹളം വയ്ക്കാനും അര്‍മ്മാദിക്കാനും ആഘോഷമായി ഭക്ഷണം കഴിക്കാനും കുറേപേർ ഉണ്ടെങ്കിലല്ലേ ഒരു രസമുള്ളൂ. അതുകൊണ്ടുതന്നെ യാത്രയിൽ ഒരു കൂട്ടമായി പോകാനാണ് മിക്കവർക്കും താല്പര്യം. സോളോ യാത്ര ചെയ്യുന്നവരും ഇഷ്ടപ്പെടുന്നവരും ഇഷ്ടംപോലെയുണ്ട് എന്ന കാര്യം മറന്നല്ല ഇത് പറയുന്നത്.

എന്തായാലും 2024 ലെ ട്രാവൽ ട്രെൻഡുകളില‍ ഇടം നേടിയിരിക്കുന്നത് തീക്ഷിക്കാത്ത ഒന്നാണ്.. സൈലന്‍റ് ട്രാവൽ. പേരു കേട്ടിട്ട് ഏതെങ്കിലും ഒരു സ്ഥലത്ത് പോയി ഒരു റൂമിൽ ആരോടും മിണ്ടാതെ ഇരിക്കുന്നതാണെന്ന് കരുതരുതേ. ഇത് വേറെയാണ്. തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി ഒച്ചപ്പാടോ ആള്‍ക്കൂട്ടങ്ങളോ ഒന്നുമില്ലാത്ത ഒരിടത്തേയ്ക്ക് സമാധാനം തേടിയുള്ള യാത്രകളാണ് സൈലന്‍റ് ട്രാവൽ.

Silent Travel: Travel Trend 2024 Best Way To Recharge Yourself

മടുത്തിരിക്കുമ്പോൾ ഒന്നു റീച്ചാർജ് ആകാനും സ്ഥിരം പരിധിക്കുള്ളിലെ സ്ഥലങ്ങൾ മാറ്റിപ്പിടിച്ച് പുതിയ ആളുകളെയും ഇടങ്ങളയും പരിചയപ്പെടാനും താല്പര്യമുള്ളവരാണ്
സൈലന്‍റ് ട്രിപ്പിന്‍റെ ആരാധകർ. മാനസീകാരോഗ്യത്തിന്‍റെയും നല്ല ജീവിതത്തിന്‍റെയും പ്രാധാന്യം തിരിച്ചറിഞ്ഞവരാണ് ഇത്തരത്തിലുള്ള മികച്ച യാത്രകളുടെ പിന്നിലുള്ളതും.

ജോലിസ്ഥലത്തെയും കുടുംബത്തിലെയും ഒക്കെ തിരക്കും ഉത്കണ്ഠകളും പോരാട്ടങ്ങളും മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കുമ്പോൾ ഒരു സ്റ്റെപ്പ് പിന്നോട്ട് പോയി ഏകാന്തതയും സമാധാനവും തേടുവാൻ പലരും ആഗ്രഹിക്കാറുണ്ട്. ഇതിനേറ്റവും അനുയോജ്യമായ ഒന്നാണ് സൈലന്‍റ് ട്രാവൽ. മാനസീക സമ്മർദ്ദങ്ങൾ മാറ്റി ആന്തരീക സൗഖ്യവും സമാധാനവും നേടാൻ പറ്റിയ അവസരമാണ് സൈലന്‍റ് യാത്രകൾ.

യാത്രകളുടെ യഥാർത്ഥ അർത്ഥം തേടുന്ന സഞ്ചാരികളാണ് സൈലന്‍റ് ട്രാവലിലേക്ക് കൂടുതലായും വരുന്നത്. തിരക്കും ബഹളങ്ങളും ഓരോ നിമിഷവും മാറി വരുന്ന, ഇന്നു കാണുന്ന കാഴ്ചകൾ നാളെ അപ്രത്യക്ഷമാകുന്ന സമയത്ത് യാത്രകളിൽ അർത്ഥം കണ്ടെത്തുവാനും ആധികാരികമായ യാത്രാനുഭവങ്ങൾ തേടാനും ആഗ്രഹിക്കുന്നവരാണ് ഇത്തരം യാത്രകൾക്ക് താല്പര്യം കാണിക്കുന്നത്.

ആരും സഞ്ചരിക്കാത്ത ഇടങ്ങൾ തേടിപ്പോവുകയോ ആരുമില്ലാത്ത സ്ഥലങ്ങൾ സന്ദർശിക്കുകയോ ഒന്നുമല്ല ഇതെന്ന കാര്യവും മറക്കാതിരിക്കാം. കാടിനുള്ളിലൂടെയുള്ള ഒരു യാത്രയോ കടൽത്തീരത്ത് കടൽക്കാഴ്ചകൾ കണ്ട് സമാധാനമായി ഇരിക്കലോ ഒരു സൂര്യോദയം ആസ്വദിക്കലോ ഒക്കെയാണ് ഈ യാത്രയിൽ നിങ്ങള്‍ക്ക് ചെയ്യാൻ പറ്റിയ ചില കാര്യങ്ങൾ. ഇത്രയുമേയുള്ളൂ. ഇത് സിംപിൾ അല്ലേ എന്നു തോന്നുമെങ്കിലും നിങ്ങൾ വിചാരിക്കുന്നതിനേക്കാള് സ്വാധീനം ഈ യാത്രകൾക്ക് തരാൻ സാധിച്ചേക്കും.

ഏതു തരത്തിലുള്ള സ്ഥലമാണെങ്കിലും നിങ്ങൾക്ക് നിശബ്ദത കണ്ടെത്താൻ സാധിക്കുകയെന്നതാണ് പ്രധാനം. അതിനി പർവ്വതങ്ങളിലേക്കാണെങ്കിലും മലമടക്കുകളിലേക്കോ ഗ്രാമങ്ങളിലേക്കോ ദ്വീപുകളിലേക്കോ ഒക്കെയാണെങ്കിലും അത് ഓക്കെയാണ്. ആത്മീയ യാത്രയാണെങ്കിലും ട്രെക്കിങ് ആയാലും നിങ്ങൾക്ക് വേണ്ട ശാന്തത ഇവിടെ കണ്ടെത്താന് കഴിയണം എന്നുമാത്രം. ഒന്നാലോചിച്ചു നോക്കിയാൽ പരിധിയില്ലാത്ത അവസരങ്ങളാണ് ഈ യാത്രയിൽ നിങ്ങൾക്കുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel travel trends
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+