Search
  • Follow NativePlanet
Share
» »നിശബ്ദ താഴ്‌വരയുടെ രാത്രിസൗന്ദര്യം ആസ്വദിക്കാം; കൊടുംകാടിനുള്ളിൽ മരവീട്ടിൽ താമസിക്കാം, സൈലന്‍റ് വാലി പോകാം

നിശബ്ദ താഴ്‌വരയുടെ രാത്രിസൗന്ദര്യം ആസ്വദിക്കാം; കൊടുംകാടിനുള്ളിൽ മരവീട്ടിൽ താമസിക്കാം, സൈലന്‍റ് വാലി പോകാം

മനംകുളിർപ്പിക്കുന്ന കാഴ്ചകളും മലിനമാകാത്ത പ്രകൃതിയുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഇടമാണ് സൈലന്‍റ് വാലി. നിശബ്ദ താഴ്വര എന്നറിപ്പെടുന്ന ഇവിടം പശ്ചിമഘട്ടത്തിലെ ഏറ്റവും ജൈവവൈവിധ്യം നിറഞ്ഞതും സമ്പന്നവുമായ ദേശീയോദ്യാനമാണ്. കേരളത്തിന് പ്രകൃതി നല്കിയ വരദാനമെന്ന് സൈലന്‍റ് വാലിയെ വിശേഷിപ്പിക്കാം. 70 ലക്ഷം വർഷങ്ങളുടെ പഴക്കമുള്ള ഇവിടുത്തെ വനത്തിൽ ഇനിയും തിരിച്ചറിയപ്പെടാത്ത സസ്യ വൈവിധ്യങ്ങള്‌ കാണുമെന്നാണ് കരുതുന്നത്. മഴക്കാടുകളുടെ ഭംഗിയും ആവാസവ്യവസ്ഥയും പരിചയപ്പെടുവാനാണ് ഇവിടെ സഞ്ചാരികൾ എത്തുന്നത്.

ഇത്രയൊക്കെ മനോഹരമാണെങ്കിലും അത്രയധികം കാടിനെ സ്നേഹിക്കുന്ന, കഷ്ടപ്പെട്ട് യാത്ര പോകാൻ മനസ്സുള്ള സഞ്ചാരികൾ മാത്രമാണ് ഇവിടെ എത്തുന്നത്. സ്ഥിതി ചെയ്യുന്ന ഇടവും വരാനുള്ള ബുദ്ധിമുട്ടും താമസസൗകര്യങ്ങളുടെ അഭാവവും പൊതുവേ യാത്രകളിൽ സൈലന്‍റ് വാലി തിരഞ്ഞെടുക്കുന്നതിനെ നിരുത്സാഹപ്പെടുത്താറുണ്ട്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ പാക്കേജുകളുടെ ഭാഗമായി ഏകദിന യാത്രകൾക്ക് ഇവിടെ വരുന്നവരും ഉണ്ട്. ഇപ്പോഴിതാ ഇതിനൊരു പരിഹാരം വന്നിരിക്കുകയാണ്. ഇനി നിങ്ങൾക്ക് സൈലന്‍റ് വാലിയിൽ മരവീടുകളിലും മരത്തിനു മുകളിലെ വീടുകളിലും വസിക്കാം.

സൈലന്‍റ് വാലിയിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ചതും അവർക്ക് ആവശ്യത്തിനു താമസ സൗകര്യങ്ങളില്ലാത്തതും കണക്കിലെടുത്താണ് അധിക താമസസൗകര്യങ്ങള്‍ ഒരുക്കുന്നത്. തടിയുപയോഗിച്ച് പ്രകൃതി സൗഹൃദ രീതിയിലായിരിക്കും ഇവ പണിയുക. ആദ്യഘട്ടത്തില്‍ രണ്ട് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ പറ്റുന്ന രീതിയിലുള്ള അഞ്ചു വീടുകളാണ് നിർമ്മിക്കുക.

ഈ തടിവീടുകളുടെ അടിത്തറയും നിലവും കോണ്‍ക്രീറ്റും ടൈലും ഉപയോഗിച്ചായിരിക്കും നിർമ്മിക്കുക. ബാക്കി ഭാഗങ്ങൾക്ക് മുഴുവനായും തടി ഉപയോഗിക്കും. ഇതിനായി ബഫര്‍സോണിനു സമീപം നേരത്തേ വെച്ചുപിടിപ്പിച്ച യൂക്കാലി മരങ്ങള്‍ ഉപയോഗിക്കാനാണ് വനംവകുപ്പിന്റെ ലക്ഷ്യം. ഏകദേശം 50 ഹെക്ടറോളം സ്ഥലത്ത് നിൽക്കുന്ന ഈ യൂക്കാലി മരങ്ങൾ പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവയായതിനാല് അത് മുറിച്ചു മാറ്റണമെന്ന് ഉത്തരവുണ്ട്. അതിനാൽ മരം ഉടനെ വെട്ടിനീക്കി തടി വീടു നിർമ്മാണത്തിനായി ഉപയോഗിക്കും.

ഇത് കൂടാതെ, ഉയരമുള്ള മരത്തിനു മുകളിൽ, മരങ്ങളെ തമ്മിൽ ബന്ധിച്ച് മരവീടുകളും നിർമ്മിക്കും. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രത്തിൽ ഉള്ളതുപോലെയുള്ള മരവീടുകളാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

സൈലന്‍റ് വാലിയിലെ താമസസൗകര്യങ്ങൾ

നിലവിൽ വളരെ പരിമിതമായ താമസസൗകര്യങ്ങൾ മാത്രമാണ് സൈലന്റ് വാലിയില്‍ ഉള്ളത്. ഭവാനിപ്പുഴയുടെ തീരത്തെ പുഴയോരക്കുടില്‍ രണ്ട് പേർക്ക് തങ്ങാം. ഒരു ദിവസത്തേക്ക് 2500 രൂപയാണ് ഇതിന് വാടക. ഇത് കൂടാതെ, മുക്കാലിയിലുള്ള സൈലന്റ് വാലി ഡിവിഷണല്‍ ഓഫീസിന് സമീപം 16 പേര്‍ക്കുള്ള ഡോര്‍മിറ്ററിയും ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവുമുണ്ട്. എന്നാൽ മുൻകൂട്ടി ബുക്കിങ് നടത്തിയാൽ മാത്രമേ ഇവിടെ താമസം ലഭ്യമാകൂ.

സൈലന്‍റ് വാലി ഫോണ്‍ നമ്പർ

സൈരന്ധ്രി ട്രിപ്പ്, ബൊമ്മിയാംപാടി സ്റ്റേ ഓവര്‍ ട്രെക്കിങ്സ, കീരിപ്പാറ ക്യാംപിങ്, വാക്ക് വിത്ത് ദ മാസ്റ്റര്‍ എന്നിങ്ങനെ ക്യാംപിങ് സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും സൈലന്‍റ് വാലി ഫോണ്‍ നമ്പർ - 08589895652, 09645586629.

സൈലന്‍റ് വാലിയിൽ എത്തിച്ചേരാൻ

കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും സൈലന്‍റ് വാലിയിലേക്ക് വരാം. കേരളത്തില്‍ നിന്ന് മണ്ണാര്‍ക്കാട് വഴിയും തമിഴ്‌നാട്ടില്‍ നിന്നും കോയമ്പത്തൂര്‍ വഴിയും ആണുള്ളത്. പാലക്കാടാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. പാലക്കാട് റെയിൽവേ സ്റ്റേഷൻ- സൈലന്‍റ് വാലി ദൂരം 69 കിലോമീറ്ററാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+