Search
  • Follow NativePlanet
Share
» » സൈലന്‍റ് വാലിയിൽ ഇനി സായാഹ്ന സഫാരി; കാടിനുള്ളിലൂടെ സന്ധ്യയ്ക്ക് ഒരു യാത്ര! ഇതൊരു ഒന്നൊന്നര അനുഭവം തന്നെ

സൈലന്‍റ് വാലിയിൽ ഇനി സായാഹ്ന സഫാരി; കാടിനുള്ളിലൂടെ സന്ധ്യയ്ക്ക് ഒരു യാത്ര! ഇതൊരു ഒന്നൊന്നര അനുഭവം തന്നെ

വനവും കാഴ്ചകളും പ്രകൃതിയുടെ കളങ്കമില്ലാത്ത കാഴ്ചകളും ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഇടമാണ് സൈലന്‍റ് വാലി. കനത്ത കാടുകൾക്കുള്ളിലെ നിശബ്ദതയിൽ വന്യമായ അനുഭവങ്ങളും വ്യത്യസ്തമായ കാഴ്ചകളും തേടിപ്പോകാൻ ഇവിടം കഴിഞ്ഞേ മറ്റൊരിടമുള്ളൂ. മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വൈവിധ്യവും സമ്പന്നവുമായ ഇടവും കൂടിയാണ് പാലക്കാട് ജില്ലയുടെ ഭാഗമായ സൈലന്‍റ് വാലി.

സൈലന്‍റ് വാലി സന്ദർശിക്കാനെത്തുന്നവരുടെ പരാതികളിലൊന്നായിരുന്നു ഉച്ചയോടുകൂടി സഫാരികളിൽ മിക്കവയും അവസാനിപ്പിക്കുന്നത്. രാവിലെ എത്തുന്നവർക്ക് മാത്രമേ സഫാരി പോകാന്‍ കഴിയുമായിരുന്നുള്ളൂ. ഇപ്പോഴിതാ, അതിനൊരു പരിഹാരമായി സൈലന്‍റ് വാലി ദേശീയോദ്യാനത്തിൽ സായാഹ്നന സഫാരി ആരംഭിച്ചിരിക്കാൻ പോവുകയാണ് ഈ മാസം അവസാനത്തോടെ മുക്കാലി- കീരിപ്പാറ നൈറ്റ് സഫാരിക്ക് സൈലന്‍റ് വാലിയിൽ തുടക്കമാകുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി സംസ്ഥാന വനവികസന ഏജൻസിയുടെ അംഗീകാരം ലഭിച്ചു.

Silent Valley National Park Mukkali to Keerippara Night Safari

നിലവിൽ സൈലന്‍റ് വാലിയിലെ ജംഗിൾ സഫരാി സമയം രാവിലെ 8.00 മണി മുതൽ ഉച്ചകഴിഞ്ഞ് 2.00 മണി വരെയാണ്. ഉച്ചയ്ക്ക് ശേഷം വരുന്നവർക്ക് സഫാരി നടത്താന്‍ സാധിക്കില്ല. ഇതൊഴിവാക്കുവാനും കൂടുതൽ ആളുകെല ദേശീദ്യോദ്യാനത്തിലേക്ക് കൊണ്ടുവരുവാനുമാണ് സായാഹ്ന സഫാരി നടപ്പിലാക്കുക. മുക്കായിലിൽ നിന്ന് കീരിപ്പാറയിലേക്ക് വൈകുന്നേര സഫാരി ആരംഭിക്കുന്നതിലൂടെ കൂടുതൽ പേർക്ക് നിശബ്ദ താഴ്വരയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയും.

കീരിപ്പാറ സഫാരി

പകൽ സഫാരി പോലെ തന്നെ മുക്കലിയിൽ നിന്നാരംഭിച്ച് കീരിപ്പാറ വരെ നാലു കിലോമീറ്റർ ദൂരം വനംവകുപ്പിന്‍റെ വാഹനത്തിൽ പോയി വരുന്ന വിധത്തിലാവും ഈ വൈകുന്നേര സഫാരിയും. വൈകിട്ട് ആറ് മണിയോടെ അവസാനിപ്പിക്കും യാത്ര സമയം ആകെ ഒന്നര മണിക്കൂർ ആയിരിക്കും. അതേസമയം നിരക്ക് സംബന്ധിച്ച കാര്യങ്ങളിലൊന്നും അന്തിമ തീരുമാനം ആയിട്ടില്ല. കാട്ടിലൂടെ സഫാരി നടത്തി എത്തുന്ന തുറസ്സായ ഭാഗമാണ് കീരിപ്പാറ. ഇവിടുത്തെ വാച്ച് ടവറിൽ കയറി നോക്കിയാൽ അതിമനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാം.

സൈരന്ധ്രി ട്രിപ്പ്

ഇവിടെ നടത്തുന്ന സൈരന്ധ്രി ട്രിപ്പ് വിനോദ സഞ്ചാരികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ് ഇവിടുത്തെ സൈരന്ധ്രി ട്രിപ്പ്. കാടിനുള്ളിലൂടെ ബഫർസോണ്‍ കടന്നുള്ള സൈരന്ധ്രി ഇക്കോ ടൂറിസം പാക്കേജ് അഞ്ച് മണിക്കൂർ നീളുന്ന യാത്രയാണ്. ബഫർസണിലെ സൈരന്ധ്രി എന്ന സ്ഥലത്തേയ്ക്കുള്ള ഈ യാത്രയ്ക്ക് ബസ് യാത്രയ്ക്ക് 600 രൂപയും ആറുപേർക്ക് ഇരിക്കാവുന്ന ജീപ്പിന് 3,500 രൂപയുമാണ് നിരക്ക്. ഇതിനായി ഇക്കോ ഡിവലപ്‌മെന്റ് കമ്മിറ്റിയുടെ 19 ജീപ്പുകളും രണ്ടു സഫാരി ബസുകളുമാണ് ഉള്ളത്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക് പ്രവേശനം സൗജന്യമാണ്.

ഇനി മരക്കൂട്ടിൽ താമസിക്കാം സൈലന്‍റ് വാലിയിൽ രാത്രി ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ മരവീടുകളും തടിവീടുകളും ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. തടിയുപയോഗിച്ച് പ്രകൃതി സൗഹൃദ രീതിയിലായിരിക്കും ഇവ പണിയുക. ആദ്യഘട്ടത്തില്‍ രണ്ട് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ പറ്റുന്ന രീതിയിലുള്ള അഞ്ചു വീടുകളാണ് നിർമ്മിക്കുക. ഇവിടേക്കുള്ള താമസക്കാരുടെ എണ്ണം കൂടിയതും അത്യാവശ്യ താമസസൗകര്യങ്ങളുടെെ അഭാവവുമാണ് പുതിയ തീരുമാനത്തിനു പിന്നിൽ. മരങ്ങളെ തമ്മിൽ ബന്ധിച്ച് മരവീടുകളും നിർമ്മിക്കാൻ തീരുമാനമുണ്ട്.

നിലവിൽ ഭവാനിപ്പുഴയുടെ തീരത്തെ പുഴയോരക്കുടില്‍, മുക്കാലിയിലുള്ള സൈലന്റ് വാലി ഡിവിഷണല്‍ ഓഫീസിന് സമീപം 16 പേര്‍ക്കുള്ള ഡോര്‍മിറ്ററി, ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് എന്നിവയാണ് ഇവിടുത്തെ താമസസൗകര്യങ്ങൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: national park forest
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+