കൂടുതൽ വിശേഷണങ്ങളോ വാക്കുകളോ ഒന്നും വേണ്ട കാശ്മീരിനെ പരിചയപ്പെടുത്തുവാൻ. നേരിൽ കണ്ടുമാത്രം അറിഞ്ഞിരിക്കേണ്ട ഇവിടെ സഞ്ചാരികൾ നിർബന്ധമായും കണ്ടിരിക്കേണ്ട കുറേ സ്ഥലങ്ങളുണ്ട്. കാലാവസ്ഥയും പലപ്പോഴും കാശ്മീർ യാത്രയിൽ ഒരു വില്ലനായിരിക്കുമെങ്കിലും ഇവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ പറയേണ്ട. എന്തു കാണണമെന്നോ എവിടേക്ക് പോകണമെന്നോ തിരിയാത്ത വിധത്തില്‍ ഇഷ്ടംപോലെ കാഴ്ചകൾ ഇവിടെയുണ്ട്.

ആഗ്രഹം തീവ്രമാകുമ്പോൾ വെറും ഒരുപകൽ മാത്രം ചിലവഴിക്കുനാനായി കാശ്മീരിൽ എത്തുന്നവരെ മുതൽ രണ്ടും മൂന്നും ആഴ്ച സമയമെടുത്ത് കാശ്മീർ എക്സ്പ്ലോർ ചെയ്യുന്നവരെയും ഇവിടെ കാണാം. പർവ്വതങ്ങളും മലനിരകളും പുൽമേടുകളും താഴ്വാരങ്ങളും കണ്ടുള്ള യാത്രയിൽ സാധാരണയായി കാണുന്ന ഇടങ്ങളിൽ നിന്നുമാറി മറ്റുചില സ്ഥലങ്ങൾ കൂടി കാണണം. കാശ്മീരിന്‍റെ യഥാർത്ഥ ഭംഗിയും കാഴ്ചകളും നിങ്ങൾക്കു തരുന്ന ഇഷ്ടംപോലെ സ്ഥലങ്ങൾ ഇവിടെയുണ്ട്.
ഇപ്പോഴിതാ കാശ്മീർ യാത്രയിൽ നിങ്ങൾക്ക് പുതിയൊരു സ്ഥലം കൂടി ഉൾപ്പെടുത്താം. കണ്ടില്ലെങ്കിൽ നഷ്ടം എന്നുതന്നെ ഉറപ്പിച്ചു പറയുവാൻ സാധിക്കുന്നത്രയും മനോഹരമായ ഇടമമായ സിന്താൻ ടോപ്പ് ആണ് സഞ്ചാരികൾക്കായി കാശ്മീർ തുറന്നിരിക്കുന്ന ഏറ്റവും പുതിയ ലക്ഷ്യസ്ഥാനം. ഇവിടെ യാത്ര ചെയ്യാനുള്ള ഏറ്റവും പുതിയ ഓഫ്‌ബീറ്റ് ഡെസ്റ്റിനേഷനാണ് സിന്താൻ ടോപ്പ്. ഫെബ്രുവരിയിൽ തുറന്ന സിന്താൻ ടോപ്പ് കശ്മീരിന്‍റെയും താഴ്വരകളുടെയും അനുപമമായ സൗന്ദര്യം നിങ്ങളുടെ മുന്നിലെത്തിക്കും. കഴിഞ്ഞ ദിവസമാണ് സിന്താൻ ടോപ്പിലേക്കുള്ള റോഡ് കാശ്നീർ തുറന്നത്.
കാശ്മീർ എന്നു കേൾക്കുമ്പോൾ മനസ്സിലെന്താണോ വരുന്നത് അതേ തരത്തിലുള്ള കാഴ്ചകളാണ് സിന്താൻ ടോപ്പിന്റെ പ്രത്യേകത. ജമ്മു & കാശ്മീരിൽ വേനൽക്കാലത്ത് പര്യവേക്ഷണം ചെയ്യാനുള്ള പ്രിയപ്പെട്ട ഓഫ്‌ബീറ്റ് സ്ഥലമായി സിന്താൻ ടോപ്പ് ഇപ്പോൾ വളരുകയാണ്. സ്ഥലത്തെ കൂടുതൽ ആളുകൾക്ക് പരിചയപ്പെടുത്തുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കാര്യങ്ങൾ ഇവിടെ സജീവമായി ചെയ്യുന്നുണ്ട്.
വേലനൽക്കാലത്ത് വരാം
നാട്ടിൽ ചൂടു കൂടുമ്പോൾ തണുപ്പുതേടി പോകുവാൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറുവാൻ ഒരുങ്ങുകയാണ് സിന്താൻ ടോപ്പ്. വിനോദസഞ്ചാരികൾ തങ്ങളുടെ നഗരങ്ങളിലെ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ഒഴിഞ്ഞുമാറാനും ശാന്തമായ അന്തരീക്ഷത്തിൽ ചിലവഴിക്കുവാനും ഇവിടേക്ക് വരാം.
കാശ്മീരിലെ ഓഫ്ബീറ്റ് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കു എന്ന ലക്ഷ്യത്തിൽ ഫെബ്രുവരി മുതൽ സിന്താൻ ടോപ്പ് സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. സാഹസിക വിനോദസഞ്ചാരം താല്പര്യമുള്ള ഒരാളാണ് നിങ്ങളെങ്കിൽ നിർബന്ധമായും കാശ്നീരിൽ ഇവിടെ സന്ദർശിക്കണം. കുതിര സവാരി മുതൽ പർവതാരോഹണം, ട്രെക്കിംഗ് എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












