Search
  • Follow NativePlanet
Share
» » ഹെയർപിൻ വളവ് കയറി 16 കിമി യാത്ര, വെള്ളത്താൽ ചുറ്റപ്പെട്ട ബംഗ്ലാവിൽ താമസം.. കാടും കാഴ്ചകളുമായി ശിരുവാണി

ഹെയർപിൻ വളവ് കയറി 16 കിമി യാത്ര, വെള്ളത്താൽ ചുറ്റപ്പെട്ട ബംഗ്ലാവിൽ താമസം.. കാടും കാഴ്ചകളുമായി ശിരുവാണി

പ്രകൃതിയുടെ ഉൾക്കാഴ്ചകൾ തേടി പോകാൻ ആഗ്രഹിക്കാത്ത സഞ്ചാരികളില്ല. ഓഫീസും ജോലിയും തിരക്കുകളും ഒക്കെ വിട്ട് പച്ചപ്പു നിറഞ്ഞ., സമാധാനം തരുന്ന കാഴ്ചകളിലേക്ക് കയറിച്ചെന്നാലോ,.. ബഹളങ്ങളോ വാഹനങ്ങളുടെ ഹോണടികളോ ഒന്നുമില്ലാതെ, പ്രകൃതിയും നിങ്ങളും മാത്രമുള്ള ഒരിടം. പറഞ്ഞുവരുന്നത് ശിരുവാണിയെക്കുറിച്ചാണ്. അണക്കെട്ടും വെള്ളച്ചാട്ടവും കാടും പുറംലോകം അധികമൊന്നും എത്തിപ്പെട്ടിട്ടില്ലാത്ത ഇടങ്ങളും കണ്ടു വരാന്‍ അവസരം ഒരുക്കുന്നത് വനംവകുപ്പാണ്.

ആറു വർഷക്കാലത്തെ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ശിരുവാണി ഇക്കോ ടൂറിസം കേന്ദ്രം വനംവകുപ്പ് സന്ദര്‍ശകർക്കായി തുറക്കുകയാണ്. ശിരുവാണി മലനിരകളുടെ കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന യാത്രയിൽ അപൂർവ്വങ്ങളായ നിരവധി കാഴ്ചകളാണ് കാത്തിരിക്കുന്നത്. 2012 ൽ ആണ് ശിരുവാണിയിൽ എക്കോ ടൂറിസം ആരംഭിക്കുന്നത്. പിന്നീട് 2018 ലെ പ്രളയത്തിൽ ഇവിടുത്തെ റോഡ് തകർന്നതോടെ ടൂറിസം നിർത്തിവയ്ക്കുകയായിരുന്നു.

Siruvani Eco Tourism Reopens To Public From November 1

നവംബർ 1 വെള്ളിയാഴ്ച മുതൽ ശിരുവാണി ഇക്കോ ടൂറിസത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും. ആദ്യ ഘട്ടത്തിൽ വൈൽഡ് ലൈഫ് സഫാരിയാണ് ഉണ്ടായിരിക്കുക. ഇവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തികൾ പൂർത്തിയായാൽ രണ്ടാം ഘട്ടത്തിൽ മറ്റു പദ്ധതികളും നടപ്പിലാക്കും. പ്രകൃതിയെ സംരക്ഷണത്തിന് മുന്‍ഗണന നല്കി, നിയന്ത്രണങ്ങളോടെയാണ് ഇവിടെ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുക.

ശിരുവാണി എക്കോ ടൂറിസം കാഴ്ചകൾ

വനഭംഗിയാണ് ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നതെങ്കിലും അത് കൂടാതെ വേറെയും നിരവധി കാഴ്ചകൾ ഇവിടെ ആസ്വദിക്കാനുണ്ട്. ശിരുവാണി നദിക്കു കുറുകെ നിർമിച്ച ശിരുവാണി അണക്കെട്ട് , ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച, പട്യാർ ബംഗ്ലാവ്, പുല്ലുകൾ നിറഞ്ഞ മനോഹര കാഴ്ചയുള്ള, കേരള- തമിഴ്നാട് അതിർത്തിയായ കേരളമേട്, മുത്തിക്കുളം വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാട്യാർ ബംഗ്ലാവ് കാണേണ്ട കാഴ്ച തന്നെയാണ്. മൂന്നു മുറികളാണ് ഇവിടെയുള്ളത്. എന്നാൽ ഇവിടെ താമസിക്കണമെങ്കില്‍ മുന്കൂട്ടിയുള്ള ബുക്കിങ് വേണം. ഭക്ഷണം അവരവർ തയ്യാറാക്കുകയാണ് വേണ്ടത്. ഇതിനാവശ്യമായ സാധനങ്ങളും സന്ദര്‍ശകർ കരുതണം.

ശിരുവാണി എക്കോ ടൂറിസം പ്രവേശന സമയം, ടിക്കറ്റ് നിരക്ക്

നവംബർ 1 മുതൽ രാവിലെ 9.00 നും പകൽ 12.00 നും 2.30നും ആണ് സന്ദർശകരുടെ സ്വന്തം വാഹനത്തിൽ വരുന്നവര്‌‍ക്ക് ഗൈഡിന്റെ സഹായത്തോടെ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്ന സമയം. പാർക്കിങ്‌ നിരക്ക്‌, പ്രവേശന പാസ്, കാമറ പാസ്‌, ഗൈഡ്‌ ഫീസ്‌ എന്നിവയുണ്ട്. വാഹനത്തിന്‍റെ ചാർജ്
അഞ്ചുപേർക്ക് യാത്ര ചെയ്യാനുള്ള കാറിന്‌- 2000 രൂപ
ഏഴുപേർക്ക് യാത്ര ചെയ്യാനുള്ള കാറിന്‌ - 3,000
12 പേർക്ക് യാത്ര ചെയ്യാനുള്ള കാറിന്‌ - 5,000
17 പേർക്ക് യാത്ര ചെയ്യാനുള്ള കാറിന്‌ - 6,500 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ശിരുവാണിയിൽ എത്തിച്ചേരാൻ
പാലക്കയം എന്ന സ്ഥലത്തു നിന്നാണ് ശിരുവാണിയിലേക്ക് തിരിയുന്നത്. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ഇടക്കുറുശി ശിരുവാണി ജങ്ഷൻ വഴിയും കൂടാതെ കാഞ്ഞിരപ്പുഴ അണക്കെട്ട് റോഡ് വഴിയും പാലക്കയത്ത് എത്താം. ഇവിടുന്ന് 16 കിലോമീറ്റർ ദൂരമുണ്ട് ശിരുവാണിയിലേക്ക്. ഹെയർപിൻ റോഡുകൾ ഉൾപ്പെടെ കയന്ന് വേണം എത്താൻ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: eco tourism palakkad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+