Search
  • Follow NativePlanet
Share
» »കേരളത്തിൽ നഗരങ്ങൾ ഉണ്ടോ?

കേരളത്തിൽ നഗരങ്ങൾ ഉണ്ടോ?

By Maneesh

'നഗരം നഗരം മഹാസാഗരം' എന്ന ഗാനം മലയാളികൾ മൂളാൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇങ്ങനെ സാഗരം പോലെ പരന്ന് കിടക്കുന്ന ഒരു നഗരം കേരളത്തിൽ വളർന്ന് വന്നിട്ടില്ല. നഗരമേ നന്ദി എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരൻ ഈ ഗാനം രചിച്ചത് മദ്രാസിനെ മനസിൽ ഓർത്താണ്.

സൗത്ത് ഇന്ത്യയിൽ കേരളത്തിൽ ഒഴികെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും മഹാനഗരങ്ങൾ ഉണ്ട്. കേരളത്തിലാവട്ടെ നഗര സഭയും മാലിന്യങ്ങളും ഉണ്ടെന്നല്ലാതെ മഹാനഗരങ്ങളൊന്നും ഇല്ല. എന്നിരുന്നാലും ഇന്ത്യയിലേയും വിദേശത്തേയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ് കേരളത്തിലെ പട്ടണങ്ങൾ.

കേരളത്തിലെ പട്ടണങ്ങൾ വിദേശികൾക്ക് പ്രിയപ്പെട്ടതാകാനുള്ള കാരണങ്ങൾ നമുക്ക് നോക്കാം. അത് അറിയാൻ കേരളത്തിലെ പട്ടണങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം. തിരുവനന്തപുരം മുതലുള്ള കേരളത്തിലെ നഗരങ്ങളുടെ പ്രത്യേകതകൾ വായിച്ചറിയാം.

തിരുവനന്തപുരം

തിരുവനന്തപുരം

ലോക സഞ്ചാരികൾക്കിടയിൽ പ്രശസ്തമായ ഇന്ത്യൻ നഗരങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ഉള്‍പ്പെട്ടിരുന്ന ഒരു നഗരമാണ് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട് : Dominic Torrisi

കൊല്ലം

കൊല്ലം

കൊല്ലം നഗരത്തിന്‌ വലിയൊരു സാംസ്‌കാരിക പാരമ്പര്യമുണ്ട്‌. പണ്ട്‌ ഇവിടം വലിയൊരു പഠനകേന്ദ്രവും സാംസ്‌കാരിക സങ്കേതവും ആയിരുന്നു. സാംസ്‌കാരികമായ നേടിയെടുത്ത ഉയര്‍ച്ചകള്‍ കാരണം ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍ കൊല്ലം സന്ദര്‍ശിച്ചിരുന്നു. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട് : Drajay1976

കോട്ടയം

കോട്ടയം

കേരളത്തിലെ ഏറെ പഴക്കംചെന്നൊരു നഗരമാണ് കോട്ടയം. അക്ഷരനഗരമെന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കാറുള്ളത്. അച്ചടിമാധ്യമരംഗത്ത് ഈ നഗരം നല്‍കിയിട്ടുള്ള സംഭാവന തന്നെയാണ് ഇതിന് കാരണം. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Rklystron

കൊച്ചി

കൊച്ചി

ഇന്ത്യയിലെ തന്നെ പ്രശസ്തമായ തുറമുഖനഗരം കൂടിയാണ് കൊച്ചി. കൊച്ച് അഴി എന്ന പദങ്ങള്‍ ചേര്‍ന്നാണ് കൊച്ചി എന്ന പേരുണ്ടായത് എന്നാണ് കരുതപ്പെടുന്നത്. മധ്യകേരളത്തിലെ പ്രധാന ജില്ലകളിലൊന്നായ എറണാകുളം ജില്ലയുടെ ആസ്ഥാനം കൂടിയാണ് കൊച്ചി. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Adam Jones Adam63

തൃശൂർ

തൃശൂർ

തിരുശിവന്റെ പേരിലുള്ള നാട് എന്ന അര്‍ത്ഥത്തിലുള്ള തൃശ്ശിവപേരൂര്‍ എന്ന പദം ലോപിച്ചാണ് തൃശ്ശൂര്‍ എന്ന സ്ഥലനാമമുണ്ടായത് എന്നാണ് കരുതപ്പെടുന്നത്. തൃശ്ശിവപേരൂര്‍ ബ്രിട്ടീഷുകാര്‍ക്ക് ട്രിച്ചൂര്‍ ആയും കാലക്രമേണ തൃശ്ശൂര്‍ ആയും മാറുകയായിരുന്നു. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Prasanth Chandran

പാലക്കാട്

പാലക്കാട്

കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. സങ്കരസംസ്‌കാരമാണ് പാലക്കാടിന്റെ പ്രത്യേകത, തമിഴ്‌നാടുമായി ചേര്‍ന്നുകിടക്കുന്നതുകൊണ്ടുതന്നെ പാലക്കാട് ജില്ലയിലെ പലഭാഗങ്ങളിലും ഭാഷയിലും ജീവിതരീതിയിലുമെല്ലാം തമിഴ് സ്വാധീനം കാണാന്‍ കഴിയും. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Me haridas
കോഴിക്കോട്

കോഴിക്കോട്

അറബിക്കടലിനോട് ചേര്‍ന്ന് കേരളത്തിന്റെ വടക്കന്‍ ജില്ലകളുടെ പ്രധാനകേന്ദ്രമായി കഴിയുന്ന കോഴിക്കോട് അതേ പേരിലുള്ള ജില്ലയുടെ ആസ്ഥാനം കൂടിയാണ്. കടല്‍കടന്ന് ഇന്ത്യയിലെത്തിയ ആദ്യത്തെ പോര്‍ട്ടുഗീസ് നാവികന്‍ വാസ്‌കോ ഡ ഗാമ ആദ്യമായി കാലുകുത്തിയ മണ്ണാണ് കോഴിക്കോടിന്റേത്. കൂടുതൽ വായിക്കാം
ചിത്രത്തിന് കടപ്പാട്: Gaurav

കണ്ണൂർ

കണ്ണൂർ

പണ്ടുകാലം മുതല്‍ത്തന്നെ ഉത്തരമലബാറിന്റെ സാംസ്‌കാരിക, കച്ചവട കേന്ദ്രമായിരുന്നു കണ്ണൂര്‍. നിരവധി ഭരണാധികാരികളുടെ അധിനിവേശങ്ങള്‍ പറയാനുണ്ട് കണ്ണൂരിന്, സോളമന്‍ രാജാവ് കണ്ണൂരിലെത്തിയിട്ടുണ്ടെന്ന കഥയാണ് ഇവയില്‍ പ്രസിദ്ധം. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: നിരക്ഷരൻ.

ആലപ്പുഴ

ആലപ്പുഴ

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Pradeep717

കാസർകോട്

കാസർകോട്

നെടുനീളന്‍ കടല്‍ത്തീരങ്ങളും തിങ്ങിവളരുന്ന കേരവൃക്ഷങ്ങളും നിറഞ്ഞ കാസര്‍കോട് നിരവധി സാസ്‌കാരിക പ്രത്യേകതകളുള്ള മണ്ണുകൂടിയാണ്. ഗോവിന്ദ പൈ, പി കുഞ്ഞിരാമന്‍ നായര്‍, കുട്ടമത്ത് തുടങ്ങിയ കവികളുടെയും എഴുത്തുകാരുടെയും പേരില്‍ പ്രശസ്തമാണ് കാസര്‍കോട്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: ARUNKUMAR P.R

തലശ്ശേരി

തലശ്ശേരി

ഇന്ത്യയിലെ ക്രിക്കറ്റിന്റെയും കേക്കിന്റെയും സര്‍ക്കസിന്റെയും ജന്മദേശമായി കരുതപ്പെടുന്നത് തലശ്ശേരിയാണ്. ഉത്തരമലബാറിലെ ഏറ്റവും ജനപ്രിയമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്ന്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Manojk

മൂന്നാർ

മൂന്നാർ

കോളനിവാഴ്ചക്കാലത്തേ തുടങ്ങുന്നതാണ് ഒരു അവധിക്കാലകേന്ദ്രമെന്നനിലയിലുള്ള മൂന്നാറിന്റെ പ്രസക്തി. മൂന്നാറിലെ സുഖമേറിയ കാലാവസ്ഥയുടെയും മനോഹരമായ പ്രകൃതിയുടെയും സാധ്യത ആദ്യം തിരിച്ചഞ്ഞറിഞ്ഞത് ബ്രിട്ടീഷുകാരാണ്. അങ്ങനെ മൂന്നാര്‍ തെന്നിന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വേനല്‍ക്കാലവിനോദകേന്ദ്രമായിമായി. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Aruna

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: കേരളം kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+