ഒരുപാട് അത്ഭുതങ്ങൾക്കും വിശ്വാസങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഈ ക്ഷേത്രം കാലങ്ങളായി ശൈവവിശ്വാസികളുടെ ആരാധനാ കേന്ദ്രമാണ്. ഏഴരപ്പൊന്നാനപ്പുറത്ത് എഴുന്നള്ളുന്ന ഭഗവാനും നൂറ്റാണ്ടുകളായി കെടാതെ കത്തി നിൽക്കുന്ന കെടാവിളക്കെന്ന വലിയ വിളക്കും ആണ് ഇവിടുത്തെ പ്രത്യേകതകൾ.
ശിവനിൽ നിന്നും തപസ്സുചെയ്തു നേടിയ ജ്യോതിർലിംഗങ്ങൾ ഖരൻ പ്രതിഷ്ഠ നടത്തിയ മൂന്നിടങ്ങളിലൊന്നാണ് ഏറ്റുമാനൂർ ക്ഷേത്രം.
കാലങ്ങളായി, അണയാതെ കെടാവിളക്ക് കത്തി നിൽക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണിത്. ഇത്തരത്തിലൊരു കാഴ്ച മറ്റൊരിടത്തും കാണുവാൻ സാധിക്കില്ല. കാലവും വർഷവും ഏറെ കടന്ന് നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഇന്നും അണയാതെ നിൽക്കുന്നതാണ് ഇവിടുത്തെ കെടാവിളക്ക്.

PC:Rklystron
ഏറ്റുമാനൂർ കെടാവിളക്ക്
ഭഗവാൻ കൊളുത്തിയത് എന്നു വിശ്വസിക്കപ്പെടുന്ന ഏറ്റുമാനൂർ ക്ഷേത്രത്തിലെ കെടാവിളക്കിന് ഒരുപാട് വിശ്വാസങ്ങളും പ്രത്യേകതകളുമുണ്ട്. ക്ഷേത്രത്തിലെ ബലിക്കൽ പുരയിലാണ് ഈ കെടാവിളക്കുള്ളത്. അഞ്ച് തിരികളുള്ള വിളക്കാണിത്. ഇതിനു മുന്നിലെത്തി പ്രാര്‍ത്ഥിച്ചു സംതൃപ്തി നേടാതെ ഒരു വിശ്വാസിയും ഏറ്റവുമാനൂർ ക്ഷേത്രത്തിൽ നിന്നും ഇറങ്ങില്ല. ഐതിഹ്യ മാലയിലും ഈ കെടാവിളക്കിനെപ്പറ്റി പരാമർശിക്കുന്നുണ്ട്.
കൊല്ലവർഷം 720 അഥവാ 1540-ലാണ് ഈ വിളക്ക് സ്ഥാപിച്ചതെന്നാണ് വിശ്വാസം.
ഇതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഏറ്റുമാനൂർ ക്ഷേത്രത്തിലെ നവീകരണം കഴിഞ്ഞ സമയത്ത് ഒരു മൂശാരി ഒരു വിളക്കുനായി ക്ഷേത്രത്തിലെത്തി. കാഴ്ചയിൽ തന്നെ വലിയ വിളക്കായ ഇത് ഒരു തൂക്കുവിളക്കായിരുന്നു. അതിമനോഹരമായി നിർമ്മിച്ച ഈ വിളക്ക് പടിഞ്ഞാറേ ഗോപുരത്തിനു സമീപത്തിരിക്കുന്നവരുടെ അടുക്കൽ കൊണ്ടുപോയി ഈ വിളക് ക്ഷേത്രത്തിലേക്കെടുത്ത് പകരം വല്ലതും തരണമെന്ന് ആവശ്യപ്പെട്ടു.

PC: RajeshUnuppally
വലിയ ഈ വിളക്ക് എവിടെ സ്ഥാപിക്കണമന്ന് മൂശാരിയോട് ചോദിച്ചെങ്കിലും അദ്ദേഹത്തിനും അതെവിടെ വെക്കണമെന്ന് അറിയില്ലായിരുന്നു. അങ്ങനെ പലവിധ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ പെട്ടന്ന് ക്ഷേത്രത്തിനുള്ളിൽ നിന്നും ഒരാളോടിയെത്തി മൂശാരിയുടെ കയ്യിൽ നിന്നും വിളക്ക് വാങ്ങി ബലിക്കൽപുരയിൽ കൊണ്ടുപോയി തറച്ചുവെച്ചത്രെ. അതേസമയം തന്നെ ക്ഷേത്രത്തിൽ വലിയ ഇടിയും മിന്നലുമുണ്ടായി. അവിടെയുണ്ടായിരുന്നവർ ഭയപ്പെട്ട് കണ്ണുപൊത്തിയത്രെ. പിന്നീട് എല്ലാം ശാന്തമായപ്പോൾ അവർക്കു മുന്നിൽ ഒരു അത്ഭുത കാഴ്ചയും ഉണ്ടായിരുന്നു.
തനിയെ കത്തുന്ന വിളക്ക്. നിറയെ എണ്ണയുമായി ഈ വിളക്കിന്റെ അഞ്ച് തിരികളും കത്തി നിൽക്കുന്ന കാഴ്ചയായിരുന്നു ഇത്. എന്നാൽ അതിനുശേഷം ആരും വിളക്ക് പണിത മൂശാരിയേയും അത് എടുത്തുകൊണ്ടു പോയ ആളെയും കണ്ടിട്ടില്ല.
രാപ്പകൽ വ്യത്യാസമില്ലാതെ കത്തി നിൽക്കുന്ന വിളക്കിൽ മൂന്നു ലിറ്റർ എണ്ണ കൊള്ളും. വഴിപാട് നേരുന്നയാൾ ബലിക്കൽ പുരയിൽ എത്തി വിളക്ക് തൊട്ടു തൊഴുത് അവിടെ ബലിക്കല്ലിൽ കയറിനിന്ന എണ്ണ വിളക്കിൽ ഒഴിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 483 വർഷമായി ഈ വിളക്ക് ഇവിടെ കത്തുന്നു.
വിളക്കിൽ എണ്ണയൊഴിച്ച് പ്രാർത്ഥിച്ചാൽ
ഏറ്റുമാനൂരിലെ കെടാവിളക്കിൽ എണ്ണയൊഴിച്ച് പ്രാർത്ഥിക്കുന്നത് ഇവിടുത്തെ വിശ്വാസികളുടെ പ്രധാന വഴിപാടും കൂടിയാണ്. വലിയ വിളക്കിൽ എണ്ണ നിറച്ച് പ്രാർത്ഥിച്ചാൽ ഭഗവാൻ വിളി കേൾക്കുമെന്നും ഏതാഗ്രഹവും സാധിച്ചു തരുമെന്നുമാണ് വിശ്വാസം. പരീക്ഷകളിൽ വിജയം നേടാനും ഉദ്ദേശിച്ച കാര്യങ്ങൾ സഫലമാകുവാനുമെല്ലാം ആളുകൾ ഇവിടെ വലിയ വിളക്കിൽ എണ്ണയൊഴിക്കുന്നു.
വലിയവിളക്ക് വഴിപാട് നേർന്നിട്ടില്ലെങ്കിൽപ്പോലും ഇവിടെ വിളക്കിൽ തൊട്ടുതൊഴുത ശേഷമാണ് ഏറ്റുമാനൂർ ദർശനം നടത്തുന്നത്.
Cover Image: Hari vaikom(harish)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












