കേരളത്തിൽ ചൂട് കൂടുകയാണ്. കാര്യം ഫെബ്രുവരി പകുതി കഴിഞ്ഞതേയുള്ളുവെങ്കിലും ചൂടിന്‍റെ കാര്യത്തിൽ ഏപ്രിൽ മാസം പോലെയാണ് ഇപ്പോൾ. ചില ദിവസങ്ങളിൽ പുറത്തിറങ്ങുന്ന കാര്യം തന്നെ ആലോചിക്കാൻ വയ്യ. സ്ഥിരം ചൂട് അനുഭവപ്പെടുന്ന ഏപ്രിൽ, മേയ് മാസങ്ങൾക്കു മുൻപേ തന്നെ പാലക്കാട് ഉള്‍പ്പെടെയെുള്ള പ്രദേശങ്ങളിൽ കനത്ത വേനലിന്‍റെ പിടിയിലായി.
വേനൽക്കാലത്ത് പുറത്തിറങ്ങാൻ പോലും മടിച്ചിരിക്കുമ്പോൾ പലരും മറ്റേതെങ്കിലും ഇടങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യാറുണ്ട്. നാട്ടിലെ ചൂടിൽ നിന്ന് ഒന്നുരക്ഷപെട്ട് തണുപ്പും കുളിരുമുള്ള, പച്ചപ്പ് കാണാനുള്ള ഇടങ്ങൾക്കാണ് മുൻഗണന. എന്നാൽ വേനൽക്കാലത്ത് യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. ഇതാ വേനൽചൂടിൽ യാത്ര ഒഴിവാക്കേണ്ട കേരളത്തിലെ സ്ഥലങ്ങൾ പരിചയപ്പെടാം.

കേരളത്തിൽ ചൂട് കൂടുന്നു
സംസ്ഥാനത്ത് ഉയർന്ന താപനില തുടരുകയാണ്. . രാജ്യത്ത് നിലവിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്നത് കേരളത്തിലാണ്. വരുംദിവസങ്ങളിൽ പലയിടത്തും സാധരാണ അനുവപ്പെടുന്നതിനേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുവാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. കേരളത്തിലുടനീളം വേനൽച്ചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ യാത്ര ഒഴിവാക്കേണ്ട സ്ഥലങ്ങള്‍.
1. പാലക്കാട്
രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് പാലക്കാട് ആണ്. 38 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ അനുഭവപ്പെടുന്നത്. അതീവ ജാഗ്രത പാലിക്കേണ്ട ദിവസങ്ങളാണിത്. ഇനിയുള്ള ദിവസങ്ങളിലും ചൂട് കൂടുവാനാണ് സാധ്യത. പുറത്തിറങ്ങുമ്പോൾ പോലും വെയിലേൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കാം.
നെല്ലിയാമ്പതി, പാലക്കാട്, സൈലന്‍റ് വാലി, കൊല്ലങ്കോട് പോലെ പച്ചപ്പും തണുപ്പും പ്രകൃതിഭംഗിയും നിറഞ്ഞു നിൽക്കുന്ന നിരവധി ഇടങ്ങള്‍ പാലക്കാട് ഉള്ളതിനാൽ ചൂടുകാലത്ത് തണുപ്പുതേടി പലരും ഇവിടെ എത്താറുണ്ട്. എന്നാൽ ഈ സമയത്ത് അനാവശ്യമായ യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്.
കണ്ണൂർ
കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ മറ്റൊരിടം കണ്ണൂർ ആണ്.
37.7 ഡിഗ്രി സെൽഷ്യസ് വരെ ഈ ദിവസത്തിനിടെ കണ്ണൂരില്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിൽ തെയ്യങ്ങളുടെയും ഉത്സവങ്ങളുടെയും കാലം ആയതിനാൽ നിരവധി ആളുകളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കായി എത്തുന്നത്. പകൽ നേരങ്ങളിൽ പ്രത്യേകിച്ച് ഉച്ചയ്ക്ക് കനത്ത ചൂടാണ് മലയോര പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള ഇടങ്ങളില് അനുഭവപ്പെടുന്നത്.
3. പുനലൂർ
കേരളത്തിൽ ഏറ്റുമധികം ചൂട് അനുഭവപ്പെടുന്ന മറ്റൊരിടമാണ് കൊല്ലം ജില്ലയിലെ പുനലൂർ. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 36 ഡിഗ്രിയാണ് ഇവിടെ ഈ അടുത്ത ദിവസങ്ങളിലെ ഏറ്റവും കൂടിയ താപനില. അനാവശ്യമായ യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം വെറുതേ പുറത്തിറങ്ങുന്നതും കുറയ്ക്കണം. പുറത്തുപോകേണ്ട സാഹചര്യങ്ങളിൽ പരമാവധി മുൻകരുതലുകളെടുക്കാം.
4. തൃശൂർ
തൃശൂരിലെ ചൂടും വലിയ വ്യത്യാസമൊന്നുമില്ല. കനത്ത ചൂടാണ് ജില്ലയിലെ പലഭാഗങ്ങളിലും അനുഭവപ്പെടുന്നത്. ഇവിടെ വെള്ളാനിക്കരയിൽ കഴിഞ്ഞ ദിവസം 36.4 ഡിഗ്രി സെൽഷ്യൽസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
ഇത് കൂടാതെ, കോട്ടയം, കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങളിൽ 36 ഡിഗ്രിയോളം ചൂട് രേഖപ്പെടുത്തിയിരുന്നു.
മുൻകരുതലുകളെടുത്താം
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ദീർഘനേരം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. വെള്ളം ധാരാളമായി കുടിക്കുക. വെയിൽ ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കുക. മുഖത്ത് സൺസ്ക്രീൻ ഉപയോഗിക്കുന്നതും നല്ലതാണ്. സാധിക്കുമെങ്കിൽ കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കി ശുദ്ധജലം കുടിക്കുന്നതിന് മുൻഗണന നല്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













