അവധിക്കാല യാത്രകളുടെ തിരക്കിലാണ് കേരളം. വിഷുവിനും ഈസ്റ്ററിനുമായി നാട്ടിലെത്താനുള്ള ഓട്ടമാണ്. ഒരുപക്ഷേ, മറുനാട്ടിൽ നിന്ന് വരുന്നവരേക്കാൾ നാട്ടിൽ തന്നെ യാത്ര ചെയ്യാനാണ് പലപ്പോഴും പാട്. ആവശ്യത്തിന് ട്രെയിനുകളില്ലാത്തതും ഉള്ളവയിൽ ടിക്കറ്റുകൾ നേരത്തെ വിറ്റു തീർന്നതും കാൽകുത്താൻ പോലും ഇടയില്ലാത്ത ജനറൽ കംപാർട്മെന്‍റുകളും യാത്രകൾ കഷ്ടത്തിലാക്കുന്നു.
വേനലവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ മംഗലാപുരം - തിരുവനന്തപുരം റൂട്ടിൽ വാരാന്ത്യ സ്പെഷ്യൽ ട്രെയിന് പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷു, ഈസ്റ്റർ യാത്രകൾക്ക് നാട്ടിലെത്താനും ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങാനും ആഗ്രഹിക്കുന്നവർക്ക് പറ്റിയ ട്രെയിൻ സർവീസാണിത്. 12 സ്ലീപ്പർ ക്ലാസ് ഉൾപ്പെടെയുള്ള കോച്ചുകൾ ഉള്ളതിനാൽ ടിക്കറ്റ് കിട്ടാനും വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

ശനിയാഴ്ചകളിൽ മംഗലാപുരത്തു നിന്ന് വൈകിട്ട് പുറപ്പെട്ട് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുകയും തിരികെ തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച വൈകിട്ട്പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ മംഗലാപുരത്ത് എത്തുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. 1 എസി ത്രീ ടയർ കോച്ച്, 12 സ്ലീപ്പർ ക്ലാസ് കോച്ച്,4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 2 സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് ഈ ട്രെയിനിനുള്ളത്.
ഓരോ ദിശയിലേക്കും നാല് സർവീസ് ഉൾപ്പെടെ ആകെ 8 ട്രിപ്പുകളാണ് ഈ വാരാന്ത്യ സ്പെഷ്യൽ ട്രെയിനിനുള്ളത്.
സ്ലീപ്പരിന് 450 രൂപ, എസി ത്രീ ടയറിന് 1220 രൂപ എന്നിങ്ങനെയാണ് നിരക്ക്.
മംഗളൂരു- തിരുവനന്തപുരം വീക്കിലി സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06041 മംഗളൂരു ജംങ്ഷൻ- തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷ്യൽ ട്രെയിൻ മംഗളൂരു ജംങ്ഷൻ സ്റ്റേഷനിൽ നിന്ന് ശനിയാഴ്ച വൈകിട്ട് 6.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന്, ഞായറാഴ്ച രാവിലെ 6.35 ന് തിരുവനന്തപുരം നോർത്തിൽ എത്തും. ഏപ്രിൽ 12, 19, 26, മേയ്- 3 എന്നീ മൂന്നു തിയതികളിലാണ് സർവീസ്.
മംഗളൂരു ജംങ്ഷൻ - 18.00 pm
കാസർകോഡ് - 18.39 pm
കാഞ്ഞങ്ങാട് - 18.59 pm
പയ്യന്നൂർ - 19.25 pm
കണ്ണൂർ - 20.02 pm
തലശ്ശേരി - 20.54 pm
വടകര - 20.24 pm
കോഴിക്കോട് - 21.37 pm
തിരൂർ - 22.33 pm
ഷൊർണ്ണൂർ - 23.45 pm
തൃശൂർ - 12.35 am
ആലുവ - 1.25 am
എറണാകുളം - 2.05 am
ആലപ്പുഴ - 3.17 am
കായംകുളം - 3.58 am
കൊല്ലം - 4.47 am
തിരുവനന്തപുരം നോർത്ത് -6.35 am
തിരുവനന്തപുരം - മംഗളൂരു വീക്കിലി സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06042 തിരുവനന്തപുരം നോർത്ത് - മംഗളൂരു ജംങ്ഷൻ വീക്കിലി സ്പെഷ്യൽ ട്രെയിന് ഏപ്രിൽ 13, 20, 27, മേയ് 4 എന്നീ ഞായറാഴ്ചകളിൽ വൈകിട്ട് 6.40 ന് പുറപ്പെട്ട് പിറ്റേന്ന്, തിങ്കളാഴ്ച രാവിലെ 7.00 മണിക്ക് മംഗലാപുരം ജംങ്ഷനിൽ എത്തും.
തിരുവനന്തപുരം നോർത്ത് - 18:40 pm
കൊല്ലം - 19:57 pm
കായംകുളം - 20:28 pm
ആലപ്പുഴ - 21:33 pm
എറണാകുളം - 22:25 pm
ആലുവ - 22:50 pm
തൃശൂർ - 23:48 pm
ഷൊർണ്ണൂർ - 12:35 am
തിരൂർ - 1:01 am
കോഴിക്കോട് - 1:47 am
വടകര - 2:20 am
തളശേരി - 2:48 am
കണ്ണൂർ - 3:16 am
പയ്യന്നൂർ - 3:45
കാഞ്ഞങ്ങാട് - 4:40 am
കാസർകോട് - 5:01 am
മംഗളുരു - 7:00 am
മംഗളൂരു- തിരുവനന്തപുരം വീക്കിലി സ്പെഷ്യൽ ബുക്കിങ്
ദക്ഷിണ റെയിൽവേയുടെ മംഗളൂരു - തിരുവനന്തപുരം - മംഗളൂരു 06041/ 06042 വീക്കിലി സ്പെഷ്യൽ ട്രെയിൻ ബുക്കിങ് ഏപ്രില് 5 ശനിയാഴ്ച രാവിലെ 8.00 മണി മുതല് ആരംഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













