നാടും നഗരവും മെല്ലെ ചൂടിലേക്ക് കടക്കുകയാണ്... അതോടെ സഞ്ചാരികള്‍ ഈ ചൂടിനെ തളയ്ക്കുവാനുള്ള വഴികള്‍ തേടുവാനും തുടങ്ങിക്കഴിഞ്ഞു. ആളുകളധികമില്ലാത്ത ദ്വീപുകളും ഇടങ്ങളുമാണ് നിലനിലെ സാഹചര്യത്തില്‍ ആഴുകള്‍ മുന്‍ഗണന നല്കുന്നത്. യാത്രയിലെ രസങ്ങള്‍ മാത്രമല്ല, ലീവ് ഒഴിവാക്കി പണിയെടുക്കുവാന്‍ കൂടി സാധിക്കുന്ന ഇടങ്ങള്‍ നോക്കുന്നുണ്ടെങ്കില്‍ ഇതാ ഈ ദ്വീപുകള്‍ നോക്കാം....
കവായ്, ഹവായ്
മാര്‍ക്കും നല്കുന്നു. വര്‍ഷം മുഴുവനും നിരവധി പരിപാടികളാല്‍ ഇവിടം സജീവമാണ്. പ്രാദേശിക ഹവായിയൻ സംസ്കാരം അനുഭവിക്കാന്‍ ഏറ്റവും മികച്ച ഇടമാണിത്.
ഫ്ലോറിയാന, ഗാലപ്പഗോസ്
ജോലിയും അവധിക്കാലവും ഒരുമിച്ച് ആസ്വദിക്കുവാനുള്ള മറ്റൊരിടമാണ്
ഇക്വഡോറിന്റെ തീരത്തുള്ള ഫ്ലോറിയാന. ഇന്‍ര്‍നെറ്റ് കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ അത്രയുറപ്പ് എല്ലായ്പ്പോഴും പറയുവാനാകില്ലെങ്കിലും ഇവിടുത്തെ കാഴ്ചകളും ആകര്‍ഷണങ്ങളും നിങ്ങളെ ഇവിടത്തന്നെ പിടിച്ചുനിര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ല. ഫ്ലോറേനയിലെ പ്രധാന നഗരം പ്യൂർട്ടോ വെലാസ്കോ ഇബാറയാണ്. സ്കൂബാ ഡൈവിങ് ഇവിടെ ചെയ്യുവാന്‍ സാധിക്കുന്ന ഒന്നാണ്.
ഗ്രാൻഡ് കേമാൻ, കേമാൻ ദ്വീപുകൾ
ക്രൂസ് ടൂറിസത്തിന്‍റെ കാര്യത്തില് മികച്ച സാധ്യതകളുള്ള ഇടമാണ് കേമാന്‍ ഐലന്‍ഡിലെ ഗ്രാൻഡ് കേമാൻ. കരീബിയന്‍ ദ്വീപസമൂഹത്തിന്‍റെ ഭാഗമായ ഇവിടംപ്രധാന പ്രദേശത്തില്‍ നിന്നും 400 മൈല്‍ അകലെയാണുള്ളത്. ധാരാളം സാഹസിക അനുഭവങ്ങള്‍ ഈ പ്രദേശം സഞ്ചാരികള്‍ക്ക് നല്കുന്നു. ക്വീൻ എലിസബത്ത് II ബൊട്ടാണിക് പാർക്ക്, പെഡ്രോ സെന്റ് ജെയിംസ് നാഷണൽ ഹിസ്റ്റോറിക് സൈറ്റ്, കേമാൻ ക്രിസ്റ്റൽ ഗുഹകൾ, കേമാൻ ടർട്ടിൽ സെന്റർ എന്നിവ ഇവിടെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.
ലൗകാല ദ്വീപ്, ഫിജി
പിറ്റ്കെയ്ൻ ദ്വീപ്, യുണൈറ്റഡ് കിംഗ്ഡം ഓവർസീസ് ടെറിട്ടറി
ന്യൂസിലൻഡിൽ നിന്ന് 3,300 മൈൽ അകലെ ദക്ഷിണ പസഫിക്കിൽ സ്ഥിതിചെയ്യുന്ന പിറ്റ്കെയ്ൻ ദ്വീപ് വര്‍ക്കേഷനും സമ്മര്‍ യാത്രകള്‍ക്കും അനുയോജ്യമായ ഇടമാണ്.
പിറ്റ്‌കെയ്‌ൻ ഐലൻഡ്‌സ് മറൈൻ റിസർവ്, ഹെൻഡേഴ്‌സൺ ദ്വീപ്, യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകൾ എന്നിവ ഇവിടെ കാണാം.
സെന്‍റ് ബാര്‍ട്സ്, കരീബിയന്‍
പാമർസ്റ്റൺ, കുക്ക് ദ്വീപുകൾ
കുക്ക് ദ്വീപുകളിലൊന്നായ പാമർസ്റ്റൺ വിദൂരത്തുള്ള ദ്വീപ് മാത്രമല്ല, ആള്‍ത്താമസമില്ലാത്ത ഇടം കൂടിയാണ്. ഇന്‍റര്‍നെറ്റിന്റെ കാര്യത്തില്‍ അത്രയും ഉറപ്പ് പറയുവാന്‍ സാധിക്കില്ലെങ്കിലും ഇതിന്റെ സ്ഥാനം ഇതിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ദ്വീപ് ഭൂരിഭാഗവും കടൽത്തീരമാണ്.



Click it and Unblock the Notifications












