വേനലവധിക്കാലം എന്നും യാത്രകളുടേതാണ്. പണ്ട് അമ്മ വീട്ടിലുംകൂട്ടുകാരുടെ വീട്ടിലുെ അടുത്തുള്ള സ്ഥലങ്ങളിലും ഒക്കെയാണ് പോയിരുന്നതെങ്കിൽ ഇന്നത് മൊത്തത്തിൽ മാറി. വിദേശ യാത്രകൾ ചെലവു കുറഞ്ഞതും എളുപ്പവും ആയതോടെ അവധിക്കാല യാത്രകളിൽ വിദേശ ടൂറുകളും കയറി വന്നു. പോക്കറ്റ് കീറാതെ പോകാൻ പറ്റിയ നിരവധി ഇടങ്ങൾ ഉള്ളതുകൊണ്ടു തന്നെ ചെലവും വലിയൊരു പ്രശ്നമല്ല. ഇതാ ഈ സമ്മർ യാത്രകളിൽ പോകാൻ പറ്റിയ രാജ്യങ്ങളാണ് നമ്മൾ ഇന്നു പരിചയപ്പെടുന്നത്.
സമ്മർ യാത്ര പോകാമെങ്കിലും എല്ലായിടവും ഒരുപോലെ ചെലവ് കുറഞ്ഞതും എല്ലാവർക്കും തിരഞ്ഞെടുക്കാൻ സാധിക്കുന്നതുമായിരിക്കില്ല. ചില രാജ്യങ്ങള് ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് വിസാ രഹിത പ്രവേശനവും അനുവദിക്കുന്നതിനാൽ ചെലവും സമയവും അങ്ങനെയും ലാഭിക്കാം. ഇതാ ഈ വേനൽക്കാല യാത്രയിൽ ഉൾപ്പെടുത്താൻ പറ്റിയ നാല് ഏഷ്യൻ ലക്ഷ്യസ്ഥാനങ്ങൾ നോക്കാം

1.കൊളംബോ
ഇന്ത്യയില്‍ നിന്നും തീര്‍ത്തും ചെലവ് കുറഞ്ഞ അന്താരാഷ്ട്ര യാത്രകള് പ്ലാൻ ചെയ്യുന്നവർക്ക് പരിഗണിക്കാൻ പറ്റിയ സ്ഥലമാണ് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോ. പല കാരണങ്ങളുണ്ട് നിങ്ങളുടെ സമ്മർ യാത്ര കൊളംബോയിലേക്ക് നടത്തുവാന്‍. ഇന്ത്യക്കാരായ വിനോദസഞ്ചാരികൾക്കുള്ള വിസാ ഫ്രീ എൻട്രി, നേരിട്ടുള്ള ചെലവ് കുറഞ്ഞ വിമാന സർവീസുകൾ, നഗരത്തിലെ ബജറ്റ് താമസ സൗകര്യങ്ങൾ എന്നിങ്ങനെ ഒരു ലക്ഷസ്ഥാനം തിരഞ്ഞെടുക്കുമ്പോൾ നമ്മൾ പരിഗണിക്കുന്നതെല്ലാം ഇവിടെയുണ്ട്.
ഇനി കാഴ്ചകളുടെ കാര്യമാണെങ്കിലും പറയേണ്ട. ബീച്ചുകളിൽ തുടങ്ങി മ്യൂസിയം, ചരിത്രയിടങ്ങൾ, പഴയകാല നിർമ്മിതികളിൽ. തേയിലത്തോട്ടങ്ങൾ, ഹെറിറ്റേജ് ട്രെയിൻ യാത്ര, പുരാതന ക്ഷേത്രങ്ങൾ എന്നിങ്ങനെ ഇവിടെ കണ്ടറിയേണ്ട ഒരുപാട് സ്ഥലങ്ങളുണ്ട്. ഇവിടുത്തെ പരമ്പരാഗത രുചികളും ഭക്ഷണവും കഴിക്കുവാൻ മറക്കരുതേ.
2. ഹാനോയ്, വിയറ്റ്നാം
ബജറ്റ് യാത്രകളിൽ ആദ്യം ഇടം പിടിക്കുന്ന സ്ഥലങ്ങളിലൊന്നാണ് വിയറ്റ്നാം. അതിൽ തന്നെ സഞ്ചാരികൾക്ക് പോകാനും എക്സ്പ്ലോർ ചെയ്യാനും എളുപ്പമായിട്ടുള്ളത് ഹാനോയ് ആണ്. ദിവസങ്ങളോളം ചെലവഴിച്ച് അനുഭവിച്ചറിയേണ്ട, പരിചയപ്പെട്ടിരിക്കേണ്ട നാടുകൾ ഒരുപാടുണ്ട് വിയറ്റ്നാമിൽ. ഇവിടുത്തെ ഗ്രാമങ്ങളും നഗരങ്ങളും അവരുടെ ജീവിതരീതികളുമെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്.
കേരളത്തിൽ നിന്നും നേരിട്ടുള്ള വിമാന സർവീസ്, ബജറ്റ് ഹോട്ടലുകൾ, വ്യത്യസ്തമായ ഫൂഡ് കൾച്ചർ, അവിടെയെത്തിക്കഴിഞ്ഞ് കുറഞ്ഞ ചെലവില് നാടു ചുറ്റാൻ സാധിക്കുന്ന പാക്കേജുകൾ എന്നിങ്ങനെ ഇവിടം സഞ്ചാരികൾ തെരഞ്ഞെടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. വിയറ്റ്നാമിലേക്ക് കൊച്ചിയിൽ നിന്നും നേരിട്ട് വിമാന സര്‍വീസുകളും ഉണ്ട്. വിയറ്റ് ജെറ്റാണ് നടത്തുന്നത്.
3. ബാലി
ദൈവങ്ങളുടെ ദ്വീപായ ബാലി ഇന്ത്യയിൽ നിന്നുള്ള ബജറ്റ് യാത്രകൾക്ക് പേരുകേട്ടതാണ്. മനോഹരമായ ബീച്ചുകളും പ്രകൃതിഭംഗിയും ആണ് ഇവിടെ അനുഭവിച്ചറിയുവാനുള്ളത്. എളുപ്പത്തിലുള്ള വിസാ നടപടികളും ചെലവ് കുറഞ്ഞ ഫ്ലൈറ്റ് സർവീസും കൂടുതല് ആളുകളെ ബാലിയിലേക്ക് ആകർഷിക്കുന്നു. ബാലിയിലെ ക്ഷേത്രങ്ങൾ, ലോക്കൽ മാർക്കറ്റുകൾ എന്നിവയും ഇവിടെ കാണേണ്ടതാണ്.
4. ഫുക്കറ്റ്
രാത്രിജീവിതത്തിനും ബീച്ച് ലൈഫിനും പേരുകേട്ട ഫുക്കര്റ് സമ്മറിലെ ചെലവ് കുറഞ്ഞ വെക്കേഷൻ യാത്രകളിൽ പരിഗണിക്കാൻ പറ്റിയ സ്ഥലമാണ്. കടൽ വിനോദങ്ങള്‍ ആസ്വദിക്കാനും ബീച്ച് ഫ്രണ്ട് താമസസൗകര്യങ്ങൾ കിട്ടനും ഒക്കെ ഇവിടെ വളരെ ചെലവ് കുറവാണ്. ഫുക്കറ്റ് മാത്രമല്ല, തായ്ലൻഡ് യാത്രയിൽ ഫി ഫി ഐലൻഡ്, ജയിംസ് ബോണ്ട് ഐലൻഡ് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












