ലോകമിപ്പോള്‍ തിരിച്ചറിവിന്‍റെ പാതയിലൂടെയാണ് യാത്ര ചെയ്യുന്നത്. ഇത്രയും നാള്‍ തുടര്‍ന്നു വന്ന രീതികളിലൂടെ വീണ്ടും പ്രകൃതിയെ നോവിക്കുകയാണെങ്കില്‍ തിരിച്ചടി ശക്തമായിരിക്കുമെന്നും അതിനാല്‍ പ്രകൃതിയെ പരിപാലിച്ചും സംരക്ഷിച്ചും മുന്നോട്ട് പോവുകയാണ് വേണ്ടതെന്നുമുള്ള തിരിച്ചറിവായിരുന്നു അത്. നമുക്ക് മാത്രമല്ല, ഭാവിയിലെ തലമുറയ്ക്കും ഈ ലോകത്തെ ആവശ്യമാണെന്നും അത് അവര്‍ക്ക് നല്കേണ്ടത് നാമോരോരുത്തരുടെയും കടമായാണെന്നും ലോകം വൈകിയെങ്കിലും തിരിച്ചറിഞ്ഞു കഴിഞ്ഞു.
അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ അനുസരിച്ച് വനനശീകരണവും പെട്ടന്നുള്ള ഐസ് ഉരുകലും , മണ്ണിന്റെ ചൂടും, സമുദ്രനിരപ്പ് ഉയരുന്നതും , മാലിന്യ ഉൽപാദനവും, ഫോസിൽ ഇന്ധനങ്ങളുടെ ദുരുപയോഗവും എല്ലാം 2025 ഓടെ ഭൂമിയെ ഏറെക്കുറെ അയോഗ്യമാക്കും എന്നാണ് പറയുന്നത്. ഇത് തുടരുന്നത് മനുഷ്യനെ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകുന്നതിലേക്കും നയിക്കും. എന്നാല്‍ മന്ത്രിവടി ചുഴറ്റി ഭൂമിയെ സംരക്ഷിക്കുകയല്ല, മറിച്ച് ഭൂമിയെ ഹരിതവൽക്കരിക്കുകയും കാര്‍ബണ്‍ കാൽപ്പാടുകൾ കുറയ്ക്കുകയുമാണ് ഇവിടെ ചെയ്യുവാനുള്ള കാര്യം. ഇത് നാമോരോരുത്തരുടെയും കടമ കൂടിയാണ്.
അനാവശ്യമായ വിമാനയാത്ര ഒഴിവാക്കാം
മാലിന്യം വലിച്ചെറിയാതിരിക്കാം
ഹിമാലത്തിലെ അവസ്ഥ ഇങ്ങനെ
തടയാം
പുനരുപയോഗിക്കാം
. വാട്ടർ ബോട്ടിലുകൾ, പാക്കറ്റുകൾ, നാപ്കിനുകൾ, പ്ലാസ്റ്റിക് റാപ്പറുകൾ, കാൻഡി റാപ്പറുകൾ, ഗ്ലാസ് ആൽക്കഹോൾ ബോട്ടിലുകൾ, ടയറുകൾ, ക്യാരി ബാഗുകൾ എന്നിവയാണ് പലപ്പോഴും മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയും മാലിന്യങ്ങളിലെ മുഖ്യ ഘടകം.ട്രെക്കിംഗുകളിൽ പോലും, മലകയറുന്നവർ തങ്ങൾ ഉപേക്ഷിക്കുന്ന മാലിന്യത്തെക്കുറിച്ച് തീരെ ബോധവാന്മാരല്ല എന്ന് ഇവിടുത്തെ മാലിന്യങ്ങള്‍ കണ്ടാല്‍ മനസ്സിലാവും.
എന്തു ചെയ്യാം
പൊതുഗതാഗതം ഉപയോഗിക്കാം
യാത്രകളില്‍ പൊതുഗതാഗതം പരമാവധി ഉപയോഗിക്കാം,
നിങ്ങൾ ഒരു നഗരത്തിലേക്ക് പോകുമ്പോൾ ഒരു ഉബർ ബുക്ക് ചെയ്യാനോ ലോക്കൽ ക്യാബിൽ കയറാനോ ,സ്വകാര്യ വാഹനം വാടകയ്‌ക്കെടുക്കാനോ തീര്‍ച്ചയായും ആലോചിക്കും. എന്നാല്‍ കഴിവതും സാധ്യമാകുമെങ്കില്‍ പൊതുഗതാഗതം ഉപയോഗിക്കാം.
താമസത്തിന് ഹോസ്റ്റല്‍
ചിലവും ഊര്‍ജ്ജവും ഏറെ ആവശ്യമായി വരുന്ന
സിംഗിൾ ഒക്യുപ്പൻസി അല്ലെങ്കിൽ ഡബിൾ ഒക്യുപെൻസി ഹോട്ടൽ മുറികൾക്ക് പകരം ഹോസ്റ്റലുകളും പ്രാദേശിക ഹോം സ്റ്റേകളും തിരഞ്ഞെടുക്കാം.



Click it and Unblock the Notifications












