ഹൈന്ദവ വിശ്വാസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ്
സ്വർഗ്ഗവാതിൽ ഏകാദശി. ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്. വിഷ്ണുഭക്തർ വളരെയധികം പ്രാധാന്യത്തോടെ ആചരിക്കുന്ന ഈ ദിവസം പ്രധാനപ്പെട്ട വിഷ്ണു ക്ഷേത്രങ്ങളിൽ ആചരിക്കുന്നു. ഈ വർഷം ജനുവരി 10 വെള്ളിയാഴ്ചയാണ് സ്വർഗ്ഗവാതിൽ ഏകാദശി.
ഗുരുവായൂർ ഏകാദശി നോറ്റാൽ സ്വർഗ്ഗവാതിൽ ഏകാദശിയും നോൽക്കണം എന്നാണ് വിശ്വാസം. വൈകുണ്ഠത്തിലേക്ക് വാതിൽ തുറക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ ദിവസം സ്വർഗ്ഗകവാടം തുറക്കുന്ന ദിവസമായാണ് കണക്കാക്കുന്നത്. ഈ ഏകാദശി അനുഷ്ഠിച്ചാൽ സ്വർഗ്ഗഭാഗ്യം ഉറപ്പാണ് എന്നതിനാൽ നിരവധി ആളുകൾ ഇതാചരിക്കുന്നു.
വിഷ്ണു ക്ഷേത്രങ്ങളിലെ ദർശനം തന്നെയാണ് ഈ ദിവസത്തെ പ്രധാന ആചരണം.

സ്വർഗ്ഗവാതിൽ ഏകാദശി വ്രതമെടുക്കുന്നവർക്ക് വിഷ്ണു സന്നിധിയിൽ എത്താമെന്നും സ്വര്‍ഗ്ഗത്തിൽ സ്ഥാനം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പാപങ്ങളിൽ നിന്നുള്ള മോചനവും ഈ ദിവസത്തിന്‍റെ പ്രത്യേകതയാണ്. വിഷ്ണു ക്ഷേത്രങ്ങളിൽ സ്വർഗ്ഗവാതിൽ ഏകാദശി ദിവസം വ്യത്യസ്ത തരത്തിലുള്ള ദർശനം ആണ് ഒരുക്കിയിരിക്കുന്നത്. ഈ ദിവസം വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽക്കൂടി പ്രവേശിച്ചു പൂജാവിധികളും പ്രാർത്ഥനയും കഴിഞ്ഞ് മറ്റൊരു വാതിലിലൂടെ പുറത്തു കടക്കും. ഇത് സ്വർഗ്ഗത്തിന്‍റെ വാതിൽ കടക്കുന്നിന് തുല്യമാണെന്നാണ് വിശ്വാസം.
ഈ ചടങ്ങിൽ ക്ഷേത്രത്തിന്‍റെ മുൻവാതിൽ സ്വർഗ്ഗവാതിൽ അല്ലെങ്കിൽ വൈകുണ്ഠ കവാടമായി സങ്കൽപ്പിക്കുന്നു. അത് കടന്ന് പിൻവാതിൽ വഴി വരുമ്പോള് വൈകുണ്ഠത്തിലൂടെ കടന്നു പോകുന്നു. ഇപ്പോഴത്തെ ജീവിതത്തിൽ ഐശ്വര്യവും സൗഖ്യവും മരണശേഷം മോക്ഷവും നല്കുന്നതാണ് ഈ ചടങ്ങ്. മാത്രമല്ല സ്വർഗ്ഗഭാഗ്യ ഉറപ്പു നല്കുന്നതാണ് സ്വർഗ്ഗവാതിൽ ഏകാദശി അനുഷ്ഠാനം എന്നാണ് വിശ്വാസം.
കേരളത്തിലെ സ്വര്‍ഗ്ഗവാതിൽ ഏകാദശി ആചരണം
ഗുരുവായൂർ ഏകാദശി നോറ്റവർ സ്വര്‍ഗ്ഗവാതിൽ ഏകാദശിയും നോൽക്കണം എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ സ്വര്‍ഗ്ഗവാതിൽ ഏകാദശി ആചരണം വളരെ പ്രധാനമാണ്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം, തൃശൂർ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരി തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം വലിയ പ്രാധാന്യത്തോടെ ഈ ദിവസം ആഘോഷിക്കുന്നു. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം,തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തുറവൂർ മഹാക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, കാസർഗോഡ് അനന്തപുരം തടാക ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും ഈ ഏകാദശി ആചരിക്കുന്നു.
സ്വർഗ്ഗവാതിൽ ഏകാദശി 2025 സമയം
ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി ഏകാദശിവ്രതം ഉണ്ട്.
ജനുവരി 8 ബുധനാഴ്ച ഉച്ചയ്ക്ക് 2.26ന് ശേഷം മുതൽ ആരംഭിക്കും. ജനുവരി ഒമ്പതിന് 12.23 വരെ ദശമിയാണ്. അതിന് ശേഷം ഏകാദശി ആരംഭിക്കും. ജനുവരി 10, രാവിലെ 10.21 വരെ ഏകാദശിയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












