Search
  • Follow NativePlanet
Share
» »ഗോവയിലെ സ്വീറ്റ് വാട്ടർ തടാകം!

ഗോവയിലെ സ്വീറ്റ് വാട്ടർ തടാകം!

By Maneesh

ബീച്ചുകളുടെ നാടായ ഗോവയി‌ലെ പ്രശസ്തമായ ശുദ്ധജല തടാകമാണ് സ്വീറ്റ് വാട്ടർ തടാകം. ഗോവയിൽ പലവട്ടം യാത്ര ചെയ്തിട്ടും ഇങ്ങനെ ഒരു തടാകമുള്ളതായി അറിവില്ലാത്തവർ അടു‌ത്ത പ്രാവിശ്യം യാത്ര ചെയ്യുമ്പോൾ തീർച്ചയായും ഈ തടാകം സന്ദർശിച്ചിരിക്കണം.

സ്വീറ്റ് വാട്ടർ തടാകത്തിൽ എത്തിച്ചേരാൻ

ഗോവയിലെ പ്രസിദ്ധമായ ആരംബോ‌ൽ ബീച്ചിന്റെ കിഴക്ക് ഭാഗത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ബീച്ചിൽ നിന്ന് ഏകദേശം 20 മിനുറ്റ് ട്രെക്ക് ചെയ്താൽ ഈ ‌തടാകത്തിൽ എത്തിച്ചേരാം.

Sweet Water Lake In Goa

Photo Courtesy: Elluliini at English Wikipedia

തടാകത്തെക്കുറിച്ച്

ഗോവയി‌ലെ അധികം അറിയപ്പെടാത്ത സ്ഥലങ്ങളിൽ ഒന്നാണ് ഈ ശുദ്ധജല തടാകം. ഗോവയിലെ ബീച്ചുകളിലെ തിരക്കുകളിൽ നിന്ന് മാറി ശുദ്ധവായു ശ്വസിക്കാനുള്ള ഒരിടം തപ്പി നടക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ തടാകം സന്ദർശിക്കാം.

വാഗ്‌കൊലം

വാഗ്കൊലം എന്നാണ് ഈ തടാകത്തിന്റെ യഥാർത്ഥ ‌‌പേര്. ഇവിടെ എത്തിച്ചേർന്ന സഞ്ചാരികളാണ് തടാകത്തിന് സ്വീറ്റ് വാട്ടർ തടാകം എന്ന ഇരട്ട‌പ്പേര് നൽകിയത്. സ്വീറ്റ് ലേയ്ക്ക് എന്ന് പറഞ്ഞാൽ മാത്രമെ തദ്ദേശീയർക്ക് പോലും ഇപ്പോൾ ഈ തടാകത്തെ മനസിലാകു.

Sweet Water Lake In Goa

Photo Courtesy: Karl Francisco Fernandes

ഗോവൻ കാടുകളിലെ നീരുറവകളിൽ നിന്നാണ് ഈ തടാകത്തിൽ വെള്ളം നിറയുന്നത്. അതിനാൽ ഉ‌പ്പ് രസമുള്ള കടലിലെ കുളി മതിയാക്കി ശുദ്ധ ജലത്തിൽ കുളിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടേയ്‌ക്ക് യാത്ര ചെയ്യാവുന്നതാണ്.

Sweet Water Lake In Goa

Photo Courtesy: Kavita21sharma

മണ്ണ് ചികിത്സ

തടാകത്തിന് സമീ‌പത്തെ മണ്ണിന് ഔഷധഗുണമുണ്ടെന്നാണ് പറയുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികളിൽ ചിലർ മണ്ണെടുത്ത് ശരീരത്തിൽ തേയ്ക്കാറുണ്ട്. നിങ്ങൾക്കും ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. പിന്നെ തടാകത്തിൽ ഇറങ്ങി ഉഷാറായി ഒന്ന് കുളിച്ച് കയറുക. ഒരു നവ്യാനുഭവം ലഭിച്ച‌ത് പോലെ തോന്നും.

ആൽമര ചോട്ടിൽ

തടാകത്തിന് സമീപത്തായി ഒരു വലിയ ആൽമരം സ്ഥിതി ചെയ്യുന്നുണ്ട്. അതിന്റെ ചുവ‌ട്ടിലിരുന്ന് ഒന്ന് ധ്യാനിച്ച് മനശാന്തി കിട്ടുന്നുണ്ടോയെന്ന് പരീക്ഷിക്കാം.

Sweet Water Lake In Goa

Photo Courtesy: Abhishek Kumar

നനയാൻ വയ്യാത്തവർക്ക്

തടാകത്തിൽ ഇറങ്ങി നനയാൻ താൽപര്യമി‌ല്ലാത്തവർക്ക് തടാകത്തിന്റേയും തടാകത്തിന്റെ കരയുടേയും ചിത്രങ്ങൾ പകർത്തി ആനന്ദിക്കാം. തടാകത്തിന് ചുറ്റുമായി വളർന്ന് നിൽക്കുന്ന തെങ്ങുകളും പച്ചപ്പുകളുമൊക്കെ ചിത്രങ്ങളായി മാറട്ടേ.

ആരംബോളിനേക്കുറിച്ച് വിശദമായി വായിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: goa lakes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+